Emirates Group  @emirates
Gulf

ഇനി പണി 'സാറ' എടുക്കും; വിമാനത്താവളത്തില്‍ ലഗേജ് ചുമക്കാന്‍ റോബോട്ടുകള്‍; പുതിയ സാങ്കേതികവിദ്യയുമായി എമിറേറ്റ്‌സ് ഗ്രൂപ്പ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

ദുബൈ: വിമാനത്താവളത്തില്‍ യാത്രക്കാരുടെ ചെക്ക്-ഇന്‍ നടപടികളും ബാഗേജ് കൈകാര്യം ചെയ്യാന്‍ പുതിയ തലമുറ റോബട്ടുകള്‍ വികസിപ്പിച്ചെടുത്ത് എമിറേറ്റ്‌സ് ഗ്രൂപ്പ്. മനുഷ്യസഹായമില്ലാതെ പൂര്‍ണമായും സ്വയംഭരണാധികാരത്തോടെ കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ ശേഷിയുള്ള സാറ എന്ന് പേരിട്ട റോബട്ടുകളെയാണ് വിന്യസിക്കുക. 2027 ആദ്യ പാദത്തില്‍ ഈ അത്യാധുനിക സാങ്കേതികവിദ്യ പുറത്തിറക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

ഫേഷ്യല്‍ റെക്കഗ്‌നിഷന്‍, പാസ്പോര്‍ട്ട് സ്‌കാനിങ് സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ചെക്ക്-ഇന്‍ പൂര്‍ത്തിയാക്കാന്‍ മുന്‍പ് വികസിപ്പിച്ച 'സാറ' എന്ന റോബോട്ടിന്റെ വിജയത്തിന് പിന്നാലെയാണ്, അതിനെ കൂടുതല്‍ ശേഷികളോടെ അടുത്ത തലമുറ സംവിധാനമായി എമിറേറ്റ്‌സ് വികസിപ്പിക്കുന്നത്. എയര്‍പോര്‍ട്ടില്‍ എത്തുന്ന യാത്രക്കാരുടെ മുഖം സ്‌കാന്‍ ചെയ്ത് തിരിച്ചറിയാന്‍ ഈ റോബോട്ടുകള്‍ക്ക് സാധിക്കും. തുടര്‍ന്ന് യാത്രക്കാരില്‍നിന്ന് ബാഗേജുകള്‍ സ്വീകരിച്ച്, തൂക്കം തിട്ടപ്പെടുത്തി, മനുഷ്യസഹായമില്ലാതെ തന്നെ സ്വയം ബാഗേജ് ടാഗ് പതിപ്പിച്ച് നേരിട്ട് ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റത്തിലേക്ക് അയക്കാന്‍ റോബട്ടിന് കഴിയും. ഇതിനായി പ്രത്യേക റോബോട്ടിക്‌സ് ലാബും എമിറേറ്റ്‌സ് ഗ്രൂപ്പ് സജ്ജീകരിച്ചിട്ടുണ്ട്. യാത്രാ നടപടികള്‍ക്ക് പുറമെ കാര്‍ഗോ, ലോജിസ്റ്റിക്‌സ് മേഖലകളിലും ഓട്ടോമേഷനും നിര്‍മിതബുദ്ധിയും (എഐ) എമിറേറ്റ്‌സ് പ്രയോജനപ്പെടുത്തുന്നുണ്ട്.

എമിറേറ്റ്‌സ് ഗ്രൂപ്പിന്റെ വാര്‍ഷിക ഇന്നൊവേഷന്‍ മേളയായ 'ഫോര്‍സടെക് 2026' നാലാം പതിപ്പില്‍ സംസാരിക്കവെയാണ് എമിറേറ്റ്‌സ് ഇന്നൊവേഷന്‍ ആന്‍ഡ് ന്യൂ ടെക്‌നോളജീസ് വൈസ് പ്രസിഡന്റ് കീനന്‍ ഹംസ പുതിയ പദ്ധതി വെളിപ്പെടുത്തിയത്.

'Sara' will now handle the job; robots to carry luggage at the airport; Emirates Group introduces new technology

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുസ്ലിം ലീഗിനെ ഒഴിവാക്കുന്നു; മുഖ്യമന്ത്രിയുമായി നേരിട്ട് ചര്‍ച്ചയ്ക്ക് സമസ്ത

'എന്റെ ഭാര്യയെ ചതിച്ചു', 'ചൈനീസ് ചാര' വനിതയുമായി ബന്ധം സമ്മതിച്ച് എന്‍വിഡിയ മേധാവി; കണ്ടെത്തിയത് അമേരിക്കന്‍ ഇന്റലിജന്‍സ്

വീണ്ടും അവസരം... റെയിൽവേയിൽ 4651 ഒഴിവുകൾ; ITI മതി, ഇപ്പോൾ അപേക്ഷിക്കാം

ഗ്രാമീണ പോസ്റ്റ് ഓഫീസുകൾ പൂട്ടാനുള്ള നീക്കത്തിനെതിരെ കോഴിക്കോട് വ്യാപക പ്രതിഷേധം

ആറുവരി ദേശീയപാത നിർമ്മാണം ദുരിതമാകുന്നു; തെക്കിലിൽ സർവീസ് റോഡുകളും അണ്ടർപാസും അശാസ്ത്രീയമെന്ന് പരാതി