കുവൈത്ത്: പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസ് കാലാവധി അഞ്ച് വർഷമായി ഉയർത്തിക്കൊണ്ടുള്ള സർക്കാർ തീരുമാനം പ്രഖ്യാപിച്ചു. കുവൈത്ത് പൗരരുടെയും ഗൾഫ് പൗരരുടെയും ഡ്രൈവിങ് ലൈസൻസുകളുടെ കാലാവധിയും വർദ്ധിപ്പിച്ചിട്ടുണ്ട്.
ലൈസൻസ് കാലാവധി അഞ്ച് വർഷമാക്കി ദീർഘിപ്പിച്ചത് പ്രവാസികൾക്ക് ആശ്വാസം പകരുന്ന തീരുമാനമാണ്. ഏതാനും മാസംമുമ്പ് വരെ ഒരു വർഷമായിരുന്നു പ്രവാസികളുടെ ലൈസൻസിന് നൽകിയിരുന്ന കാലാവധി.ഇത് വർഷംതോറും പുതുക്കണമായിരുന്നു. അത് അടുത്തിടെ മൂന്ന് വർഷം വരെ നീട്ടിനൽകിയിരുന്നു. ഇപ്പോഴത് അഞ്ച് വർഷമാക്കി ഉയർത്തിക്കൊണ്ടാണ് പുതിയ തീരുമാനം.
കുവൈത്ത് പൗരരുടെയും ഗൾഫ് പൗരരുടെയും ഡ്രൈവിങ് ലൈസൻസുകളുടെ കാലാവധി 15 വർഷമാക്കിയാണ് വർദ്ധിപ്പിച്ചത്. നേരത്തെ കുവൈത്ത് പൗരരുടെ ഡ്രൈവിങ് ലൈസൻസുകളുടെ കാലാവധി 10 വർഷമായിരുന്നു.
ഏതാനും മാസങ്ങൾക്ക് മുമ്പ്, ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ-യൂസഫ് അൽ-സബാഹ് പുറപ്പെടുവിച്ച തീരുമാനപ്രകാരം, പ്രവാസികളുടെ ലൈസൻസിനുള്ള കാലാവധി മൂന്ന് വർഷമായി ഉയർത്തിയിരുന്നു. ഈ കാലാവധിയാണ് ഇപ്പോൾ അഞ്ച് വർഷമായി ഉയർത്തിയത്. തീരുമാനം ഉടനടി പ്രാബല്യത്തിൽ വരും. പ്രവാസികൾക്ക് ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിന് കർശനമായ വ്യവസ്ഥകളാണ് കുവൈത്തിലുള്ളത്.
പ്രൈവറ്റ് ലൈസൻസ്: ഏഴ് പേർക്ക് വരെ യാത്രചെയ്യാവുന്ന വാഹനങ്ങൾ, രണ്ട് ടണ്ണിൽ താഴെ ഭാരമുള്ള ലൈറ്റ് ട്രാൻസ്പോർട്ട് വാഹനങ്ങൾ, ടാക്സികൾ, ആംബുലൻസുകൾ എന്നിവയ്ക്ക്.
ജനറൽ ലൈസൻസ്:
കാറ്റഗറി എ: ഹെവി പാസഞ്ചർ വാഹനങ്ങൾ ( 25 ന് മുകളിൽ സീറ്റിങ് കപ്പാസിറ്റിയുള്ളവ)
കാറ്റഗറി ബി: ഏഴ് മുതൽ 25 യാത്രക്കാരെ വരെ ഉൾക്കൊള്ളുന്നതും രണ്ട് മുതൽ എട്ട് ടൺ വരെ ഭാരം വഹിക്കുന്നതുമായ യാത്രാവാഹനങ്ങൾ.
മോട്ടോർ സൈക്കിൾ ലൈസൻസ്:
കാറ്റഗറി എ: എല്ലാ മോട്ടോർ സൈക്കിളുകളും ഉൾപ്പെടും
കാറ്റഗറി ബി: മൂന്ന് ചക്ര വാഹനങ്ങൾ
സെക്ടർ- സ്പെസിഫിക് ലൈസനൻസ്: കൺസ്ട്രക്ഷൻ,വ്യവസായം,കൃഷി, ട്രാക്ടർ, സ്പെഷ്യൽ ആക്ടിവിറ്റി ലൈസൻസ്,
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates