CBSE postpones Class 12 exams in Gulf countries scheduled for March 9, 10 and 11; new dates to be announced. FIle
Gulf

ഗൾഫിലെ സിബിഎസ്ഇ പ്ലസ് ടു പരീക്ഷകൾ മാറ്റിവച്ചു,തിങ്കൾ മുതൽ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിവച്ചത് പുതിയ തീയതി പിന്നീട് അറിയിക്കും

മാർച്ച് ഒമ്പത്, 10, 11 തീയതികളിൽ നടത്താനിരുന്ന പന്ത്രണ്ടാം ക്ലാസ് പരീക്ഷകളാണ് മാറ്റി വച്ചത്.

സമകാലിക മലയാളം ഡെസ്ക്

പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ചില ഗൾഫ് രാജ്യങ്ങളിലെ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവച്ചതായി സിബിഎസ്ഇ അറിയിച്ചു.

ബഹ്‌റൈൻ, ഇറാൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലെ സ്‌കൂളുകൾക്ക് ഇത് ബാധകമാണെന്ന് സിബിഎസ്ഇ പുറത്തിറക്കിയ സർക്കുലറിൽ അറിയിച്ചു.

തിങ്കൾ, ചൊവ്വ, ബുധൻ ( മാർച്ച് ഒമ്പത്, 10, 11 തീയതികളിൽ) ദിവസങ്ങളിൽ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിവച്ചത്.

സിബിഎസ്ഇ മാർച്ച് 10 (ചൊവ്വ) ന് സ്ഥിതിഗതികൾ അവലോകനം ചെയ്യുകയും മാർച്ച് 12 മുതൽ ഷെഡ്യൂൾ ചെയ്ത പരീക്ഷകൾ സംബന്ധിച്ച് ഉചിതമായ തീരുമാനങ്ങൾ എടുക്കുകയും ചെയ്യുമെന്ന് പരീക്ഷാ കൺട്രോളർ ഡോ. സന്യം ഭരദ്വാജ് സർക്കുലറിൽ വ്യക്തമാക്കി.

നേരത്തെ മാർച്ച് ഏഴിന് ശനിയാഴ്ച നടത്താനിരുന്ന പ്ലസ് ടു പരീക്ഷ ബോർഡ് മാറ്റിവച്ചിരുന്നു.

ഗൾഫിലെ ചില രാജ്യങ്ങളിലെ സ്‌കൂളുകളിൽ മാർച്ച് ഏഴ് മുതൽ മാർച്ച് 11 വരെ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പത്താം ക്ലാസ് പരീക്ഷകളും കഴിഞ്ഞ ദിവസം സിബിഎസ്ഇ റദ്ദാക്കിയിരുന്നു.

എല്ലാ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികളും അവരുടെ സ്കൂളുകളുമായി അടുത്ത ബന്ധം പുലർത്താനും ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധാപൂർവ്വം പാലിക്കാനും സർക്കുലറിൽ സിബിഎസ്ഇ നിർദ്ദേശിച്ചു.

പ്ലസ്ടു പരീക്ഷകൾ മാറ്റിവച്ചത് സംബന്ധിച്ച സിബിഎസ്ഇ സർക്കുലർ ഇവിടെ വായിക്കാം.

Gulf News: CBSE has postponed the Class 12 (Plus Two) exams scheduled in Gulf countries on March 9, 10 and 11. The board said the revised exam dates will be announced later.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര, 25 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ്; കേരളത്തിന് രാഹുലിന്റെ ഉറപ്പുകള്‍

രക്തത്തില്‍ കലര്‍ന്നാല്‍ മരണം വരെ സംഭവിക്കാം; വയോധികയുടെ മുഖത്തെ കുരുവില്‍ നിന്ന് പുഴുക്കളെ പുറത്തെടുത്തു

'ഒറ്റക്ക് കളിക്കണ്ട, കേരളത്തില്‍ വേണ്ടത് ഒറ്റക്കെട്ടായ സംഘനൃത്തം'; നേതാക്കള്‍ക്ക് രാഹുലിന്റെ ഉപദേശം

കൊല്ലത്ത് മത്സ്യബന്ധന ബോട്ട് കപ്പലുമായി കൂട്ടിയിടിച്ച് അപകടം; രണ്ട് പേരെ കാണാതായി

പറവൂരില്‍ സീറ്റ് വേണമെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി എംജെ രാജു, നേതൃത്വത്തിന് കത്ത്

SCROLL FOR NEXT