അജ്മാൻ:തെറ്റായ ലെയ്നിൽ വാഹനം ഓടിക്കുന്നവർ ശ്രദ്ധിക്കുക, അജ്മാൻ പൊലിസ് കനത്ത പിഴ ഈടാക്കും. നിങ്ങൾ അപകടം ഉണ്ടാക്കാതിരുന്നാൽ പോലും ലൈൻ തെറ്റിച്ചാൽ ട്രാഫിക് നിയമലംഘനത്തിനുള്ള ശിക്ഷ നേരിട്ടേക്കാം.
നിങ്ങൾക്കും റോഡ് ഉപയോഗിക്കുന്ന മറ്റുള്ളവർക്കും അപകടം വരാതിരിക്കാൻ വാഹനമ ഓടിക്കുമ്പോൾ ശരിയായ പാതകളിൽ തന്നെ തുടരേണ്ടതിനുള്ള പ്രാധാന്യം എടുത്തുകാണിക്കുന്ന ഒരു വീഡിയോ അജ്മാൻ പൊലിസ് ബുധനാഴ്ച പോസ്റ്റ് ചെയ്തു.
നേരെ പോയ ഡ്രൈവർമാർ ഇടത്തോട്ട് തിരിയുന്ന പാതകളിലൂടെ വാഹനമോടിച്ചതാണ് മൂന്ന് അപകടങ്ങൾക്ക് കാരണമെന്ന് വീഡിയോയിൽ കാണിക്കുന്നു.
ആദ്യത്തേതിൽ, ഇടതുവശത്തുള്ള ലൈനിലുള്ള ഒരു കാർ ഇടത്തേക്ക് തിരിയുന്നതിന് പകരം നേരെ ഒരു ജംങ്ഷനിലേക്ക് പോകുന്നു. ഇത് അടുത്ത ലൈനിൽ തിരിയുന്ന മറ്റൊരു കാറുമായി കൂട്ടിയിടിക്കാൻ കാരണമാകുന്നു.
അടുത്ത വീഡിയോയിൽ, അപകടം കൂടുതൽ വ്യക്തമാകും, സമാനമായ ഒരു തെറ്റ് കാരണം ഒരു ഡെലിവറി റൈഡർ മോട്ടോർബൈക്ക് പെട്ടെന്ന് തിരിക്കാൻ നിർബന്ധിതനാകുന്നു, അങ്ങനെ അയാളുടെ ബാലൻസ് നഷ്ടപ്പെട്ട് ബൈക്കിനൊപ്പം വീഴുന്നു.
അവസാന വീഡിയോയിൽ ഏതാണ്ട് ഗുരുതരമായ ഒരു അപകടം കാണിക്കുന്നു, ജംങ്ഷനിൽ ഒരു കാർ മറ്റൊന്നിൽ ഇടിക്കാൻ പോകുന്നു.
ലൈൻ തെറ്റിക്കുന്ന നിയമ ലംഘനത്തിന് 400 ദിർഹം പിഴ ഈടാക്കുമെന്ന് പൊലിസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മാത്രമല്ല, ഈ നിയമ ലംഘനം കൊണ്ട് കൂടുതൽ ഗുരുതരമായ അപകടം സംഭവിക്കുയാണെങ്കിൽ തുക കൂടും.
അതായത്, അപകടം മൂലം പരുക്ക് പറ്റുകയോ അല്ലെങ്കിൽ ജീവൻ നഷ്ടപ്പെടുകയോ ചെയ്താൽ പിഴ നൽകേണ്ട തുക കൂടുതലാകാം എന്ന് പൊലിസ് വ്യക്തമാക്കുന്നു.
യുഎഇയിലുടനീളമുള്ള പൊലിസ് വകുപ്പുകൾ സാധാരണയായി ഇത്തരം വീഡിയോകൾ വഴി പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാറുണ്ട്.
വാഹനം ഓടിക്കുമ്പോൾ നിയമങ്ങൾ ലംഘിക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നതിന് പ്രധാന കാരണം അപകടങ്ങൾ കുറയ്ക്കുക എന്നതാണ്.
അച്ചടക്കമില്ലായ്മ നിങ്ങളെ മാത്രമല്ല, നിങ്ങളുടെ ചുറ്റുമുള്ള മറ്റുള്ളവരെയും ബാധിച്ചേക്കാവുന്ന ഉയർന്ന അപകടസാധ്യതയുള്ള ഒരു സാഹചര്യമാണിതെന്ന് അവർ വ്യക്തമാക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates