പ്രതീകാത്മചിത്രം  x
Gulf

റിയാദ് വിമാനത്താവളത്തിനു നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈലാക്രമണം; തകര്‍ത്തതായി സഖ്യസേന

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

റിയാദ്: സൗദി അറേബ്യയിലെ റിയാദ് കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിനു നേരെ ബാലിസ്റ്റിക് മിസൈലാക്രമണം നടത്തി യമനിലെ ഹൂതി വിമതര്‍. റിയാദ് വിമാനത്താവളത്തെ ലക്ഷ്യമിട്ടു നടത്തിയ ആക്രമണത്തില്‍ വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടതായി ഹൂതി സൈനിക വക്താവ് യഹ്യ സരീ സമൂഹമാധ്യമത്തില്‍ അറിയിച്ചു.

അതേസമയം റിയാദിനു വടക്കുഭാഗത്ത് ഹൂതികള്‍ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈല്‍ സഖ്യസേന വിജയകരമായി തകര്‍ത്തതായി സൗദി സഖ്യസേനാ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍ മാലിക്കി വ്യക്തമാക്കി. ഹൂതി ഭീകരര്‍ അയച്ച മിസൈല്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനു മുന്‍പുതന്നെ തകര്‍ക്കാന്‍ സൈന്യത്തിനു സാധിച്ചു. സൗദിയുടെ തെക്കുപടിഞ്ഞാറന്‍ മേഖല ലക്ഷ്യമാക്കി ഹൂതികള്‍ അയച്ച മറ്റൊരു ബാലിസ്റ്റിക് മിസൈലും സൈന്യം തടഞ്ഞു തകര്‍ത്തതായി റിപോര്‍ട്ടുണ്ട്.

ഹൂതികള്‍ തൊടുത്ത ബാലിസ്റ്റിക് മിസൈല്‍ സനയ്ക്ക് മുകളിലുള്ള ആകാശത്ത് മിസൈല്‍ വിക്ഷേപണ സംവിധാനത്തെ തങ്ങളുടെ രഹസ്യാന്വേഷണ സംവിധാനങ്ങള്‍ വഴി നിരീക്ഷിച്ചുവരികയാണെന്നും അത് നശിപ്പിക്കുമെന്നും സഖ്യസേന വ്യക്തമാക്കി.

Coalition intercepts Houthi ballistic missile north of Riyadh

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുസ്ലീം ലീഗിന് മുസ്ലീമല്ലാത്ത ആദ്യത്തെ വൈസ് പ്രസിഡന്റ്; ചരിത്രത്തിലാദ്യം; ആരാണ് ശ്യാം സുന്ദര്‍?

മുന്നറിയിപ്പില്‍ മാറ്റം, ഇന്നുമുതല്‍ ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

മുന്നറിയിപ്പില്ലാതെ ജെസിബിയുമായി സംഘം; വണ്ടിപ്പെരിയാറിൽ വീട് ഇടിച്ചുനിരത്തി; തടയാനെത്തിയ വീട്ടുകാർക്ക് ക്രൂരമർദ്ദനം

7200 എംഎഎച്ച് ബാറ്ററി, ട്രിപ്പിള്‍ കാമറ സെറ്റപ്പ്; വിവോ വി80 വിപണിയില്‍

ആരോഗ്യവും ദീർഘായുസ്സും ഉറപ്പാക്കാൻ സമഗ്ര പദ്ധതി; സംസ്ഥാനത്ത് വിദഗ്ദ്ധരെ ഉൾപ്പെടുത്തി പ്രത്യേക ടാസ്ക് ഫോഴ്സ്