CBUAE reports 75% increase in UAE Central Bank gold reserves in one year. WAM
Gulf

കുതിച്ചുയർന്ന് യുഎഇ സെൻട്രൽ ബാങ്കി​ന്റെ സ്വർണശേഖരം, ഒരു വർഷത്തിനുള്ളിൽ 75 ശതമാനം വർദ്ധനവ്

സെൻട്രൽ ബാങ്കിന്റെ പ്രതിമാസ ബുള്ളറ്റിനിൽ പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം തുടർച്ചയായ മാസങ്ങളിലെ വർദ്ധനവാണ് ഇത്.

സമകാലിക മലയാളം ഡെസ്ക്

യുഎഇ സെൻട്രൽ ബാങ്കിന്റെ (CBUAE)സ്വർണ ശേഖരത്തിൽ വൻവർദ്ധനവ് . സെൻട്രൽ ബാങ്കിന്റെ പ്രതിമാസ ബുള്ളറ്റിനിൽ പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം തുടർച്ചയായ മാസങ്ങളിലെ വർദ്ധനവാണ് ഇത്.

2025 ഒക്ടോബർ പത്തിലെ കണക്ക് അനുസരിച്ച മൂവായിരം കോടി ഡിസംബറിൽ 3790 കോടി ദിർഹമുണ്ടായിരുന്ന സ്വർണ ശേഖരം ജനുവരി മാസമായപ്പോൾ 4305.1 കോടി ദിർഹമായി.

തുടർച്ചയായ വർദ്ധനവാണ് സ്വർണ ശേഖരത്തിൽ യുഎഇ സെൻട്രൽ ബാങ്ക് ഒക്ടോബർ മുതൽ രേഖപ്പെടുത്തുന്നത്. ഒരു മാസം കൊണ്ട് യുഎഇ സെൻട്രൽ ബാങ്കിന്റെ സ്വർണശേഖരത്തിൽ 14 ശതമാനത്തോളം വളർച്ചയാണ് രേഖപ്പെടുത്തിയത്.

വാർഷികാടിസ്ഥാനത്തിൽ, ഒരു വർഷത്തിനുള്ളിൽ സെൻട്രൽ ബാങ്കിന്റെ സ്വർണ ശേഖരം 75 ശതമാനത്തിലധികം വർദ്ധിച്ചു. . കഴിഞ്ഞ വർഷം ജനുവരിയിൽ ബാങ്കി​ന്റെ സ്വർണശേഖരം 2457.1 കോടി ദിർഹമായിരുന്നതാണ് ഈ വർഷം 4305.1 കോടി ദിർഹമായി ഉയർന്നത്.

സെൻട്രൽ ബാങ്കിന്റെ പുതിയ കണക്കുകൾ പ്രകാരം രാജ്യത്തെ സേവിങ്സ് നിക്ഷേപങ്ങളിലും കാര്യമായ വർദ്ധനവ് രേഖപ്പെടുത്തുന്നുണ്ട്. ഡിസംബറിൽ 40,051 കോടി ദിർഹമായിരുന്ന സേവിങ്സ് നിക്ഷേപങ്ങളുടെ തുക എങ്കിൽ ജനുവരിയിൽ അത് 41,356 കോടി ദിർഹമായി വർദ്ധിച്ചു.

ടേം ഡെപ്പോസിറ്റുകളിലും വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2025 ഡിസംബർ അവസാനം പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 1.165 ട്രില്യൺ ദിർഹമായിരുന്നത് ജനുവരിയിൽ ഏകദേശം 1.186 ട്രില്യൺ ദിർഹമായി ഉയർന്നു .

Gulf News: CBUAE (UAE Central Bank) reports a 75% increase in gold reserves within a year, strengthening financial stability and economic resilience.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സണ്ണി ജോസഫിനോട് എനിക്കുള്ളത് പ്രേമം; ചോദിക്കാതെ ഒരു കാര്യവും ചെയ്തിട്ടില്ല'; തലയില്‍ കൈവച്ച് അനുഗ്രഹിച്ച് സുധാകരന്‍

'കേരളം തുടര്‍ ഭരണത്തിന് കാത്തിരിക്കുന്നു; തമ്മിലടിക്കുന്നവര്‍ വന്നാല്‍ ബുദ്ധിമുട്ട്; ബിജെപിയെ അംഗീകരിക്കില്ല'

വിമതന്‍ പത്രിക പിന്‍വലിച്ചില്ല; കൊയ്യം ജനാര്‍ദ്ദനനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി കോണ്‍ഗ്രസ്

രണ്ട് തെരഞ്ഞെടുപ്പില്‍ സതീശന്‍ വോട്ടിനായി ആര്‍എസ്എസ് നേതാക്കളെ സമീപിച്ചു: ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷന്‍

പേര് ഉണ്ടോയെന്ന് അറിയാം; പരിശോധനയ്ക്കുള്ള സൗകര്യങ്ങള്‍ സജ്ജം; സംസ്ഥാനത്തെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

SCROLL FOR NEXT