Bahrain court sentences Indian expat youth to prison for drug smuggling file
Gulf

ലഹരിക്കടത്ത്; ഇന്ത്യൻ യുവാവിന് 15 വർഷം തടവും 5000 ദിനാർ പിഴയും

ഒരു മൊബൈൽ ഷോപ്പിൽ ജീവനക്കാരനായി ജോലി ചെയ്തു വരുകയായിരുന്നു പ്രതി. അടുത്തിടെ ഇയാളുടെ ജോലി നഷ്ടമായി. പിന്നീട് ഇയാൾ ഒരു വ്യക്തിയെ പരിചയപ്പെടുകയും ഇയാൾ വഴി ലഹരിമരുന്ന് കച്ചവടം ആരംഭിക്കുകയും ചെയ്യുക ആയിരുന്നു.

സമകാലിക മലയാളം ഡെസ്ക്

മനാമ: മയക്കുമരുന്ന് കടത്തിയ കേസിൽ പ്രവാസിയായ ഇന്ത്യൻ യുവാവിനെ തടവ് ശിക്ഷയ്ക്ക് വിധിച്ച് ബഹ്‌റൈൻ കോടതി. 15 വർഷം തടവും 5000 ദിനാർ പിഴയും ശിക്ഷ വിധിച്ചത്. 26 കാരനായ പ്രതിയെ ശിക്ഷ കാലാവധിക്ക് ശേഷം നാട് കടത്താനും കോടതി ഉത്തരവിട്ടു.

ഒരു മൊബൈൽ ഷോപ്പിൽ ജീവനക്കാരനായി ജോലി ചെയ്തു വരുകയായിരുന്നു പ്രതി. അടുത്തിടെ ഇയാളുടെ ജോലി നഷ്ടമായി. പിന്നീട് ഇയാൾ ഒരു വ്യക്തിയെ പരിചയപ്പെടുകയും ഇയാൾ വഴി ലഹരിമരുന്ന് കച്ചവടം ആരംഭിക്കുകയും ചെയ്യുക ആയിരുന്നു. ലഹരി മരുന്നുകൾ ചെറിയ അളവുകളാക്കി വിതരണം ചെയ്യുകയാണ് യുവാവ് ചെയ്തത്. ഇതിന് 10 ദിനാർ വെച്ച് ഇയാൾക്ക് നൽകിയിരുന്നു.

കാനഡയിൽ നിന്നെത്തിച്ച മൃഗങ്ങളുടെ ഭക്ഷണത്തിനുള്ളിലാണ് ലഹരി മരുന്ന് ഒളിപ്പിച്ചു കടത്തിയിരുന്നത്. പരിശോധനക്കിടെ സംശയം തോന്നിയ ഉദ്യോഗസ്ഥൻ ഈ പാക്കറ്റ് പൊട്ടിച്ചു നോക്കി. 2.585 കിലോഗ്രാം ഹാഷിഷ് ആയിരുന്നു പാക്കറ്റിൽ ഉണ്ടായിരുന്നത്. പിന്നീട് ഈ പാഴ്സൽ കൈപ്പറ്റാൻ എത്തിയപ്പോഴാണ് പ്രതിയെ പിടികൂടിയത്.

മയക്കുമരുന്ന് വിൽപനക്കായി പ്രതി വാട്സ്ആപ് ഗ്രൂപ്പുകൾ ഉണ്ടാക്കിയതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

Gulf news: Bahrain court sentences Indian expat youth to prison for drug smuggling.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൊഴിലുറപ്പ് ബില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്കു വിടില്ല, ഇന്നു തന്നെ പാസ്സാക്കാന്‍ കേന്ദ്രനീക്കം

ഔദ്യോഗിക മെസ്സേജിങ്ങിന് സ്വന്തം ആപ്പ് വികസിപ്പിച്ച് പാകിസ്ഥാന്‍; ചൈനീസ് മാതൃക

ആറ് നാരങ്ങയും ഏഴു ദിവസവും; കുടവയർ പമ്പ കടക്കും

പിഎഫ് തുക ഇനി എടിഎം, യുപിഐ വഴി പിന്‍വലിക്കാം; മാര്‍ച്ചിന് മുന്‍പ് പരിഷ്‌കാരം യാഥാര്‍ഥ്യമാകുമെന്ന് കേന്ദ്രമന്ത്രി

'അവിസ്മരണീയം, ആ സ്‌നേഹത്തിന് നന്ദി'; ഇന്ത്യന്‍ ആരാധകര്‍ക്ക് മെസിയുടെ സന്ദേശം, വിഡിയോ

SCROLL FOR NEXT