Bahrain revises laws to protect the rights of private sector workers.  @Ask_Bahrain
Gulf

തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ നിയമ ഭേദഗതിയുമായി ബഹ്‌റൈൻ

ദേശീയതലത്തിലുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് പുതിയ വേദന സംരക്ഷണ സംവിധാനം നിലവിൽ വന്നതെന്ന് എൽ എം ആർ എ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ നിബ്രാസ് താലിബ് പറഞ്ഞു.

സമകാലിക മലയാളം ഡെസ്ക്

മനാമ: സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാനായി നിയമങ്ങൾ പരിഷ്കരിച്ച് ബഹ്‌റൈൻ. ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയാണ് തൊഴിലാളികളുടെ വേതന സംരക്ഷണ സംവിധാനത്തിന്റെ പരിഷ്കരിച്ച പതിപ്പ് പുറത്തിറക്കിയത്. ജീവനക്കാർക്ക് കൃത്യസമയത്ത് ശമ്പളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് പുതിയ സംവിധാനത്തിന്റെ ലക്ഷ്യം.

 സെൻട്രൽ ബാങ്ക് ഓഫ് ബഹ്‌റൈൻ, ബെനഫിറ്റ്, സ്വകാര്യമേഖലയിലെ സ്ഥാപനങ്ങൾ എന്നിവരുമായി സഹകരിച്ചാണ് സർക്കാർ പുതിയ തീരുമാനം നടപ്പാക്കുന്നത്. തൊഴിലാളിക്ക് കരാർ പ്രകാരമുള്ള ആനുകൂല്യങ്ങൾ ലഭിക്കാൻ പുതിയ കരാർ സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

ദേശീയതലത്തിലുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് പുതിയ വേദന സംരക്ഷണ സംവിധാനം നിലവിൽ വന്നതെന്ന് എൽ എം ആർ എ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ നിബ്രാസ് താലിബ് പറഞ്ഞു.

 ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാനും സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കുന്നതിനും പുതിയ സംവിധാനം പ്രാധാന്യം നൽകുന്നുണ്ട്. തൊഴിലാളികളുടെ ശമ്പളം സുതാര്യമായും കൃത്യസമയത്തും സ്വകാര്യസ്ഥാപനങ്ങൾ നൽകണം. ഇതിൽ വീഴ്ച വരുത്തുന്നുണ്ടോ എന്ന് പരിശോധിക്കാൻ ഉദ്യോഗസ്ഥരെ നിയമിക്കുമെന്നും സർക്കാർ അറിയിച്ചു 

Gulf news: Bahrain revises laws to protect the rights of private sector workers.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT