ദുബൈ 
Gulf

ദുബൈയുടെ അഞ്ച് വര്‍ഷത്തെ ടൂറിസ്റ്റ് വിസ; എങ്ങനെ അപേക്ഷിക്കാം, ആര്‍ക്കൊക്കെ അപേക്ഷിക്കാം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

ദുബൈ: യുഎഇ സന്ദര്‍ശിക്കുന്നവര്‍ക്ക് ദുബൈയുടെ അഞ്ച് വര്‍ഷത്തെ ടൂറിസ്റ്റ് വിസ ഏറെ ആശ്വാസം. ഈ മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസക്ക് അപേക്ഷിക്കാന്‍ പ്രാദേശിക സ്‌പോണ്‍സറോ ഹോസ്റ്റോ വേണ്ട. സ്വന്തമായി അപേക്ഷിക്കാവുന്ന വിസ സാമ്പത്തിക ചെലവുകളും സാങ്കേതികത്വങ്ങളും ഒഴിവാക്കും. നിശ്ചിത യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിച്ചാല്‍ എല്ലാവക്കും വിസക്ക് അപേക്ഷിക്കാം. ഓരോ സന്ദര്‍ശനത്തിലും 90 ദിവസം വരെ യുഎഇയില്‍ താമസിക്കാം. 90 ദിവസം കൂടി നീട്ടാനും അവസരമുണ്ട്. ഒരു വര്‍ഷത്തില്‍ യുഎഇയില്‍ അനുവദിച്ച പരമാവധി താമസ ദിവസം 180 ആണ്.

ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആന്‍ഡ് ഫോറിന്‍ അഫയേഴ്‌സ്ദുബൈ (ജിഡിഎഫ്ആര്‍എ ദുബൈ) ആണ് വിസ അനുവദിക്കുന്നത്. അഞ്ച് വര്‍ഷത്തിനിടെ എത്ര പ്രാവശ്യം വേണമെങ്കിലും യുഎഇയില്‍ പ്രവേശിക്കാനുള്ള അനുമതിയുണ്ട്. ഒരു വര്‍ഷത്തില്‍ 180 ദിവസത്തില്‍ താഴെ യുഎഇയില്‍ തങ്ങാന്‍ പാടുള്ളൂവെന്നതാണ് വ്യവസ്ഥയുള്ളത്. പതിവായി യുഎഇയിലെത്തുന്ന കുടുംബ സന്ദര്‍ശകര്‍, ബിസിനസ് യാത്രക്കാര്‍, സ്ഥിരം യാത്രക്കാര്‍ തുടങ്ങിയവര്‍ക്കും ഈ വിസ ഏറെ ഉപകാരപ്പെടും.

ആറ് മാസത്തെ കാലാവധിയുള്ള പാസ്പോര്‍ട്ട്, പുതിയ ഫോട്ടോ, സാധുവായ ആരോഗ്യ ഇന്‍ഷുറന്‍സ്, മടക്കയാത്രാ ടിക്കറ്റ്, ആറ് മാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെന്റ് എന്നിവയാണ് അപേക്ഷിക്കാന്‍ ആവശ്യമുള്ളത്. അപേക്ഷിക്കുന്നതിന് തൊട്ടുമുമ്പുള്ള ആറ് മാസത്തില്‍ ബാങ്ക് അക്കൗണ്ടില്‍ കുറഞ്ഞത് 4,000 ഡോളര്‍ (14,690 ദിര്‍ഹം, 3.80 ലക്ഷം രൂപ) ബാലന്‍സ് ഉണ്ടായിരുന്നെന്ന് തെളിയിക്കണം. ബാങ്ക് സ്റ്റേറ്റ്‌മെന്റ് അറ്റസ്റ്റ് ചെയ്യണം.അപേക്ഷാ ഫീസ്, സര്‍വീസ് ചാര്‍ജ്, റീഫണ്ടബിള്‍ ഫിനാന്‍ഷ്യല്‍ ഗ്യാരന്റി എന്നിവ ഉള്‍പ്പെടെ ഏകദേശം 3,713 ദിര്‍ഹം ആണ് വിസക്കുള്ള ചെലവ്. 3000 ദിര്‍ഹം റീഫണ്ടബിള്‍ ഗ്യാരന്റി ഉണ്ട്.

Dubai's five-year tourist visa; How to apply, who can apply

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനം ചുട്ടുപൊള്ളുന്നു; രണ്ടുദിവസം കനത്ത ചൂട്; ജാഗ്രത

രാത്രി അരമണിക്കൂറിലേറെ നീണ്ട പവര്‍കട്ട്; സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം

6ജി വികസനത്തില്‍ നിര്‍ണായകം; അമേരിക്ക ഉള്‍പ്പെടുന്ന 24 രാജ്യങ്ങളുടെ കൂട്ടായ്മയില്‍ ഇന്ത്യയും

'സ്ത്രീകള്‍ കാഴ്ചയില്‍പ്പെടരുത്'; ഹിന്ദു നേതാക്കള്‍ എത്തിപ്പോള്‍ വനിതകള്‍ക്ക് പകരം പുരുഷ ജീവനക്കാര്‍; ഐഫല്‍ ടവര്‍ അടച്ചിട്ടു

ലഹരിയുടെ ഒരു തുള്ളി ഉള്ളില്‍ ചെന്നിട്ടുണ്ടെങ്കില്‍...; 'നിങ്ങള്‍ ഇല്ലാതാക്കുന്നത് പൂമുഖത്ത് മിഴിനട്ടിരിക്കുന്ന പ്രിയപ്പെട്ടവരുടെ കാത്തിരിപ്പാണ്'