Dubai Police Warn Against ‘Burning Evil Dolls’ Trend  @DubaiPoliceHQ
Gulf

ഈ സോഷ്യൽ മീഡിയ ചലഞ്ച് കുട്ടികളുടെ ജീവിതം തകർക്കും; മാതാപിതാക്കൾ ശ്രദ്ധിക്കുക

കുട്ടികളുടെ സാമൂഹിക മാധ്യമങ്ങളുടെ ഇടപെടലുകൾ മാതാപിതാക്കൾ നിരീക്ഷിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഡെസ്ക്

ദുബൈ: സാമൂഹ്യ മാധ്യമങ്ങളിൽ ട്രെൻഡ് ആയിക്കൊണ്ടിരിക്കുന്ന പുതിയ ചലഞ്ചിനെതിരെ ദുബൈ പൊലീസ്. 'ബേണിങ് ഇവിൾ ഡോൾസ്' എന്ന ചലഞ്ചിനെതിരെയാണ് പൊലീസ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. കുട്ടികളുടെ സാമൂഹിക മാധ്യമങ്ങളുടെ ഇടപെടലുകൾ മാതാപിതാക്കൾ നിരീക്ഷിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

 പ്രേത മുഖമുള്ള പാവകൾ കത്തിക്കുന്നതാണ് ഈ ഈ പുതിയ സോഷ്യൽ മീഡിയ ചലഞ്ച്. ഇരുട്ടുള്ള മുറിയിൽ പാവകൾ കത്തിക്കുമ്പോൾ സിനിമകളിൽ കാണുന്നത് പോലെയുള്ള ഒരു പ്രത്യേക അനുഭവം കുട്ടികൾക്ക് ലഭിക്കും.

ഇത് നേരിട്ട് കാണുവാൻ വേണ്ടിയാണ് പല കുട്ടികളും ഈ ചലഞ്ചിൽ ഏർപ്പെടുന്നത്. പാവകൾ നിർമ്മിച്ചിരിക്കുന്നത് പ്ലാസ്റ്റിക്,ഫാബ്രിക്ക്, സിന്തറ്റിക് തുടങ്ങിയ വസ്തുക്കൾ കൊണ്ടാണ്. അത് കൊണ്ട് തീ അതിവേഗം ആളിപ്പടരാനും കുട്ടിയുടെ ജീവന് തന്നെ ഭീഷണിയായി മാറാനും സാധ്യതയുണ്ട്.

സോഷ്യൽ മീഡിയ ട്രെൻഡുകൾ പലപ്പോഴും കുട്ടികളുടെ ജീവിതം തന്നെ തകർക്കും. അതുകൊണ്ട് അവരുടെ സമൂഹമാധ്യമങ്ങളുടെ ഉപയോഗത്തിൽ മാതാപിതാക്കൾ ശ്രദ്ധ പുലർത്തണം.

ഇത്തരത്തിലുള്ള ചലഞ്ചുകൾ കുട്ടികൾ ചെയ്യുന്നത് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചു പറ്റാൻ ആണ്. ഇതിന്റെ പ്രശ്നങ്ങളെപ്പറ്റി കുട്ടികളെ മാതാപിതാക്കൾ പറഞ്ഞു മനസ്സിലാക്കണമെന്നും ദുബൈ പൊലീസ് അഭ്യർത്ഥിച്ചു.

Gulf news: Dubai Police Caution Public Against Dangerous ‘Burning Evil Dolls’ Trend on Social Media.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സിപിഎമ്മിനൊപ്പം നില്‍ക്കുമ്പോള്‍ മാത്രം ജമാഅത്തെ ഇസ്ലാമി മതേതരമാകുന്നു'

ജൂനിയര്‍ ഹോക്കി ലോകകപ്പ്; ഇന്ത്യന്‍ സ്വപ്‌നം പൊലിഞ്ഞു

പണം ആവശ്യപ്പെട്ടപ്പോള്‍ നല്‍കിയില്ല, പിതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച് ഒളിവില്‍ പോയ മകന്‍ മരിച്ച നിലയില്‍

ഗോവ നൈറ്റ് ക്ലബിലുണ്ടായ തീപിടിത്തത്തില്‍ നാലുപേര്‍ അറസ്റ്റില്‍

കൊല്ലത്ത് അരും കൊല; മുത്തശ്ശിയെ ചെറുമകന്‍ കഴുത്തറുത്ത് കൊന്നു

SCROLL FOR NEXT