Entertainment

ഹോളി നിറങ്ങളില്‍ മുങ്ങിക്കുളിച്ച് ഷാറൂഖും ഗൗരിയും; ഇതുവരെ ആരും കാണാത്തത്, 20 വര്‍ഷം മുന്‍പത്തെ വിഡിയോ 

ആഘോഷങ്ങള്‍ക്കിടയില്‍ സ്വയം മറന്ന് നൃത്തം ചെയ്യുകയാണ് എസ്ആര്‍കെയും ഗൗരിയും

Author : സമകാലിക മലയാളം ഡെസ്ക്

രുപത് വര്‍ഷം മുന്‍പ് ബോളിവുഡ് കിംഗ് ഖാന്‍ ഷാറൂഖും ഭാര്യ ഗൗരിയും ഒന്നിച്ചുള്ള ഒരു ഹോളി ആഘോഷത്തിന്റെ വിഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. സംവിധായകന്‍ സുഭാഷ് ഗായ് ഒരുക്കിയ ഹോളി പാര്‍ട്ടിക്കിടെ പകര്‍ത്തിയ വിഡിയോ ആണ് ഇത്. മറ്റ് ബോളിവുഡ് താരങ്ങള്‍ക്കൊപ്പം ഹോളി ആഘോഷത്തില്‍ മുഴുകിയിരിക്കുന്ന ഷാറൂഖിനെയും ഗൗരിയെയുമാണ് വിഡിയോയില്‍ കാണാന്‍ കഴിയുക. 

കളര്‍ വെള്ളം നിറച്ച ഒരു പൂളിലേക്ക് ഷാറൂഖിനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് ഇറക്കുന്നത് കാണാം. പിന്നീട് ഗൗരിയെയും ഇതേ പൂളിലേക്ക് ഷാറൂഖ് നിര്‍ബന്ധിച്ച് ഇറക്കുന്നുണ്ട്. മുഖത്തുപോലും ചായത്തില്‍ കുളിച്ചാണ് ഇരുവരുടെയും നില്‍പ്പ്. ആഘോഷങ്ങള്‍ക്കിടയില്‍ സ്വയം മറന്ന് നൃത്തം ചെയ്യുകയാണ് എസ്ആര്‍കെയും ഗൗരിയും. 

പഴയ ആഘോഷത്തിന്റെ ഓര്‍മ്മയില്‍ സുഭാഷ് തന്നെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. എന്തുതന്നെയായാലും വീണ്ടുമൊരു ഹോളി ദിനത്തില്‍ ഈ ത്രോബാക്ക് വിഡിയോ ഏറ്റെടുത്തിരിക്കുകയാണ് ഷാറൂഖ് ആരാധകര്‍. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

'ഇരുവരും സ്വാതന്ത്ര്യം നേടി'; ഒമര്‍ അബ്ദുല്ലയും പായലും വിവാഹമോചിതരായി, 17 വര്‍ഷത്തെ കേസ് തീര്‍പ്പാക്കി സുപ്രീംകോടതി

ദുബൈയില്‍ എത്തിയാല്‍ ഉറപ്പായും അറിഞ്ഞിരിക്കേണ്ട എട്ട് നമ്പറുകള്‍, എങ്ങനെ കണ്ടെത്താം

ഇന്ത്യ മൊത്തം വല വിരിച്ച് 'സ്പൈഡർമാൻ'! 100 കോടിയും കടന്ന് കുതിപ്പ്; ബോക്സ് ഓഫീസ് കളക്ഷൻ അറിയാം

കറന്റ് പോയോ, ഈ നമ്പര്‍ സേവ് ചെയ്ത് വെച്ചോളൂ; മെസേജ് അയച്ചാല്‍ ഉടന്‍ പരിഹാരമുണ്ടാകും