ദുബൈ: വിവിധ ജോലികള്‍ ചെയ്യുന്നതിനായി എഐ റോബോട്ടുകളെ നിയോഗിച്ച് ദുബൈ പൊലീസ്. പൊലീസിങ്ങിനും പൊതു സേവനങ്ങള്‍ക്കുമായി 36 ആര്‍പിഎ റോബോട്ടുകളെ വിന്യസിച്ചിട്ടുണ്ടെന്ന് അതോറിറ്റി പ്രസ്താവനയില്‍ അറിയിച്ചു. സോഫ്റ്റ്വെയര്‍ റോബോട്ടിക്‌സ് എന്ന് അറിയപ്പെടുന്ന ആര്‍പിഎ, മനുഷ്യര്‍ സാധാരണയായി ചെയ്യുന്ന ജോലികള്‍ ഓട്ടോമേറ്റഡ് ബോട്ടുകള്‍ ചെയ്യുന്നതായും അധികൃതര്‍ അറിയിച്ചു.
ഉല്‍പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിലൂടെയും പതിവ് ജോലിഭാരം കുറയ്ക്കുന്നതിലൂടെയും' പൊലീസ് സേനയെ പ്രത്യേക ജോലികളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ റോബോട്ടുകളുടെ വിന്യാസം സഹായിക്കും.
ഈ വര്‍ഷം പൊലീസ് ഉയര്‍ന്ന ഡിജിറ്റല്‍ വിശ്വാസ്യത രേഖപ്പെടുത്തിയതായും ദുബൈ പൊലീസ് അറിയിച്ചു. ദുബൈ പൊലീസിന്റെ മികച്ച നേട്ടങ്ങളിലൊന്നായ സ്മാര്‍ട്ട് പൊലീസ് സ്റ്റേഷനുകള്‍, താമസക്കാര്‍ക്ക് പൊലീസിങ് സേവനങ്ങള്‍ കൂടുതല്‍ മികവുറ്റതും വേഗതയേറിയതും കൂടുതല്‍ എളുപ്പമുള്ളതുമാക്കുന്നതിനുള്ള സാങ്കേതികവിദ്യ ഇതിനകം നടപ്പിലാക്കിയിട്ടുണ്ട്.
തീരുമാനങ്ങള്‍ എടുക്കുന്നതില്‍ സഹായിക്കുന്നതിനും പ്രതികരണ സമയം മെച്ചപ്പെടുത്തുന്നതിനും പൊലീസ് കൃത്രിമബുദ്ധിയുടെ ഉപയോഗം വിപുലീകരിക്കാന്‍ പദ്ധതിയിടുന്നതായും അതോറിറ്റി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates