ബലിപെരുന്നാള്‍ അവധി 
Gulf

ദുബായിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ബലിപ്പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ദുബായ്: ഈ വര്‍ഷത്തെ ബലിപ്പെരുന്നാള്‍ (ഈദുല്‍ അദ്ഹ) പ്രമാണിച്ച് ദുബായിലെ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ദീര്‍ഘമായ അവധി പ്രഖ്യാപിച്ചു. ദുബായ് ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്സ് ഡിപ്പാര്‍ട്ട്മെന്റ് പുറത്തിറക്കിയ ഉത്തരവ് പ്രകാരം, ഹിജ്‌റ വര്‍ഷം 1447ലെ പെരുന്നാള്‍ അവധി ഈ മാസം 25 ന് ആരംഭിച്ച് 29 ന് അവസാനിക്കും. ശനി, ഞായര്‍ ദിവസങ്ങളിലെ വാരാന്ത്യ അവധിക്കുശേഷം ജൂണ്‍ ഒന്നിന് സര്‍ക്കാര്‍ ഓഫിസുകള്‍ വീണ്ടും തുറന്ന് പ്രവര്‍ത്തിക്കും.

ഷിഫ്റ്റ് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും ഉപയോക്തൃ സേവന കേന്ദ്രങ്ങള്‍ക്കും പൊതുസേവന സൗകര്യങ്ങള്‍ നല്‍കുന്ന വകുപ്പുകള്‍ക്കും തങ്ങളുടെ പ്രവര്‍ത്തന ആവശ്യങ്ങള്‍ക്കനുസരിച്ച് ജോലി സമയം ക്രമീകരിക്കാന്‍ അനുവാദമുണ്ട്. ദുബായിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പെരുന്നാള്‍ പ്രമാണിച്ച് മെയ് 25 തിങ്കളാഴ്ച മുതല്‍ മെയ് 29 വെള്ളിയാഴ്ച വരെയാണ് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Dubai Government Human Resources Department announced Eid al-Adha holidays for government department

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വയനാട് തുരങ്കപാത: ഭരണമാറ്റം വികസനക്കുതിപ്പിനെ ബാധിക്കുമോ? സ്വപ്നപദ്ധതിയുടെ ഭാവി എങ്ങോട്ട്?

Kerala CM Selection Live: ചര്‍ച്ചകള്‍ പൂര്‍ത്തിയായി, കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്ന് നാളെ അറിയാം

'അമേരിക്ക - ചൈന ശത്രുത കെട്ടുകഥയാകുമോ?';പരസ്പരം കൈകൊടുക്കാന്‍ അമേരിക്കയും ചൈനയും; ഇരുവരുടെയും നേട്ടമെന്താകും?

കേരളത്തിന്റെ മുഖ്യമന്ത്രിയെ നാളെ അറിയാം, എസ്എസ്എൽസി ഫല പ്രഖ്യാപനം മറ്റന്നാൾ; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഓഗസ്റ്റ് വരെ നിയന്ത്രണം, രാജ്യാന്തര റൂട്ടുകളില്‍ സര്‍വീസുകള്‍ വെട്ടികുറക്കുമെന്ന് എയര്‍ ഇന്ത്യ

SCROLL FOR NEXT