Dubai Approves Rules for Autonomous Heavy Vehicle Logistics Dubai RTA
Gulf

ദുബൈയിൽ സ്വയം നിയന്ത്രിത ട്രക്കുകൾ വരുന്നു; ചരക്ക് നീക്കത്തിന് വേഗമേറും

സ്മാർട്ട് മൊബിലിറ്റി ലോജിസ്റ്റിക് രംഗത്തും ഫലപ്രദമായി ഉപയോഗിക്കാനുള്ള നിർണ്ണായകമായ നീക്കമാണ് ഇതെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ‌ടി‌എ)

സമകാലിക മലയാളം ഡെസ്ക്

ദുബൈ: ചരക്ക് നീക്കത്തിന് സ്വയം നിയന്ത്രിത ഹെവി വാഹനങ്ങൾ ഉപയോഗിക്കാനൊരുങ്ങി ദുബൈ. സ്വയം നിയന്ത്രിത ഹെവി വാഹനങ്ങൾ എങ്ങനെ ഫല പ്രദമായി ഉപയോഗിക്കാമെന്ന് കണ്ടെത്തുന്നതിന്റെ ഭാഗമായി ആണ് നടപടി. ജബൽ അലി പോർട്ട്, അൽമക്തൂം എയർപോർട്ട്, ജബൽഅലി പോർട്ട് റെയിൽ ടെർമിനൽ തുടങ്ങിയ സ്ഥലങ്ങളിലാകും ആദ്യ ഘട്ടത്തിൽ പരീക്ഷണയോട്ടം നടത്തുക.

സ്മാർട്ട് മൊബിലിറ്റി ലോജിസ്റ്റിക് രംഗത്തും ഫലപ്രദമായി ഉപയോഗിക്കാനുള്ള നിർണ്ണായകമായ നീക്കമാണ് ഇതെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ‌ടി‌എ) വ്യക്തമാക്കി. ബിസിനസ് പങ്കാളികൾ, സ്വകാര്യ കമ്പനികൾ, വിതരണക്കാർ തുടങ്ങിയവരുമായി സഹകരിച്ച് വികസിപ്പിച്ചെടുത്തതാണ് ഈ പദ്ധതി. ഇതിലൂടെ ആഗോള ലോജിസ്റ്റിക്‌സ് മേഖലയിൽ ദുബൈയുടെ ആധിപത്യം വ്യക്തമാക്കാൻ കൂടിയാണ് ശ്രമം.

പരീക്ഷണ പ്രവർത്തനങ്ങൾ, സുരക്ഷാ നടപടികൾ,ലൈസൻസിങ് എന്നിവ ഉൾപ്പെടുന്ന നിയന്ത്രണങ്ങളാണ് ഡ്രൈവറില്ലാ ചരക്ക് വാഹനങ്ങളുടെ സുരക്ഷയ്ക്കായി ഏർപ്പെടുത്തിയിരിക്കുന്നത്. പുതിയ നീക്കത്തിലൂടെ ലോജിസ്റ്റിക്സ് മേഖലയിൽ നിർണ്ണായകമായ മാറ്റം കൊണ്ട് വരാൻ കഴിയുമെന്നാണ് വിലയിരുത്തൽ.

Gulf news: Dubai Approves Regulatory Framework for Autonomous Heavy Vehicle Logistics.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അതിവേഗ പാത, ആര്‍ആര്‍ടിഎസ് റെയിലുമായി കേരളം; ആദ്യഘട്ടം തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ

കേരളം ക്രൂയിസ് ടൂറിസത്തിലേക്ക്; നയത്തിന് അംഗീകാരം

കന്യാസ്ത്രീകൾക്കും പെൻഷൻ; സുപ്രധാന പ്രഖ്യാപനവുമായി കേരളം

നഗരത്തിലെവിടെ നിന്നും ചെക്ക്-ഇൻ ചെയ്യാം, വിമാനത്താവള ടെർമിനലിലേക്ക് നേരിട്ട് എത്താം, പുതിയ പദ്ധതിയുമായി ദുബൈ

മുണ്ടക്കൈ - ചുരല്‍മല ദുരിതബാധിതര്‍ക്ക് കൈത്താങ്ങ്; വായ്പകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും

SCROLL FOR NEXT