ഏഷ്യാ കപ്പ് ഫൈനൽ: സ്റ്റേഡിയത്തിലേക്ക് ഈ വസ്തുക്കൾ കൊണ്ട് പോകരുത്; നിയമലംഘകർക്ക് 30,000 ദിർഹം പിഴ

മത്സരം ആരംഭിക്കുന്നതിന് മൂന്ന് മണിക്കൂർ മുമ്പെങ്കിലും സ്റ്റേഡിയത്തിൽ എത്തണം. സാധുവായ ടിക്കറ്റിന് ഒരു തവണ മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളു. കാണികളുടെ വാഹനങ്ങൾ നിർദ്ദിഷ്ട സ്ഥലങ്ങളിൽ മാത്രം പാർക്ക് ചെയ്യണം.
Asia cup final
India Pakistan Asia Cup Final Dubai Police Announce Banned Items and Fines Up to Dh30000@indian_Cricket4
Updated on
1 min read

ദുബൈ: ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഏറ്റുമുട്ടാൻ മണികൂറുകൾ മാത്രമാണ് ഉള്ളത്. ആവേശം നിറഞ്ഞ ഒരു മത്സരം തന്നെ പ്രതീക്ഷിക്കാം. എന്നാൽ ആവേശം അതിരു വിടരുതെന്ന് നിർദേശവുമായി ദുബൈ പൊലീസ് രംഗത്ത് എത്തി. മത്സരം സുഗമമായി നടത്താൻ വേണ്ട മാർഗ നിർദേശങ്ങളും അധികൃതർ പുറത്തിറക്കിയിട്ടുണ്ട്.

Asia cup final
ഇന്ത്യയുടെ വിക്കറ്റ് വീഴുമ്പോള്‍ വ്യത്യസ്തമായ സെലിബ്രേഷന്‍, പാക് ടീമിന്റെ നീക്കം തടഞ്ഞ് ഇമ്രാന്‍ ഖാന്‍

മത്സരം ആരംഭിക്കുന്നതിന് മൂന്ന് മണിക്കൂർ മുമ്പെങ്കിലും സ്റ്റേഡിയത്തിൽ എത്തണം. സാധുവായ ടിക്കറ്റിന് ഒരു തവണ മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളു. കാണികളുടെ വാഹനങ്ങൾ നിർദ്ദിഷ്ട സ്ഥലങ്ങളിൽ മാത്രം പാർക്ക് ചെയ്യണം. നിരോധിത വസ്തുക്കൾ കൊണ്ട് വരുതെന്നും സ്റ്റേഡിയത്തിലെ നിയന്ത്രണങ്ങൾ പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കി.

Asia cup final
'ഹൈ വോള്‍ട്ടേജ് ഫിനാലെ'! ഏഷ്യാ കപ്പില്‍ മൂന്നാം വട്ടവും ഇന്ത്യ- പാകിസ്ഥാന്‍ പോരാട്ടം

അനധികൃതമായി ഗ്രൗണ്ടിലേക്ക് പ്രവേശിക്കുകയോ നിരോധിത വസ്തുക്കൾ പടക്കങ്ങൾ പോലെയുള്ള വസ്തുക്കൾ ഉപയോഗിക്കുകയോ ചെയ്താൽ ഒന്ന് മുതൽ മൂന്ന് മാസം തടവും 5,000 മുതൽ 30,000 ദിർഹം പിഴയും ലഭിക്കും. അക്രമം, വസ്തുക്കൾ വലിച്ചെറിയൽ, വംശീയ അധിക്ഷേപം തുടങ്ങിയവയിൽ ഏർപ്പെടുന്ന വ്യക്തികൾക്ക് 10,000 മുതൽ 30,000 ദിർഹം പിഴയും തടവ് ശിക്ഷയും ലഭിക്കും.

Asia cup final
'അവാർഡ് നമ്മുടെ സ്വന്തം ചേട്ടന്!'; സഞ്ജു സാംസണ്‍ ഇംപാക്ട് പ്ലെയര്‍ (വിഡിയോ)

സ്റ്റേഡിയത്തിന് ഉള്ളിലേക്ക് പ്രവേശിപ്പിക്കാൻ പാടില്ലാത്ത വസ്തുക്കൾ

  • വെടിക്കെട്ട്, ജ്വാലകൾ, ലേസർ പോയിന്ററുകൾ, കത്തുന്നതോ അപകടകരമോ ആയ വസ്തുക്കൾ.

  • മൂർച്ചയുള്ള വസ്തുക്കൾ, ആയുധങ്ങൾ, വിഷവസ്തുക്കൾ, റിമോട്ട് നിയന്ത്രിത ഉപകരണങ്ങൾ.

  • വലിയ കുടകൾ, ക്യാമറ റിഗ്ഗുകൾ, സെൽഫി സ്റ്റിക്കുകൾ, അനധികൃത ഫോട്ടോഗ്രാഫി.

  • സംഘാടകർ അംഗീകരിക്കാത്ത പതാകകൾ, ബാനറുകൾ അല്ലെങ്കിൽ അടയാളങ്ങൾ.

  • വളർത്തുമൃഗങ്ങൾ, സൈക്കിളുകൾ, സ്കേറ്റ്ബോർഡുകൾ, സ്കൂട്ടറുകൾ, ഗ്ലാസ് വസ്തുക്കൾ.

  • പുറത്ത് ഭക്ഷണം/പാനീയങ്ങൾ, പുകവലി അല്ലെങ്കിൽ മറ്റ് സുരക്ഷിതമല്ലാത്ത വസ്തുക്കൾ.

Asia cup final
ഉന്നം തെറ്റാതെ സഞ്ജുവിന്റെ ഏറ് സ്റ്റംപിൽ; എന്നിട്ടും ഷനക റണ്ണൗട്ടല്ലെന്ന് തേഡ് അംപയർ! സൂപ്പർ ഓവറിലെ വിവാദം (വി‍ഡിയോ)

സുരക്ഷിതമായി മത്സരം നടത്താൻ എല്ലാവരും സഹകരിക്കണമെന്നും ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ആർ ടി എയുടെ നിർദേശങ്ങൾ പാലിക്കണമെന്നും ദുബൈ പൊലീസ് അഭ്യർത്ഥിച്ചു.

Summary

Gulf news: India Pakistan Asia Cup Final Dubai Police Announce Banned Items and Fines Up to Dh30000.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Dubai Metro Gold Line 42 km expansion project worth AED 3.4 billion announced in UAE
Dubai Police e-scooter rules registration number plate mandatory parents responsible misuse children
Dubai Police alert on scammers posing as bank officials using fake calls and SMS to collect personal and financial information
Dubai new shared accommodation rules with fines up to 1 million dirhams
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com