Failing to check before entering roads carries Dh400 fine, 4 black points, Abu Dhabi Police warn Abu Dhabi police/x
Gulf

മെയിൻ റോഡിലേക്ക് പ്രവേശിക്കുമ്പോൾ ശ്രദ്ധിക്കുക; ഇല്ലെങ്കിൽ 400 ദിർഹം പിഴ; ഓർമ്മപ്പെടുത്തി അബുദാബി പൊലീസ് (വിഡിയോ)

പ്രധാന റോഡിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുമ്പോൾ വാഹനത്തിന്റെ വേഗത കുറയ്ക്കണം. സൈഡ് ഇൻഡിക്കേറ്റർ സിഗ്നൽ ഉപയോഗിച്ച് പിന്നാലെ വരുന്ന വാഹനങ്ങൾക്ക് മുന്നറിയിപ്പ് നൽകണം. തൊട്ടു മുന്നിൽ മറ്റു വാഹനങ്ങൾ ഉണ്ടെങ്കിൽ വേഗത കുറച്ച് കാത്തു നിൽക്കുക.

സമകാലിക മലയാളം ഡെസ്ക്

അബുദാബി: സർവീസ് റോഡുകളിൽ നിന്ന് പ്രധാന റോഡുകളിലേക്ക് പ്രവേശിക്കുമ്പോൾ ഡ്രൈവർമാർ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് അബുദാബി പൊലീസ്. വാഹനങ്ങൾ മെയിൻ റോഡിലേക്കും പ്രവേശിക്കും മുൻപ് ചുറ്റുപാടും നോക്കി മറ്റ് വാഹനങ്ങൾ വരുന്നില്ല എന്ന് ഉറപ്പു വരുത്തണം. അടുത്തിടെ ഉണ്ടായ അപകടത്തിന്റെ ദൃശ്യങ്ങൾ പങ്കു വെച്ചാണ് പൊലീസ് ഇക്കാര്യങ്ങൾ അറിയിച്ചത്.

പ്രധാന റോഡിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുമ്പോൾ വാഹനത്തിന്റെ വേഗത കുറയ്ക്കണം. സൈഡ് ഇൻഡിക്കേറ്റർ സിഗ്നൽ ഉപയോഗിച്ച് പിന്നാലെ വരുന്ന വാഹനങ്ങൾക്ക് മുന്നറിയിപ്പ് നൽകണം. തൊട്ടു മുന്നിൽ മറ്റു വാഹനങ്ങൾ ഉണ്ടെങ്കിൽ വേഗത കുറച്ച് കാത്തു നിൽക്കുക. പ്രധാന റോഡിലൂടെ വരുന്ന വാഹനങ്ങൾക്ക് മുൻഗണന നൽണം. മെയിൻ റോഡിലൂടെ വാഹനങ്ങൾ വരുന്നില്ല എന്ന് ഉറപ്പാക്കിയതിനു ശേഷമേ വാഹനം റോഡിലേക്ക് ഇറക്കാൻ പാടുള്ളു എന്നും അബുദാബി പൊലീസ് അറിയിച്ചു.

ഈ നിയമങ്ങൾ പാലിക്കാത്തവർക്ക് 400 ദിർഹം പിഴയും ഡ്രൈവിംഗ് ലൈസൻസിൽ നാല് ബ്ലാക്ക് പോയിന്റുകളും ചുമത്തുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. റോഡ് സുരക്ഷ ഉറപ്പാക്കാനും അശ്രദ്ധമായി വാഹനമോടിക്കുന്നത് മൂലമുണ്ടാകുന്ന അപകടങ്ങൾ കുറയ്ക്കുന്നതിനുമായി ജനങ്ങൾ സഹകരിക്കണമെന്നും പൊലീസ് അഭ്യർത്ഥിച്ചു.

Gulf news: Failing to check before entering roads carries Dh400 fine, 4 black points, Abu Dhabi Police warn.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആന്ധ്ര ക്ഷേത്രത്തില്‍ ദുരന്തം; തിക്കിലും തിരക്കിലും 9 മരണം, നിരവധിപ്പേര്‍ക്ക് പരിക്ക്

സ്ട്രോബെറി സൂപ്പറാണ്

സ്ത്രീകളെയും കുട്ടികളെയും നിരത്തിനിര്‍ത്തി വെടിവച്ചുകൊന്നു, സുഡാനില്‍ കൂട്ടക്കൊല, ആഭ്യന്തര കലാപം രൂക്ഷം

ബിജെപി കൗണ്‍സിലറുടെ ആത്മഹത്യ: വായ്പ തിരിച്ചടയ്ക്കാത്തവരില്‍ സംസ്ഥാന ഭാരവാഹികള്‍ വരെ, നേതൃത്വത്തെ വെട്ടിലാക്കി എം എസ് കുമാര്‍

'ഞങ്ങള്‍ക്ക് ഇത് വെറും ഭരണപരിപാടിയല്ലായിരുന്നു, ഒരായിരം മനുഷ്യരുടെ ജീവിതവുമായി ചേര്‍ന്ന് നടന്നൊരു യാത്ര'

SCROLL FOR NEXT