Abu Dhabi Big Ticket with a shower of prizes to welcome the New Year: 30 million dirhams, BMW car  Big Ticket
Gulf

മൂന്ന് കോടി ദിർഹം, ബിഎംഡബ്ല്യു കാർ; പുതുവർഷത്തെ വരവേൽക്കാൻ സമ്മാനപ്പെരുമഴയുമായി ബിഗ് ടിക്കറ്റ്

ആഴ്ചതോറുമുള്ള ഇ-ഡ്രോ, ബിഗ് വിൻ മത്സരം, ബിഎംഡബ്ല്യു കാറുകൾ സ്വന്തമാക്കാനുള്ള അവസരം.

സമകാലിക മലയാളം ഡെസ്ക്

അബുദാബി:ഈ വർഷം (2025) അവസാനിക്കുമ്പോൾ, ബിഗ് ടിക്കറ്റ് അബുദാബി സ്വപ്നതുല്യമായ സമ്മാനങ്ങളുമായി രംഗത്തെത്തുന്നു. 2025 അവസാന മാസം പുതുവർഷത്തെ വരവേൽക്കാൻ ഒരുങ്ങുമ്പോൾ വൻ സമ്മാനങ്ങളുമായാണ് അബുദാബി ബിഗ് ടിക്കറ്റ് രംഗത്തെത്തിയത്.

വിജയികൾക്ക് വൻതുക സമ്മാനവുമായി പുതുവർഷത്തിലേക്ക് കാലെടുത്തുവെക്കാനാകും മൂന്ന് കോടി ദിർഹം (30 മില്യൺ ദിർഹം) ഏറ്റവും വലിയ ക്യാഷ് പ്രൈസ്. പുതുവർഷത്തെ ആദ്യ ആഴ്ചയിലാണ് ജാക്പോട്ട് നറുക്കെടുപ്പ്. ജനുവരി മൂന്നിനാണ് ബിഗ് ടിക്കറ്റ് ക്യാഷ് പ്രൈസ് തത്സമയ നറുക്കപെടുപ്പ് നടക്കുക.

പക്ഷേ ഭാഗ്യം അവിടെയും അവസാനിക്കുന്നില്ല. അതേ രാത്രിയിൽ, അഞ്ച് ഭാഗ്യശാലികൾക്ക് സമാശ്വാസ സമ്മാനവും ലഭിക്കും. സമാശ്വാസ സമ്മാനം 50,000 ദിർഹം വീതം ഓരോരുത്തർക്കും ലഭിക്കും. ഡിസംബർ മുഴുവൻ, ആഴ്ചതോറുമുള്ള ഇ-ഡ്രോകൾ ഉള്ളതിനാൽ പങ്കെടുക്കുന്നവർക്ക് വിജയിക്കാൻ കൂടുതൽ അവസരങ്ങൾ നൽകുന്നു, ഓരോ ആഴ്ചയും അഞ്ച് വിജയികൾക്ക് 100,000 ദിർഹം ലഭിക്കും.

ഡിസംബർ ഒന്നിനും 24 നും ഇടയിൽ രണ്ടോ അതിലധികമോ ക്യാഷ് ടിക്കറ്റുകൾ വാങ്ങുന്ന ആർക്കും ബിഗ് വിൻ മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കും.

ജനുവരി മൂന്നിലെ തത്സമയ നറുക്കെടുപ്പിൽ പങ്കെടുക്കാൻ നാല് പേരെ തെരഞ്ഞെടുക്കുകയും 50,000 ദിർഹം മുതൽ 150,000 ദിർഹം വരെയുള്ള ഉറപ്പായ ക്യാഷ് പ്രൈസുകൾ നൽകുകയും ചെയ്യും. തത്സമയ നറുക്കെടുപ്പിലേക്കുള്ള വിജയികളുടെ പേരുകൾ ജനുവരി ഒന്നിന് ബിഗ് ടിക്കറ്റ് വെബ്‌സൈറ്റിൽ പ്രഖ്യാപിക്കും.

ബിഗ് ടിക്കറ്റിന്റെ ഡ്രീം കാർ സീരീസ് 2026 ലും തുടരും. ജനുവരി മൂന്നിന് ബിഎംഡബ്ല്യു 430i നറുക്കെടുപ്പും ഫെബ്രുവരി മൂന്നിന് ബിഎംഡബ്ല്യു X5 നറുക്കെടുപ്പും നടക്കും,

ടിക്കറ്റുകൾ ഓൺലൈനായോ സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെയും അൽ ഐൻ വിമാനത്താവളത്തിലെയും കൗണ്ടറുകളിൽ നിന്നോ വാങ്ങാനാകും.

Gulf News: Dh30 million, weekly e-draws, Big Win contest, BMW, Abu Dhabi Big Ticket with mega prizes

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അമ്പലക്കള്ളന്‍മാര്‍ കടക്ക് പുറത്ത്'; സാമൂഹിക മാധ്യമ ക്യാംപെയ്‌നുമായി കോണ്‍ഗ്രസ്

രാഹുല്‍ മാങ്കൂട്ടത്തിലിന് 'ബ്രീഡിങ് ഫെറ്റിഷ് ഫാന്റസി'; കുറിപ്പ്

നിയമപരമായി കാര്യങ്ങള്‍ നടക്കട്ടെ, അന്വേഷണം നടത്തുന്നത് കോണ്‍ഗ്രസല്ല; രാഹുലിനെതിരായ പരാതിയില്‍ പ്രതികരിച്ച് ഷാഫി

തദ്ദേശ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് രണ്ട് ദിവസം പൊതു അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍

ഇമ്രാന്‍ ഖാന്‍ ജീവനോടെയുണ്ട്; ഏകാന്തതടവില്‍; ജയിലില്‍ എത്തി കണ്ട് സഹോദരി

SCROLL FOR NEXT