ദുബൈ: ടാക്സിയിൽ യാത്ര ചെയ്യുന്നവർക്ക് മികച്ച യാത്രാനുഭവം ഉറപ്പാക്കാൻ ലക്ഷ്യമിട്ട് ദുബൈ ആർ ടി എ പുതിയ പദ്ധതി നടപ്പിലാക്കാൻ ഒരുങ്ങുന്നു. ടാക്സികൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കണമെന്നും ഡ്രൈവർമാർ വ്യക്തി ശുചിത്വം പാലിക്കണമെന്നും ആർ ടി എ നിർദ്ദേശം നൽകിയിരുന്നു. ഇത് പാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കാൻ പുതിയ സംഘത്തെ നിയോഗിച്ചതായി അധികൃതർ വ്യക്തമാക്കി.
എല്ലാ ടാക്സി യാത്രക്കാർക്കും സുരക്ഷിതവും ശുചിത്വമുള്ളതുമായ ഗതാഗതാന്തരീക്ഷം ലഭിക്കുന്നതിന് വേണ്ടിയാണ് പുതിയ നീക്കമെന്ന് അധികൃതർ വ്യക്തമാക്കി. വാഹനങ്ങൾ സ്ഥിരമായി കഴുകുക, കാറിനകത്ത് ഡീപ് സ്റ്റീം ക്ലീനിംഗ് ചെയ്യുക, ഡ്രൈവർമാർ വ്യക്തി ശുചിത്വം പാലിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുക തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കാൻ വേണ്ടിയാണ് പുതിയ സംവിധാനം നടപ്പിലാക്കുന്നത്. ഇതിലൂടെ ദുബൈയിൽ താമസിക്കുന്ന ജനങ്ങളുടെ ജീവിത നിലവാരം ഉയർത്താൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ദുബൈയിലെ ടാക്സി ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധന ആണ് ഉണ്ടായിരിക്കുന്നത്.
2025 ജനുവരി മുതൽ ജൂൺ വരെയുള്ള മാസങ്ങളിൽ ടാക്സികൾ ആകെ 5.95കോടി യാത്രകൾ നടത്തിയതായി ദുബൈ ആർ ടി എ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് യാത്രക്കാർക്ക് മികച്ച അനുഭവം ഉറപ്പാക്കാനായി വിവിധ പദ്ധതികൾ അധികൃതർ ആരംഭിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates