Fraudsters posing as police extort money from expats in Kuwait special arrangement
Gulf

പ്രവാസികളെ തടഞ്ഞു നിർത്തി പിടിച്ചു പറിക്കുന്നു; കുവൈത്തിലെ വ്യാജ പൊലീസിനെ സൂക്ഷിക്കുക

പൊലീസാണെന്ന് സ്വയം പരിചയപ്പെടുത്തിയ ഇയാൾ ഐ ഡി കാർഡ് ആവശ്യപ്പെട്ടു. അതിനു ശേഷം ഇയാൾ കത്തി കാട്ടി ഭീഷണിപ്പെടുത്തി യുവാവിന്റെ പഴ്സും പണവും തട്ടിയെടുത്തു.

സമകാലിക മലയാളം ഡെസ്ക്

കുവൈത്ത് സിറ്റി: പൊലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന പ്രവാസികളെ തടഞ്ഞു നിർത്തി പണം തട്ടുന്ന സംഭവങ്ങൾ കുവൈത്തിൽ വർധിക്കുന്നു. കഴിഞ്ഞ ദിവസം ജഹ്‌റ എന്ന പ്രദേശത്ത് വെച്ച് പ്രവാസി യുവാവിനെ തടഞ്ഞു നിർത്തി പണം തട്ടിയെടുത്തിരുന്നു. ഇയാൾ നൽകിയ പരാതിയിൽ അന്വേഷണം ആരംഭിച്ചതായി ഡെപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടർ അറിയിച്ചു.

പുലർച്ചെ 4:15 ന് ജഹ്‌റയിലെ റോഡിലൂടെ പ്രവാസി ആയ യുവാവ് നടന്നു വരുക ആയിരുന്നു. തൊട്ടുപിന്നാലെ ഒരാൾ വാഹനത്തിൽ എത്തി. പൊലീസാണെന്ന് സ്വയം പരിചയപ്പെടുത്തിയ ഇയാൾ ഐ ഡി കാർഡ് ആവശ്യപ്പെട്ടു. അതിനു ശേഷം ഇയാൾ കത്തി കാട്ടി ഭീഷണിപ്പെടുത്തി യുവാവിന്റെ പഴ്സും പണവും തട്ടിയെടുത്തു. തുടർന്ന് അതിവേഗം വണ്ടി ഓടിച്ചു പോകുകയും ചെയ്തു.

സിവിൽ ഐഡി, രണ്ട് എ ടി എം കാർഡ്, 35 കുവൈത്തി ദിനാർ എന്നിവ പഴ്സിൽ ഉണ്ടായിരുന്നു. ഉടൻ തന്നെ ഇയാൾ പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി. ഇയാളുടെ പരാതിയിൽ ഉടൻ തന്നെ പൊലീസ് കേസെടുക്കയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. ജഹ്‌റ ബ്ലോക്ക് അഞ്ചിലാണ് സംഭവം നടന്നത് എന്ന് പൊലീസ് കണ്ടെത്തി. ഈ പരിസരത്ത് സി സി ടി വി ക്യാമറകൾ ഉള്ളത് കൊണ്ട് തന്നെ ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ ഉടൻ പിടികൂടുമെന്ന് പൊലീസ് വ്യക്തമാക്കി.

Gulf news: Fraudsters posing as police extort money from expats in Kuwait.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT