അബുദാബി 
Gulf

കുരുക്ക് ഒഴിവാക്കാന്‍ 'ഷോര്‍ട്ട് കട്ട്' വേണ്ട; ഹാര്‍ഡ് ഷോള്‍ഡറിലൂടെ ഓവര്‍ടേക്കിങ് അരുത് !

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

അബുദാബി: റോഡുകളിലെ ഹാര്‍ഡ് ഷോള്‍ഡറിലൂടെ(റോഡ് ഷോള്‍ഡര്‍- മഞ്ഞ വര കഴിഞ്ഞുള്ള സ്ഥലം) മറ്റ് വാഹനങ്ങളെ മറികടക്കുന്നതിനെതിരെ വാഹനയാത്രക്കാര്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി അബുദാബി പൊലീസ്. ജീവന് തന്നെ ഭീഷണിയാകുന്ന ഇത്തരം പ്രവണതകള്‍ വന്‍ അപകടങ്ങള്‍ക്ക് വഴിവെക്കുമെന്നും കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

നിരവധി ഡ്രൈവര്‍മാര്‍ നിയമവിരുദ്ധമായി ഹാര്‍ഡ് ഷോള്‍ഡര്‍ ഉപയോഗിച്ച് മറ്റ് വാഹനങ്ങളെ മറികടക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടതിന് പിന്നാലെയാണ് പൊലീസിന്റെ മുന്നറിയിപ്പ്. അപകടകരമായ ഡ്രൈവിങ് രീതികള്‍ ചൂണ്ടിക്കാണിക്കാനും ഗതാഗത നിയമങ്ങള്‍ പാലിക്കാന്‍ വാഹനയാത്രക്കാരെ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടുള്ള റോഡ് സുരക്ഷാ ബോധവല്‍ക്കരണ ക്യാംപയിന്റെ ഭാഗമാണിത്. ഗതാഗതക്കുരുക്കില്‍പ്പെടാതെ വേഗത്തില്‍ പോകാന്‍ റോഡിന്റെ വശങ്ങള്‍ ഉപയോഗിക്കുന്നത് മറ്റ് യാത്രക്കാരുടെ ജീവന് അപകടമുണ്ടാക്കുകയും ആംബുലന്‍സ് ഉള്‍പ്പെടെയുള്ള അടിയന്തര സേവന വാഹനങ്ങളുടെ വഴി തടസ്സപ്പെടുത്തും.

യുഎഇ ഗതാഗത നിയമലംഘന പട്ടികയിലെ 42-ാം വകുപ്പ് പ്രകാരം ഹാര്‍ഡ് ഷോള്‍ഡറിലൂടെ മറികടക്കുന്നതിന് 1,000 ദിര്‍ഹം പിഴയും ഡ്രൈവിങ് ലൈസന്‍സില്‍ ആറ് ബ്ലാക്ക് പോയിന്റുകളുമാണ് ശിക്ഷ. നിശ്ചിത ലൈനുകളിലൂടെ മാത്രം വാഹനമോടിക്കാനും ഗതാഗത നിയമങ്ങള്‍ കൃത്യമായി പാലിക്കാനും പൊലീസ് നിര്‍ദ്ദേശിച്ചു. വാഹനങ്ങള്‍ തകരാറിലായാല്‍ റോഡ് ഷോള്‍ഡറുകളില്‍ നിര്‍ത്തിയിടുന്നതിനെതിരെയും മുന്‍പ് അബുദാബി പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. വാഹനം തകരാറിലായാല്‍ റോഡില്‍ നിന്ന് മാറി സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റണം

Abu Dhabi Police warn motorists against overtaking on hard shoulder

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശുദ്ധ പെട്രോള്‍ നല്‍കില്ലെന്ന് കമ്പനികള്‍; പിന്നെ എങ്ങനെ എഥനോള്‍ പരിശോധിക്കും? സര്‍ക്കാര്‍ പ്രതിസന്ധിയില്‍

ട്രെയിനില്‍ സ്ത്രീയെ ബലാത്സംഗം ചെയ്തുകൊന്നു; മൃതദേഹം യാര്‍ഡിലെ കോച്ചിനുള്ളില്‍; 31 കാരന്‍ പിടിയില്‍

IHMCT-ൽ ലോവർ ഡിവിഷൻ ക്ലർക്ക് ഒഴിവ്; പ്ലസ് 2 മതി, കോവളത്ത് നിയമനം

സ്വർണക്കോലത്തിൽ എഴുന്നള്ളിപ്പ്, ​ഗുരുവായൂർ ഏകാദശിയുടെ ഐതിഹ്യമെന്ത്?; അറിയാം വ്രതവും അനുഷ്ഠാനങ്ങളും

'ഹിന്ദു വിരോധം തുപ്പിക്കൊണ്ട്, വായിൽ തോന്നിയത് വിളിച്ചു പറയുന്ന കമ്മിണി'; പാർവതിയെ വിമർശിച്ച് നടി മായ മേനോൻ