Entertainment

ഹെല്‍മറ്റ് വിഷയത്തില്‍ ഷാറൂഖിനെ ട്രോളി സച്ചിന്റെ മാസ് ഡയലോഗ്; മാസ്റ്റര്‍ ബ്ലാസ്റ്ററുടെ സിനിമ സ്‌റ്റൈല്‍ ആശംസ  

പ്രിയ ബാസിഗാര്‍ എന്നാണ് എസ്ആര്‍കെയെ സച്ചിന്‍ അഭിസംബോധന ചെയ്തിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

സിനിമയില്‍ 27 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ ബോളിവുഡിന്റെ കിംഗ് ഖാന് ആശംസയുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍. സിനിമ സ്‌റ്റൈലിലാണ് ഷാറുഖിനുള്ള മാസ്റ്റര്‍ ബ്ലാസ്റ്ററുടെ ആശംസ. കന്നിചിത്രം ദീവാനയിലെ എന്‍ട്രീ സീന്‍ പുനരാവിഷ്‌കരിച്ചുകൊണ്ട് ഷാറുഖ് പങ്കുവച്ച ഒരു വിഡിയോ ഷെയര്‍ ചെയ്താണ് സച്ചിന്‍ ആശംസ കുറിച്ചത്. 

ഷാറൂഖ് അഭിനയിച്ച സിനിമകളായ ബാസീഗാര്‍, ചക് ദേ, ജബ് തക് ഹെയ് ജാന്‍ എന്നിവയുടെ പേരുകള്‍ കൂട്ടിച്ചേര്‍ത്തുള്ളതായിരുന്നു സച്ചിന്റെ വാക്കുകള്‍. പ്രിയ ബാസിഗാര്‍ എന്നാണ് എസ്ആര്‍കെയെ അഭിസംബോധന ചെയ്തിരിക്കുന്നത്. ഒരിക്കലും ഹെല്‍മെറ്റ് വലിച്ചെറിയരുതെന്നും ജീവന്‍ ഉള്ളയിടത്തോളം ബൈക്ക് ഓടിക്കുമ്പോള്‍ ഹെല്‍മെറ്റ് ധരിക്കണമെന്നുമാണ് സിനിമകള്‍ കൂട്ടിയിണക്കിയതിനിടയിലൂടെ സച്ചിന്‍ പറഞ്ഞത്. 27വര്‍ഷം പൂര്‍ത്തിയാക്കിയതിന് താരത്തെ അഭിനന്ദിക്കുകയും ഉടനെ തമ്മില്‍ കാണാം എന്ന് ട്വീറ്റില്‍ ചേര്‍ക്കുകയും ചെയ്തു. 

തന്റെ ജീവിതത്തിന്റെ പകുതിയോളമാണ് സിനിമയില്‍ ചിലവഴിച്ചിരിക്കുന്നതെന്ന് പറഞ്ഞ ഷാറൂഖ് ഇത്രയുംനാള്‍ തന്നെ സഹിച്ചതിനും പിന്തുണച്ചതിനും നന്ദി പറഞ്ഞുകൊണ്ടാണ് വിഡിയോ അവസാനിപ്പിക്കുന്നത്. രണ്ട് സുഹൃത്തുക്കള്‍ അവിചാരിതമായി എത്തിച്ചുനല്‍കിയ ബൈക്കുകള്‍ ഉപയോഗിച്ചാണ് വിഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്. കന്നിചിത്രത്തെ ഓര്‍മപ്പെടുത്തുന്നതായിരുന്നു ആ വിഡിയോ. ഹെല്‍മറ്റ് ധരിക്കുമെന്ന് താന്‍ ഉറപ്പുവരുത്തുമെന്നും എപ്പോഴും ബൈക്ക് ഓടിക്കുമ്പോള്‍ ഹെല്‍മെറ്റ് ധരിക്കണമെന്നും വിഡിയോയുടെ അവസാനം ഷാറൂഖ് പറയുന്നുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്‍സ്റ്റഗ്രാം ഐഡി നീക്കം ചെയ്തത് തെളിവ് നശിപ്പിക്കല്‍ അല്ലേ?, ചോദ്യവുമായി കോടതി; അന്വേഷണ ഉദ്യോഗസ്ഥന്‍ ഹാജരാകണം

20 അടി ഉയരമുള്ള ഷെഡിന്റെ മേൽക്കൂരയിൽ പിഞ്ചുകുഞ്ഞ്; നെഞ്ചിടിപ്പിന്റെ നിമിഷങ്ങൾക്കൊടുവിൽ സാഹസിക രക്ഷാപ്രവർത്തനം

'സിഐഡിയാണോ?'; തിരിച്ചറിയാതിരിക്കാന്‍ മാസ്‌കും തൊപ്പിയുമിട്ട് മമിത ബൈജു; 'ഒറ്റ അടയാളത്തില്‍' കണ്ടുപിടിച്ച് ആരാധകന്‍

'വഴക്ക് കൂടാൻ പോലും ഒരാൾ ഇല്ലാതിരിക്കുന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ പ്രശ്നം'; ഷൈൻ ടോം ചാക്കോ

20 അടി ഉയരത്തില്‍ 3 വയസുകാരി ഷെഡിന്റെ മേല്‍ക്കൂരയില്‍; രക്ഷകനായി നിര്‍മ്മാണ തൊഴിലാളി