പ്രതീകാത്മക ചിത്രം 
Gulf

വ്യാജ സാറ്റലൈറ്റ് ചാനല്‍ സംപ്രേഷണം; ദുബൈയില്‍ തട്ടിപ്പ് സംഘം പിടിയില്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

ദുബൈ: രാജ്യാന്തര സാറ്റലൈറ്റ് ടെലിവിഷന്‍ ചാനലുകള്‍ വ്യാജമായി ചോര്‍ത്തി അനധികൃതമായി സംപ്രേഷണം ചെയ്തുവന്ന സംഘത്തെ ദുബൈ് പൊലീസ് പിടികൂടി. പകര്‍പ്പവകാശമുള്ള ദൃശ്യമാധ്യമ ഉള്ളടക്കങ്ങള്‍ പ്രത്യേക റിസീവറുകള്‍, ഓണ്‍ലൈന്‍ ലിങ്കുകള്‍, വ്യാജ വെബ്സൈറ്റുകള്‍ എന്നിവ വഴി പൊതുജനങ്ങള്‍ക്ക് നിയമവിരുദ്ധമായി എത്തിച്ചുനല്‍കിയ സംഘമാണ് പിടിയിലായത്.

ബൗദ്ധിക സ്വത്തുരേഖകളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും ഉള്ളടക്ക ഉടമകള്‍ക്ക് വലിയ സാമ്പത്തിക നഷ്ടം വരുത്തുന്ന ഡിജിറ്റല്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനുമുള്ള ശക്തമായ നടപടികളുടെ ഭാഗമായാണ് പൊലീസ് ഈ വലയത്തെ തകര്‍ത്തത്.

വ്യവസ്ഥാപിതമായി പ്രവര്‍ത്തിച്ചിരുന്ന ഈ സംഘം ചാനലുകളുടെ ഔദ്യോഗിക കമ്പനികളില്‍ നിന്ന് യാതൊരുവിധ അനുമതിയും വാങ്ങാതെയാണ് ദൃശ്യങ്ങള്‍ ചോര്‍ത്തിയത്. പ്രമുഖ സാറ്റലൈറ്റ് ചാനലുകളിലെ പ്രീമിയം ഉള്ളടക്കങ്ങള്‍ സ്വന്തം ഡിജിറ്റല്‍ നെറ്റ്വര്‍ക്കുകള്‍ വഴി കൈക്കലാക്കിയ ശേഷം, ഉപയോക്താക്കള്‍ക്ക് വാര്‍ഷിക വരിസംഖ്യാ പാക്കേജുകളായി വിറ്റഴിച്ചായിരുന്നു ഇവരുടെ തട്ടിപ്പ്. ഇതിലൂടെ വന്‍ തുക ഇവര്‍ നിയമവിരുദ്ധമായി സമ്പാദിച്ചതായും ഔദ്യോഗിക ചാനല്‍ കമ്പനികള്‍ക്ക് കനത്ത സാമ്പത്തിക നഷ്ടമുണ്ടാക്കിയതായും അന്വേഷണത്തില്‍ വ്യക്തമായി.

യുഎഇയിലെ പകര്‍പ്പവകാശ നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണ് ഈ കുറ്റകൃത്യമെന്ന് ദുബൈ പൊലീസ് ചൂണ്ടിക്കാട്ടി. ആധുനിക സാങ്കേതികവിദ്യകള്‍ ദുരുപയോഗം ചെയ്ത് പകര്‍പ്പവകാശ ലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നിരീക്ഷണം തുടരുമെന്ന് അതോറിറ്റി വ്യക്തമാക്കി. അതോടൊപ്പം, അംഗീകൃത ചാനലുകള്‍ വഴിയും ലൈസന്‍സുള്ള പ്ലാറ്റ്ഫോമുകള്‍ വഴിയും മാത്രമേ ദൃശ്യങ്ങള്‍ കാണാവൂ എന്ന് പൊതുജനങ്ങളോട് പൊലീസ് അഭ്യര്‍ഥിച്ചു.

Dubai TV piracy gang was busted by police for illegally broadcasting international satellite channels and distributing copyrighted content

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഹോർമൂസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ; ലെബനനിൽ ഇസ്രയേൽ വെടിനിർത്തൽ കരാർ ലംഘിച്ചെന്ന് സൈന്യം

കൊലപാതകശേഷം കൂസലില്ലാതെ മദ്യം വാങ്ങാൻ ബിവറേജസിൽ; സുധ കൊലക്കേസിൽ ഭർത്താവ് അറസ്റ്റിൽ

ആലുവയിൽ ഏഴുവയസ്സുകാരന് നേരെ ക്രൂരത; ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു, പിതാവിനെതിരെ കേസ്

കവി പി നാരായണക്കുറുപ്പ് അന്തരിച്ചു

ഗൃഹനാഥനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; സഹോദരങ്ങള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍