Dubai-Kozhikode Air India service cancelled today air india /x
Gulf

ദുബൈ - കോഴിക്കോട് എയർ ഇന്ത്യാ സർവീസ് റദ്ദാക്കി; 4 മണിക്കൂർ വിമാനത്തിനുള്ളിൽ വലഞ്ഞ് യാത്രക്കാർ

വിമാനത്തിൽ യാത്രക്കാരെ പ്രവേശിച്ച ശേഷം പുറപ്പെടുന്നതിന്​ തൊട്ട് മുൻപാണ് സാ​ങ്കേതിക തകരാർ കണ്ടെത്തിയത്​. ഇതോടെ രാവിലെ 8.15ന്​ വിമാനത്തിൽ പ്രവേശിച്ച യാത്രക്കാർ നാലു മണിക്കൂർ കൊടുംചൂടിൽ വിമാനത്തിനകത്ത്​ കഴിയേണ്ടി വന്നു.

Author : സമകാലിക മലയാളം ഡെസ്ക്

ദുബൈ: ഇന്ന് രാവിലെ ദുബൈയിൽ നിന്ന്​ കോഴിക്കോടേക്ക്​ പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്​പ്രസ്​ വിമാനം റദ്ദാക്കിയാതായി അധികൃതർ അറിയിച്ചു. എ സി പോലും പ്രവർത്തിപ്പിക്കാതെ 4 മണിക്കൂർ വിമാനത്തിനുള്ളിൽ കഴിഞ്ഞ ശേഷമാണു യാത്രക്കാരോട് വിമാനം റദ്ദാക്കിയ വിവരം അധികൃതർ അറിയിച്ചത്. ഇത് വലിയ പ്രതിഷേധത്തിന് ഇടയാക്കി.

വിമാനത്തിൽ യാത്രക്കാരെ പ്രവേശിച്ച ശേഷം പുറപ്പെടുന്നതിന്​ തൊട്ട് മുൻപാണ് സാ​ങ്കേതിക തകരാർ കണ്ടെത്തിയത്​. ഇതോടെ രാവിലെ 8.15ന്​ വിമാനത്തിൽ പ്രവേശിച്ച യാത്രക്കാർ നാലു മണിക്കൂർ കൊടുംചൂടിൽ വിമാനത്തിനകത്ത്​ കഴിയേണ്ടി വന്നു. വിമാനത്തിൽ എ സി പ്രവർത്തിച്ചിരുന്നില്ലെന്നും,കുട്ടികൾക്കും,പ്രായം ചെന്നവർക്കും വലിയ ബുദ്ധിമുട്ട് നേരിടേണ്ടി വന്നെന്നും യാത്രക്കാർ വ്യക്തമാക്കി.

സാങ്കേതിക കാരണങ്ങളാൽ വിമാനം റദ്ദാക്കി എന്ന വിവരം ഉച്ചക്ക് 12.15നാണ് യാത്രക്കാർക്ക് ലഭിക്കുന്നത്. തുടർന്ന്​ യാത്രക്കാരെ ഹോട്ടലിലേക്ക്​ മാറ്റി. വിമാനത്തിൽ സാ​ങ്കേതിക പ്രശ്നം കണ്ടെത്തിയതിനെ തുടർന്നാണ്​ യാത്ര റദ്ദാക്കിയതെന്നും യാത്രക്കാർക്ക്​ പകരം സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും എയർ ഇന്ത്യ എക്സ്​പ്രസ്​ വക്​താവ്​ അറിയിച്ചു.

Dubai-Kozhikode Air India service cancelled today

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

ആദ്യ കളി ദയനീയമായി തോറ്റു, ലോകകപ്പിൽ ടുണീഷ്യ കോച്ചിന്റെ പണി പോയി! പകരക്കാരൻ അർജന്റീനയെ വീഴ്ത്തിയ ഹെർവ് റെനാർഡ്

കാല്‍നട യാത്രക്കാര്‍ക്ക് ആശ്വാസം; ദുബൈയിലെ ഏറ്റവും വലുത്, അഞ്ച് വര്‍ഷത്തിനകം വരുന്നത് 31 നടപ്പാലങ്ങള്‍, വിഡിയോ

'കോളജ് ജീവിതം അവസാനിച്ചു; ചതിയില്‍ കലാശിച്ച സൗഹൃദങ്ങള്‍, വിശ്വസിച്ചവര്‍ വഞ്ചിച്ചു, പക്ഷെ...'; കുറിപ്പുമായി ഹന്‍സിക

ഒരേ നിറത്തിലുള്ള ബസുകള്‍ മാറി പോകാതിരിക്കാനാണ് സ്റ്റിക്കര്‍ പതിപ്പിച്ചത്; 'സിറ്റി ഫാസ്റ്റി'ല്‍ വിശദികരണവുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT