Entertainment

ഹോളിവുഡില്‍ ഡാറ്റ മോഷണം; പ്രിയങ്ക ചോപ്ര ഉള്‍പ്പടെയുള്ള താരങ്ങളുടെ വ്യക്തിവിവരങ്ങള്‍ നഷ്ടപ്പെട്ടു

പ്രിയങ്കയെ കൂടാതെ ലേഡി ഗാഗ, മഡോണ, നിക്കി മിന്‍ജല്‍, ബ്രൂസ് സ്പ്രിങ്സ്റ്റീന്‍ ഉള്‍പ്പടെ നിരവധി പേരുടെ വ്യക്തിവിവരങ്ങളാണ് ഹാക്കര്‍മാര്‍ കൈക്കലാക്കിയത്

Author : സമകാലിക മലയാളം ഡെസ്ക്

പ്രിയങ്ക ചോപ്ര ഉള്‍പ്പടെയുള്ള ഹോളിവുഡ് സെലിബ്രിറ്റികളുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ടുകള്‍. യുഎസിലെ വമ്പന്‍ മീഡിയ ആന്‍ഡ് എന്റര്‍ടെയ്ന്‍മെന്റ് ലോ ഫേം ഹാക്ക് ചെയ്യപ്പെട്ടതാണ് ഹോളിവുഡിലെ സെലിബ്രിറ്റികളുടെ വിവരം ചോരാന്‍ കാരണമായത്. പ്രിയങ്കയെ കൂടാതെ ലേഡി ഗാഗ, മഡോണ, നിക്കി മിന്‍ജല്‍, ബ്രൂസ് സ്പ്രിങ്സ്റ്റീന്‍ ഉള്‍പ്പടെ നിരവധി പേരുടെ വ്യക്തിവിവരങ്ങളാണ് ഹാക്കര്‍മാര്‍ കൈക്കലാക്കിയത്. 

ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്രബ്മാന്‍ ഷയര്‍ മെസലസ് ആന്‍ഡ് സാക്‌സ് (ജിഎസ്എം ലോ ഡോട്ട് കോം) എന്ന കമ്പനിയില്‍ നിന്നാണ് വിവരങ്ങള്‍ ചോര്‍ന്നത്.  കമ്പനിയില്‍ നിന്ന് 756 ജിബി ഡാറ്റയാണ് മോഷ്ടിക്കപ്പെട്ടത്. ഇതില്‍ താരങ്ങളുടെ അഡ്രസും ഫോണ്‍ നമ്പറുകളും ഇമെയില്‍ അഡ്രസും പുറത്തുവിടാനാവാത്ത കരാറുകളും ഇതില്‍ ഉള്‍പ്പെടുന്നുണ്ടെന്നാണ് വിവരം. ആര്‍ എവിള്‍ മാല്‍വെയര്‍ ഉള്‍പ്പെടുന്ന റാന്‍സംവെയര്‍ അറ്റാക്കാണ് ഉണ്ടായത്. 

ക്രിസ്റ്റിന്‍ അഗ്യുലേറ. മരിയ കാരെ, ജെസിക സിംപ്‌സണ്‍, നവോമി കാംപ്‌ബെല്‍, റോബര്‍ട്ട് ഡി നിരോ, സോഫിയ വെര്‍ഗാര, സ്‌പൈക് ലീ തുടങ്ങിയ നിരവധി പേരുടെ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ട്. വമ്പന്‍ കമ്പനികളായ ഡിസ്‌കവറി, ഫേയ്‌സ്ബുക്ക്, എച്ച്ബിഒ, എംടിവി. എന്‍ബിഎ എന്റര്‍ടെയിന്‍മെന്റ്, ഇഎംഐ മ്യൂസിക് ഗ്രൂപ്പ്, സാംസങ്, സോണി തുടങ്ങിയവരും ഇവരുടെ ക്ലൈന്റ്്‌സാണ്. വിവരചോര്‍ച്ചയെക്കുറിച്ച് പ്രതികരിക്കാന്‍ കമ്പനി തയാറായിട്ടില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; രണ്ട് മരണം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത

സംസ്ഥാനത്ത് പെരുമഴ; എട്ട് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി