മനാമ: സ്കൂളുകളിലെ അടിയന്തര സാഹചര്യങ്ങളിൽ ആംബുലൻസ് വിളിക്കണമെന്ന നിർദേശവുമായി ബഹ്റൈൻ വിദ്യാഭ്യാസ മന്ത്രാലയം. വിദ്യാർഥികളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുക, വൈദ്യസഹായം വളരെ വേഗത്തിൽ ലഭ്യമാക്കുക തുടങ്ങിയവയ്ക്ക് വേണ്ടിയാണ് ഈ നിർദ്ദേശം. സ്കൂൾ അധികൃതർക്ക് നൽകിയ പുതിയ സർക്കുലറിലാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
അടിയന്തരമായി ആംബുലൻസ് സേവനം തേടാൻ കഴിയുന്ന സാഹചര്യങ്ങളും പുതിയ സർക്കുലറിൽ വിശദീകരിച്ചിട്ടുണ്ട്. ബോധക്ഷയം, ഒടിവുകൾ, ഉയരത്തിൽനിന്ന് വീഴുക, ഗുരുതരമായ പൊള്ളൽ, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, ഗുരുതരമായ മുറിവുകൾ, ശക്തമായ രക്തസ്രാവം, ശ്വാസംമുട്ടൽ, ഗുരുതരമായ അലർജി തുടങ്ങിയ സാഹചര്യങ്ങളിൽ അടിയന്തരമായി ആംബുലൻസ് സേവനം തേടാം.
ഓരോ സ്കൂളിലും ആഭ്യന്തര എമർജൻസി ടീം രൂപവത്കരിക്കണം എന്നും സർക്കുലറിൽ പറയുന്നു. ഈ ടീമിൽ പരിശീലനം ലഭിച്ച അഡ്മിനിസ്ട്രേറ്റിവ്, ടീച്ചിങ് സ്റ്റാഫ് എന്നിവർ അംഗങ്ങൾ ആയിരിക്കണം. അടിയന്തര സാഹചര്യം ഉണ്ടായാൽ ഉടൻ തന്നെ വിവരം വിദ്യാഭ്യാസ ഡയറക്ടറേറ്റിനെ അറിയിക്കണം. ആംബുലൻസ് സേവനം ആവശ്യമായി വന്നാൽ ആ വിവരങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കണം.
അപകടത്തിൽപ്പെട്ട കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ട് പോകുമ്പോൾ സ്കൂൾ ജീവനക്കാരനോ,അധ്യാപകനോ കൂടെയുണ്ടാകണം. മാതാപിതാക്കളെ ഉടൻ വിവരം അറിയിക്കണമെന്നും വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ നിർദേശത്തിൽ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates