dubai 
Gulf

ദുബൈയില്‍ ഷോപ്പിങ് വിസ്മയം; അല്‍ ഖൈല്‍ റോഡില്‍ വരുന്നു സ്‌കൈലൈറ്റ് മാള്‍

ദുബൈയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയുന്ന രീതിയിലാണ് മാളിന്റെ രൂപകല്‍പന.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

ദുബൈ: ദുബൈയില്‍ പുതിയ 'സൂപ്പര്‍ റീജിയണല്‍' ഷോപ്പിങ് കേന്ദ്രമായ 'സ്‌കൈലൈറ്റ് മാള്‍' എത്തുന്നു. ദുബൈ റീട്ടെയ്ല്‍ പ്രഖ്യാപിച്ച മാള്‍ 2027-ല്‍ അല്‍ ഖൈല്‍ റോഡില്‍ പ്രവര്‍ത്തനമാരംഭിക്കും. 13 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ നിര്‍മിക്കുന്ന മാളില്‍ 360-ലധികം മുന്‍നിര റീട്ടെയ്ല്‍ സ്റ്റോറുകളും ഡൈനിങ്, എന്റര്‍ടൈന്‍മെന്റ്, അനുബന്ധ സേവന കേന്ദ്രങ്ങളും ഉണ്ടാകും.

അല്‍ ഖൈല്‍ റോഡില്‍ തന്ത്രപ്രധാനമായ സ്ഥാനത്ത് സ്ഥിതി ചെയ്യുന്നതിനാല്‍ ജുമൈറ വില്ലേജ് ട്രയാങ്കിള്‍ , ജുമൈറ ഐലന്റ്‌സ്, ദി സ്പ്രിങ്സ് തുടങ്ങിയ പ്രമുഖ റെസിഡന്‍ഷ്യല്‍ മേഖലകളിലുള്ളവര്‍ക്കും സമീപപ്രദേശവാസികള്‍ക്കും യാത്ര എളുപ്പമാകും. ദുബൈയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയുന്ന രീതിയിലാണ് മാളിന്റെ രൂപകല്‍പന.

ദുബൈ റിട്ടെയ്‌ലിന്റെ നിലവിലുള്ള 58 മാളുകളുടെയും ലൈഫ് സ്‌റ്റൈല്‍ ഡെസ്റ്റിനേഷനുകളുടെയും ശൃംഖലയിലേക്കാണ് സ്‌കൈലൈറ്റ് മാള്‍ കൂടി എത്തുന്നത്. ദുബൈയില്‍ ചില വന്‍കിട റീട്ടെയ്ല്‍ പദ്ധതികളുടെ കൂടി നിര്‍മാണം പുരോഗമിക്കുന്നുണ്ട്. 2028-ല്‍ തുറക്കാന്‍ ലക്ഷ്യമിടുന്ന ദുബൈ സ്‌ക്വയര്‍ മോള്‍, ഡൗണ്‍ടൗണ്‍ ദുബൈയുടെ മൂന്നിരട്ടി വലുപ്പത്തിലായിരിക്കും നിര്‍മിക്കുന്നത്. 18,000 കോടി ദിര്‍ഹം ചെലവഴിക്കുന്ന പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ മേഖലയിലെ രണ്ടാമത്തെ ഏറ്റവും വലിയ ഷോപ്പിങ്-വിനോദ കേന്ദ്രമായി ഇത് മാറും.

ദുബൈ സൗത്ത് റെസിഡന്‍ഷ്യല്‍ ഡിസ്ട്രിക്റ്റില്‍ 2 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ നിര്‍മിക്കുന്ന ദുബൈ സൗത്ത് ബേ മാള്‍ വരാനിരിക്കുന്ന പദ്ധതിയാണ്. ഈ കേന്ദ്രത്തില്‍ ലഗൂണ്‍ വ്യൂവോട് കൂടിയ വാക്ക്വേകളും ഡൈനിങ് അനുഭവങ്ങളുമാണ് പ്രധാന ആകര്‍ഷണം. നഗരത്തിരക്കുകളില്‍ നിന്ന് മാറി റിസോര്‍ട്ട് ശൈലിയിലുള്ള അന്തരീക്ഷത്തില്‍ ഷോപ്പിങ്ങും വിശ്രമവും സമന്വയിപ്പിക്കുന്ന ഹൈ-എന്റ് ലക്ഷ്വറി റീട്ടെയ്ല്‍ കേന്ദ്രമായ വില്ല സ്‌ക്വയര്‍ ആണ് മറ്റൊരു പദ്ധതി.

Dubai Retail announces Skylight Mall, a 360-store hub for 2027

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ആലോചിക്കാതെയാണ് തീരുമാനം എടുക്കുന്നത്; മുഖ്യമന്ത്രി ശൈലി മാറ്റണം; സതീശനെതിരെ വീണ്ടും അടൂര്‍ പ്രകാശ്

ന്യൂട്രിനോകളുടെ കണ്ടെത്തല്‍; ഫ്രാന്‍സിസ് ഹാല്‍സെന് ഭൗതിക ശാസ്ത്രത്തിനുള്ള നൊബേല്‍

C-DAC-ൽ 844 ഒഴിവുകൾ; ഫ്രഷേഴ്‌സിനും നിരവധി അവസരം, കേരളത്തിലും നിയമനം, ഇപ്പോൾ അപേക്ഷിക്കാം

സൗദി വിമാനത്താവളങ്ങള്‍ക്ക് നേരെ ആക്രമണം; മൂന്ന് പേര്‍ക്ക് പരിക്ക്, നാശനഷ്ടം

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണം; ഹര്‍ജി സുപ്രീംകോടതി തള്ളി