Dubai RTA Warns of Fake 50% Traffic Fine Discount Offe  @rta
Gulf

പിഴത്തുകയിൽ 50% ഇളവ്; തട്ടിപ്പിൽ വീഴരുതെന്ന് ദുബൈ ആർ ടി എ

കഴിഞ്ഞ ദിവസങ്ങളിൽ ദുബൈയിൽ താമസിക്കുന്നവർക്ക് ഇ-മെയിലുകൾ വഴിയും സോഷ്യൽ മീഡിയയിലൂടെയും ഒരു പരസ്യം ലഭിച്ചിരുന്നു. “ഇന്ന് ഓൺലൈൻ വഴി നിങ്ങളുടെ പിഴത്തുക അടച്ചാൽ ആർ ടി എ 50% വരെ ഇളവ് നൽകും ” എന്നാണ് ലഭിക്കുന്ന സന്ദേശം.

സമകാലിക മലയാളം ഡെസ്ക്

ദുബൈ: ട്രാഫിക് പിഴകളിൽ 50% ഇളവ് നൽകുമെന്ന പരസ്യങ്ങളിൽ സത്യാവസ്ഥ വെളിപ്പെടുത്തി ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA). ഈ പരസ്യങ്ങൾ അതോറിറ്റി പുറത്തിറക്കിയതല്ല. വ്യാജ പ്രചാരണങ്ങളിൽ ജനങ്ങൾ വീഴരുതെന്നും അധികൃതർ അഭ്യർത്ഥിച്ചു.

കഴിഞ്ഞ ദിവസങ്ങളിൽ ദുബൈയിൽ താമസിക്കുന്നവർക്ക് ഇ-മെയിലുകൾ വഴിയും സോഷ്യൽ മീഡിയയിലൂടെയും ഒരു പരസ്യം ലഭിച്ചിരുന്നു. “ഇന്ന് ഓൺലൈൻ വഴി നിങ്ങളുടെ പിഴത്തുക അടച്ചാൽ ആർ ടി എ 50% വരെ ഇളവ് നൽകും ” എന്നാണ് ലഭിക്കുന്ന സന്ദേശം. ഈ പരസ്യം ദുബൈ സ്വദേശിയായ ഒരാൾ സോഷ്യൽ മീഡിയയിൽ പങ്കു വെയ്ക്കുകയും ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ ആർ ടി എയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഇത് പരിശോധിച്ച ആർ ടി എ, ഈ പരസ്യവുമായി അതോറിറ്റിക്ക് യാതൊരു ബന്ധവുമില്ലെന്നും ഇത് വ്യാജമാണെന്നും വ്യക്തമാക്കി. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പ് നടത്താൻ വേണ്ടിയാണു ഇതിന്റെ പിന്നിൽ ഉള്ളവരുടെ ലക്ഷ്യം. തെറ്റായ വാഗ്ധാനങ്ങളിൽ വീഴരുത് എന്നും വിവരങ്ങൾക്കായി അതോറിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റ്, ആപ്പുകൾ എന്നിവ പരിശോധിക്കണമെന്ന് ആർ ടി എ ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു.

Gulf news: Dubai RTA Warns Against Fake Online Offer Claiming 50% Discount on Traffic Fines.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എവിടെ കുഴിച്ചിട്ടാലും ആര്‍എസ്എസുകാരെയും ബിജെപിക്കാരെയും കാണിക്കരുത്‌'; സീറ്റ് ലഭിക്കാത്തതില്‍ മനംനൊന്ത് തിരുവനന്തപുരത്ത് ബിജെപി നേതാവ് ആത്മഹത്യ ചെയ്തു

തൃശൂരിൽ വീടിനുള്ളില്‍ അമ്മയും മകനും മരിച്ച നിലയില്‍; അന്വേഷണം

പാലത്തായി പീഡനക്കേസ്: കെ പത്മരാജനെ അധ്യാപന ജോലിയില്‍ നീക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം

വോട്ടുതേടിയെത്തി; സ്ഥാനാര്‍ഥിയെ വളര്‍ത്തുനായ ഓടിച്ചിട്ട് കടിച്ചു

സീറ്റില്ല, തിരുവനന്തപുരത്ത് ആര്‍എസ്എസ പ്രവര്‍ത്തകന്‍ ജീവനൊടുക്കി; പാലത്തായി പീഡനക്കേസ് പ്രതിക്ക് മരണംവരെ തടവ്; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT