Bahrain Parliament moves to reintroduce amendment to traffic law Bahrain police
Gulf

ഗ​താ​ഗ​ത നി​യ​മ​ത്തി​ൽ ഭേ​ദ​ഗ​തി വേണമെന്ന് എം പിമാർ; അനുവദിക്കില്ലെന്ന് ബഹ്‌റൈൻ സർക്കാർ

ഒ​ത്തു​തീ​ർ​പ്പ് വാ​ഗ്ദാ​നം ല​ഭി​ച്ചാൽ 30 ദി​വ​സ​ത്തി​നു​ള്ളി​ൽ ബാക്കി തുക അടയ്ക്കാൻ നി​യ​മ​ലം​ഘ​ക​ർ​ക്ക് സമയം ലഭിക്കും. സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​ക​ളും വ​ർ​ധി​ച്ചു​വ​രു​ന്ന വി​ല​ക്ക​യ​റ്റ​വും പരിഗണിച്ചു സ​മ​യം നീട്ടി നൽകുന്നത് പൗ​ര​ന്മാ​ർക്ക് വലിയ ആശ്വാസമാകുമെന്നും എംപിമാർ പറഞ്ഞു.

സമകാലിക മലയാളം ഡെസ്ക്

മനാമ: ഗ​താ​ഗ​ത നി​യ​മ​ത്തി​ൽ ഭേ​ദ​ഗ​തി വ​രു​ത്താ​നു​ള്ള പ്രമേയം ബ​ഹ്‌​റൈ​ൻ പാ​ർ​ല​മെ​ന്റിൽ അവതരിപ്പിച്ചു. ഇതേ പ്രമേയത്തെ ആദ്യ ഘട്ടത്തിൽ സർക്കാരും ശൂ​റ കൗ​ൺ​സിലും ശക്തമായി എതിർത്തിരുന്നു. എന്നാൽ ഭേ​ദ​ഗ​തി​ക്ക് ര​ണ്ടാ​മ​തും അം​ഗീ​കാ​രം ന​ൽ​കാ​നു​ള്ള നീക്കമാണ് പാർലമെന്റിൽ എം പിമാർ നടത്തുന്നത്.

ഗ​താ​ഗ​ത നി​യ​മ​ത്തി​ലെ ആ​ർ​ട്ടി​ക്കി​ൾ 56 പ്ര​കാ​രം പി​ഴ അ​ട​യ്ക്കു​ന്ന​തി​ന് ഏ​ഴ് ദി​വ​സമാണ് സമയ പരിധി അ​നു​വ​ദി​ച്ചി​രിക്കുന്നത്. എന്നാൽ ഇത് അ​പ​ര്യാ​പ്ത​മാ​ണെ​ന്ന് പ്ര​മേ​യത്തിലൂടെ എംപിമാർ പറയുന്നു. നി​യ​മ​ലം​ഘ​ക​ർ​ക്ക് കു​റ​ഞ്ഞ പി​ഴ​യു​ടെ പ​കു​തി തു​ക മാ​ത്രം അടച്ച ശേഷം ഒ​ത്തു​തീ​ർ​പ്പ് വ​ഴി ബാക്കി തുക അടയ്ക്കാൻ അനുമതി നൽകണമെന്നാണ് പ്രമേയത്തിലെ പ്ര​ധാ​ന നി​ർ​ദേ​ശം.

ഒ​ത്തു​തീ​ർ​പ്പ് വാ​ഗ്ദാ​നം ല​ഭി​ച്ചാൽ 30 ദി​വ​സ​ത്തി​നു​ള്ളി​ൽ ബാക്കി തുക അടയ്ക്കാൻ നി​യ​മ​ലം​ഘ​ക​ർ​ക്ക് സമയം ലഭിക്കും. സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​ക​ളും വ​ർ​ധി​ച്ചു​വ​രു​ന്ന വി​ല​ക്ക​യ​റ്റ​വും പരിഗണിച്ചു സ​മ​യം നീട്ടി നൽകുന്നത് പൗ​ര​ന്മാ​ർക്ക് വലിയ ആശ്വാസമാകുമെന്നും എംപിമാർ പറഞ്ഞു.

നി​യ​മ​ലം​ഘ​ക​ർക്ക് കോ​ട​തി​ക്ക് പു​റ​ത്ത് കേ​സ് തീ​ർ​പ്പാ​ക്കാ​ൻ പ്രോ​ത്സാ​ഹി​പ്പി​ക്കും. ഇ​ത് ട്രാ​ഫി​ക് കോ​ട​തി​ക​ളി​ലെ കേ​സു​ക​ളു​ടെ എ​ണ്ണം കു​റ​യ്ക്കു​ക​യും കോടതികളുടെ ജോ​ലി​ഭാ​രം ല​ഘൂ​ക​രി​ക്കു​ക​യും ചെ​യ്യുമെന്നും എംപി മാർ പറഞ്ഞു. എന്നാൽ ഈ പ്രമേയത്തെ പി​ന്തു​ണ​യ്ക്കു​ന്ന​തി​ൽ ബു​ദ്ധി​മു​ട്ട് ഉണ്ടെന്ന് സ​ർ​ക്കാ​ർ പാ​ർ​ല​മെ​ന്റി​നെ അ​റി​യി​ച്ചു.

ഭേ​ദ​ഗ​തി, ഗ​താ​ഗ​ത​ നി​യ​മ​ത്തെ ദു​ർ​ബ​ല​പ്പെ​ടു​ത്തു​മെ​ന്നാണ് സ​ർ​ക്കാ​ർ നിലപാട് . പൊ​തു​സു​ര​ക്ഷ​യും ഡ്രൈ​വ​ർ​മാ​ർ​ക്കി​ട​യി​ലെ അ​ച്ച​ട​ക്ക​വും ഉ​റ​പ്പാ​ക്കാ​ൻ വേണ്ടിയാണു കർശനമായ നിയമങ്ങൾ നടപ്പിലാക്കുന്നത്. ഇളവ് അനുവദിച്ചാൽ അത് തിരിച്ചടി ആകുമെന്നാണ് സർക്കാർ വാദം. എംപിമാർ സമർപ്പിച്ച പ്രമേയത്തിൽ പാ​ർ​ല​മെ​ന്റി​ന്റെ അ​ടു​ത്ത സാ​ധാ​ര​ണ സെ​ഷ​നി​ൽ വോ​ട്ടെ​ടു​പ്പ് ന​ട​ക്കും.

Gulf news: Bahrain Parliament moves to reintroduce amendment to traffic law.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവനന്തപുരത്ത് പ്രമുഖരെ ഇറക്കി ബിജെപി, മുന്‍ ഡിജിപി ശ്രീലേഖ മത്സരത്തിന്, ആദ്യഘട്ട പട്ടികയില്‍ 67 പേര്‍

200എംപി കാമറ, ട്രിപ്പിള്‍ ലെന്‍സ് സജ്ജീകരണം, പോക്കറ്റ്-ഫ്രണ്ട്ലി; ഓപ്പോ റെനോ 15 സീരീസ് ഈ മാസം അവസാനം ഇന്ത്യന്‍ വിപണിയില്‍

ജപ്പാനില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 6.7 തീവ്രത രേഖപ്പെടുത്തി

പ്രവാസികള്‍ക്ക് നാട്ടില്‍ ജോലി, 100 ദിന ശമ്പളവിഹിതം നോര്‍ക്ക നല്‍കും; എംപ്ലോയർ രജിസ്ട്രേഷന് പോർട്ടൽ സജ്ജം

ഒരു കോടിയുടെ ഒന്നാം സമ്മാനം തൃശൂരില്‍ വിറ്റ ടിക്കറ്റിന്; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Samrudhi SM 28 lottery result

SCROLL FOR NEXT