ഇത്തിഹാദ് റെയില്‍ 
Gulf

യുഎഇയില്‍ ചരിത്രം കുറിച്ച് ഇത്തിഹാദ് റെയില്‍; ഒരു മണിക്കൂര്‍ കൊണ്ട് ദുബൈ- അബുദാബി യാത്ര

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

ദുബൈ: യുഎഇയുടെ ചരിത്രം കുറിച്ച് ഇത്തിഹാദ് റെയിലിന്റെ ആദ്യ യാത്രാ ട്രെയിന്‍ ദുബൈയില്‍ നിന്ന് അബുദാബിയിലെത്തി. ദുബൈയിലെ അല്‍ യലായിസ് സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട ട്രെയിന്‍ അബുദാബിയിലെ മുഹമ്മദ് ബിന്‍ സായിദ് സിറ്റി സ്റ്റേഷനിലാണ് എത്തിച്ചേര്‍ന്നത്.

ആദ്യ സര്‍വീസ് രാവിലെ 6.14-ന് ദുബൈ അല്‍ യലായിസ് സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട് രാവിലെ 7.18-ന് അബുദാബിയിലെത്തി. മടക്ക സര്‍വീസ് അബുദാബിയില്‍ നിന്ന് രാവിലെ 7.43-ന് പുറപ്പെട്ട് 8.47-ന് തിരിച്ചെത്തി. ഒരു മണിക്കൂറോളം സമയം കൊണ്ട് രണ്ട് എമിറേറ്റുകള്‍ക്കുമിടയില്‍ യാത്ര പൂര്‍ത്തിയാക്കമെന്നത്. പ്രവാസികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് വലിയ ആശ്വാസമാകും.

യാത്രക്കാരുമായി ഇത്തിഹാദ് റെയിലിന്റെ ഉദ്ഘാടന ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കിയതോടെ യുഎഇയിലെ എമിറേറ്റുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന റയില്‍ ശൃംഖല പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനസജ്ജമാകുന്നതിന്റെ ആദ്യഘട്ടത്തിനാണ് തുടക്കമായിരിക്കുന്നത്. 2021-ല്‍ യുഎഇ പ്രഖ്യാപിച്ച 'പ്രൊജക്ട്‌സ് ഓഫ് ദി ഫിഫ്റ്റി'യുടെ ഭാഗമായുള്ള നാഷണല്‍ റെയില്‍വേ പ്രോഗ്രാമിന്റെ വിഷന്‍ പ്രഖ്യാപിച്ച് അഞ്ച് വര്‍ഷം തികയുന്നതിന് മുന്‍പ് തന്നെ പാസഞ്ചര്‍ സര്‍വീസ് യാഥാര്‍ത്ഥ്യമായിരിക്കുകയാണ്.

Etihad Rail makes history in the UAE; Dubai-Abu Dhabi journey in one hour

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി നഷ്ടപരിഹാരം വിധിച്ച് കോടതി; അവകാശം ആര്‍ക്കെല്ലാം?

പൈലറ്റിനെ സഹപൈലറ്റ് കുത്തി; നിലവിളി കേട്ടു; ലക്ഷ്യമിട്ടത് വിമാനം തകര്‍ക്കല്‍; വിട്ടൊഴിയാതെ ദുരൂഹത

'ഇതിലും ഭേദം ഒന്നും ഇടാതെ നടക്കുന്നതായിരുന്നു'; കമന്റിന് മറുപടിയുമായി അപർണ തോമസ്

'അവന്‍ വയലന്റ് ആകുമോ?'; എഡിഎച്ച്ഡി തുറന്നു പറഞ്ഞ ശേഷം നസ്രിയയോട് ബന്ധുക്കള്‍ ചോദിച്ചത്; ഫഹദ് ഫാസില്‍ പറയുന്നു

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ അഡ്മിഷൻ; ഒക്ടോബർ 5 വരെ അപേക്ഷിക്കാം