Bahrain Moves to Impose Tougher Penalties on Unlicensed Financial Activities special arrangement
Gulf

അനധികൃത സാമ്പത്തിക ഇടപാടുകൾ നടത്തിയാൽ പിടി വീഴും; പുതിയ നിയമവുമായി ബഹ്‌റൈൻ

നിലവിലുള്ള നിയമം അനുസരിച്ച് ഈ കുറ്റകൃത്യങ്ങളിൽ പിടിക്കപെടുന്നവർക്ക് പിഴ ശിക്ഷ മാത്രമാണ് ഉള്ളത്. പു​തി​യ നി​യ​മത്തിന് അംഗീകാരം ലഭിക്കുന്നതോടെ ജ​യി​ൽ​ ശി​ക്ഷയും പ്രതികൾക്ക് ലഭിക്കും.

സമകാലിക മലയാളം ഡെസ്ക്

മനാമ: സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട നിയമം കൂടുതൽ കർശനമാക്കാനൊരുങ്ങി ബഹ്‌റൈൻ. ലൈ​സ​ൻ​സി​ല്ലാ​തെ സാ​മ്പ​ത്തി​ക,ബാ​ങ്കി​ങ്, ഇ​ൻ​ഷു​റ​ൻ​സ്, ബ്രോ​ക്ക​റേ​ജ് സേ​വ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​വ​ർ​ക്ക് ക​ടു​ത്ത ശി​ക്ഷ ലഭിക്കും. ഇത് സംബന്ധിച്ചുള്ള പു​തി​യ ക​ര​ട് നി​യ​മം നി​യ​മ​നി​ർ​മാ​ണ സ​ഭ​യ്ക്ക് ബ​ഹ്‌​റൈ​ൻ സർക്കാർ കൈമാറി.

നിലവിലുള്ള നിയമം അനുസരിച്ച് ഈ കുറ്റകൃത്യങ്ങളിൽ പിടിക്കപെടുന്നവർക്ക് പിഴ ശിക്ഷ മാത്രമാണ് ഉള്ളത്. പു​തി​യ നി​യ​മത്തിന് അംഗീകാരം ലഭിക്കുന്നതോടെ ജ​യി​ൽ​ ശി​ക്ഷയും പ്രതികൾക്ക് ലഭിക്കും. സാ​മ്പ​ത്തി​ക​ സേ​വ​ന​ങ്ങ​ൾ നൽകുന്നവർക്ക് സെ​ൻ​ട്ര​ൽ ബാ​ങ്ക് ഓ​ഫ് ബ​ഹ്‌​റൈ​ന്റെ (സി ബി ​ബി)​ ലൈ​സ​ൻസ് നിർബന്ധമാണ്.

ലൈസൻസ് ഇല്ലാതെ നടത്തുന്ന എല്ലാത്തരം സേവനങ്ങളും കുറ്റകരമാണ്. കുറ്റവാളികൾക്ക് ജ​യി​ൽ​ശി​ക്ഷ​യോ അ​ല്ലെ​ങ്കി​ൽ 10 ല​ക്ഷം ബ​ഹ്‌​റൈ​ൻ ദി​നാ​റി​ൽ ക​വി​യാ​ത്ത പി​ഴ​യോ, അ​ല്ലെ​ങ്കി​ൽ ര​ണ്ടും കൂ​ടി​യോ ചു​മ​ത്താ​ൻ ആണ് ​ക​ര​ട് നി​യ​മത്തിലെ വ്യ​വ​സ്ഥ.

സി ബി ​ബിയുടെ ലൈസൻ​സി​ല്ലാ​ത്ത സ്ഥാ​പ​ന​ങ്ങ​ൾ ബാ​ങ്ക്,ഇ​ൻ​ഷു​റ​ൻ​സ്, റീ-​ഇ​ൻ​ഷു​റ​ൻ​സ് എന്ന വാക്കോ അ​തി​ന് സ​മാ​ന​മാ​യ മറ്റു വാക്കുകളോ ഉപയോഗിക്കാൻ പാടില്ല. വ്യാ​പാ​ര സ്ഥാപനങ്ങളുടെ വി​ലാ​സ​ങ്ങ​ളി​ലും ഇ​ൻ​വോ​യ്സു​ക​ളിലും ഈ വാക്കുകൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത് നിയമവിരുദ്ധമാണ്. പുതിയ നിയമത്തിലൂടെ ലൈ​സ​ൻ​സി​ല്ലാ​ത്ത സ്ഥാ​പ​ന​ങ്ങ​ളെ നി​യ​ന്ത്രി​ക്കാ​നാ​യി കൂ​ടു​ത​ൽ അധികാരം സി ബി ബി​ക്ക് ലഭിക്കും.

Gulf news: Bahrain Moves to Impose Tougher Penalties on Unlicensed Financial Activities.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഖാർ​ഗ് ദ്വീപിൽ ആക്രമണം തുടർന്ന് യുഎസ്; എണ്ണയുത്പാദന കേന്ദ്രം പൂർണമായും തകർത്തെന്ന് ട്രംപ്

പൂത്തുലഞ്ഞ് കൊന്നകള്‍, വിഷുവിന് കണികാണാന്‍ കിട്ടുമോ?

പശ്ചിമേഷ്യന്‍ സംഘര്‍ഷം: തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കങ്ങള്‍ പ്രചരിപ്പിച്ച 35 വിദേശികള്‍ക്കെതിരെ നടപടി, 17 ഇന്ത്യക്കാര്‍

കോണ്‍ഗ്രസില്‍ കെ സി ഗ്രൂപ്പിന്റെ 'വെട്ടിനിരത്തല്‍, ഖാർ​ഗ് ദ്വീപിൽ ആക്രമണം തുടർന്ന് യുഎസ്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

കൊല്ലം, ആലപ്പുഴ ഉൾപ്പെടെ രാജ്യത്ത് 18 കേന്ദ്രങ്ങളിൽ വാട്ടർ മെട്രോ; സാധ്യതാ പഠന റിപ്പോർട്ട് സമർപ്പിച്ച് കൊച്ചി മെട്രോ

SCROLL FOR NEXT