റെക്‌സ് 
Gulf

കാണാതായ പൂച്ചയെ കണ്ടെത്തി നല്‍കുന്നവര്‍ക്ക് 26 ലക്ഷം രൂപ, വൈറലായി റെക്‌സിന്റെ ചിത്രങ്ങള്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

ദോഹ: ഒരു പൂച്ചയെ കണ്ടെത്തി കൊടുക്കുന്നവര്‍ക്ക് 1 ലക്ഷം ഖത്തര്‍ റിയാല്‍( ഏകദേശം 26 ലക്ഷം ഇന്ത്യന്‍ രൂപ) പ്രതിഫലം. ഖത്തറില്‍ 13 വയസ്സുള്ള 'റെക്‌സ്' എന്ന വളര്‍ത്തുപൂച്ചയെയാണ് കാണാതായത്. ഇതിനെ കണ്ടെത്തി നല്‍കുന്നവര്‍ക്ക് വന്‍തുക പ്രതിഫലമായി നല്‍കുമെന്നാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിപ്പുകള്‍ പ്രചരിക്കുന്നത്. പ്രാദേശിക സോഷ്യല്‍ മീഡിയ പേജുകളിലൂടെയും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെയും റെക്‌സിന്റെ ചിത്രം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പ്രചരിക്കുന്നുണ്ട്.

2026 മാര്‍ച്ച് 21നാണ് റെക്‌സിനെ കാണാതായത്. ഖത്തറിലെ അല്‍ റയ്യാന്‍ മേഖലയിലെ മുറൈഖ് നോര്‍ത്ത്, അല്‍ ഫുറൂസിയ സ്ട്രീറ്റ് പരിസരത്തുനിന്നാണ് പൂച്ചയെ കാണാതായതെന്നാണ് വിവരം.

ഓറഞ്ച് നിറത്തിലുള്ള ആണ്‍പൂച്ചയാണ് റെക്‌സ്. മഞ്ഞ നിറത്തിലുള്ള കണ്ണുകളാണ് പ്രധാന തിരിച്ചറിയല്‍ അടയാളം. പ്രായം 12-13 വയസ്സ്. മാര്‍ച്ചില്‍ കാണാതായ റെക്‌സിനെ മാസങ്ങള്‍ പിന്നിട്ടിട്ടും കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് വലിയ പ്രതിഫലം പ്രഖ്യാപിച്ചുള്ള അറിയിപ്പ് വീണ്ടും ശ്രദ്ധ നേടിയത്.

ഒരു വളര്‍ത്തുമൃഗത്തെ കണ്ടെത്താന്‍ 1,00,000 ഖത്തര്‍ റിയാല്‍ പോലുള്ള വലിയ തുക പ്രതിഫലമായി പ്രഖ്യാപിച്ചതാണ് സംഭവത്തെ സോഷ്യല്‍ മീഡിയയില്‍ വേറിട്ട ചര്‍ച്ചയാക്കിയത്. റിപ്പോര്‍ട്ടുകളില്‍ പ്രതിഫലത്തുക വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഈ തുക ആരാണ് പ്രഖ്യാപിച്ചതെന്നതും ഉടമ ആരാണെന്നും കണ്ടെത്തിയിട്ടില്ല.

₹26 lakh reward for finding the missing cat; Rex's photos go viral.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി സുചിക തരിയാൽ; ഏഷ്യൻ ഗെയിംസ് മിക്‌സഡ് മാർഷ്യൽ ആർട്‌സിൽ ഇന്ത്യക്ക് ആദ്യ മെഡൽ

'ആ രംഗത്തില്‍ പാര്‍വതി ശരിക്കും കൂജ കൊണ്ട് തലയ്ക്ക് അടിച്ചു'; പ്രഥമ ദൃഷ്ട്യാ കുറ്റക്കാരിലെ രംഗത്തെക്കുറിച്ച് ദിനേശ് പ്രഭാകര്‍

വിമാനത്തില്‍ ലാന്‍ഡ് ചെയ്യും, ബൈക്കുകള്‍ ട്രെയിനിലുമെത്തും; കറങ്ങി നടന്ന് കവര്‍ച്ച; അന്തര്‍ സംസ്ഥാന മോഷ്ടാക്കള്‍ കൊച്ചിയില്‍ പിടിയില്‍

മഴക്കെടുതി നേരിടാൻ ഭരണകൂടം പൂർണ്ണസജ്ജം: വട്ടവടയിലുണ്ടായത് പെട്ടെന്നുള്ള കാലാവസ്ഥാ വ്യതിയാനമെന്ന് മന്ത്രി അനൂപ് ജേക്കബ്

ആയിരം രൂപയ്ക്ക് 40 രൂപ ബോണസ്, സിംഗിള്‍ പ്രീമിയം; അറിയാം എല്‍ഐസി ജീവന്‍ ഉത്സവ്