saudi arabia 
Gulf

കനത്ത മഴയ്ക്ക് സാധ്യത; സൗദിയില്‍ മിന്നല്‍പ്രളയ മുന്നറിയിപ്പ്

പലയിടങ്ങളിലും മഴയ്ക്കൊപ്പം ആലിപ്പഴ വീഴ്ചയ്ക്കും പൊടിക്കാറ്റിനും സാധ്യതയുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

റിയാദ്: സൗദി അറേബ്യയില്‍ മിന്നല്‍ പ്രളയ മുന്നറിയിപ്പ്. സൗദിയുടെ ചില ഭാഗങ്ങളില്‍ ഇന്ന് മിന്നല്‍ പ്രളയത്തിന് കാരണമായേക്കാവുന്ന ശക്തമായ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് നാഷണല്‍ സെന്റര്‍ ഫോര്‍ മെറ്റീരിയോളജിയുടെ മുന്നറിയിപ്പ്. സൗദിയുടെ ജസാന്‍, അസീര്‍, അല്‍-ബഹ, മക്ക, മദീന എന്നിവിടങ്ങളിലാണ് മുന്നറിയിപ്പുള്ളത്.

പലയിടങ്ങളിലും മഴയ്ക്കൊപ്പം ആലിപ്പഴ വീഴ്ചയ്ക്കും പൊടിക്കാറ്റിനും സാധ്യതയുണ്ട്. ഇതിനുപുറമെ തബൂക്ക്, അല്‍ ജൗഫ്, ഹാഇല്‍, ഖസീം, വടക്കന്‍ അതിര്‍ത്തി പ്രവിശ്യ എന്നിവിടങ്ങളില്‍ മിതമായ തോതിലുള്ള മഴ ലഭിച്ചേക്കാം. മഴ ശക്തമാകുന്ന മലയോര മേഖലകളിലും താഴ്‌വരകളിലും വെള്ളപ്പൊക്ക സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. തബൂക്ക്, അല്‍-ജൗഫ്, ഹായില്‍, അല്‍-ഖസീം, വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങള്‍ എന്നിവിടങ്ങളുടെ ചില ഭാഗങ്ങളില്‍ നേരിയതോ മിതമായതോ ആയ ഇടിമിന്നലോട് കൂടിയ മഴയും പ്രവചിക്കപ്പെടുന്നുണ്ട്. നജ്റാന്റെ ചില ഭാഗങ്ങളെ പൊടിയും മണലും ഉയര്‍ത്തുന്ന ശക്തമായ കാറ്റ് ബാധിച്ചേക്കാം. കിഴക്കന്‍ പ്രവിശ്യയുടെയും മക്ക മേഖലയുടെയും തീരപ്രദേശങ്ങളില്‍ മൂടല്‍മഞ്ഞ് രൂപപ്പെട്ടേക്കാമെന്നും മുന്നറിയിപ്പുണ്ട്.

രാജ്യത്ത് ഏറ്റവും ഉയര്‍ന്ന താപനിലയായ 40 ഡിഗ്രി സെല്‍ഷ്യസ് മക്ക, മദീന, ദമ്മാം, ബുറൈദ എന്നിവിടങ്ങളില്‍ രേഖപ്പെടുത്തുമെന്നാണ് വിലയിരുത്തല്‍. തലസ്ഥാനമായ റിയാദില്‍ 39 ഡിഗ്രിയും അബഹയില്‍ 28 ഡിഗ്രിയുമായിരിക്കും താപനില. മോശം കാലാവസ്ഥയുള്ള സമയങ്ങളില്‍ താഴ്വരകളിലേക്ക് ഇറങ്ങരുതെന്നും യാത്രക്കാര്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്നും സിവില്‍ ഡിഫന്‍സ് ഓര്‍മിപ്പിച്ചു.

Heavy rain likely; flash flood warning in Saudi Arabia

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വിമാനം ബോധപൂർവ്വം താഴേക്ക് പതിപ്പിച്ച് തകർക്കാനായിരുന്നു പദ്ധതി; എനിക്ക് മരിക്കാൻ ഭയമില്ല': ഒമാനി കോ-പൈലറ്റിന്റെ ഞെട്ടിക്കുന്ന കുറ്റസമ്മതം

പ്രതിഷേധങ്ങള്‍ ഇനിയും ഉണ്ടാകും, പക്ഷെ സ്ത്രീ സുരക്ഷ സമൂഹത്തിന്റെ പ്രയോരിറ്റിയല്ല: വാമിഖ ഗബ്ബി

പത്തുവര്‍ഷം കൊണ്ട് എങ്ങനെ കോടീശ്വരനാകാം?; ചെയ്യേണ്ടത് ഇത്രമാത്രം

'അദ്ദേഹത്തെ എല്ലാവരും ഒഴിവാക്കി, ഒരിക്കലും അറിഞ്ഞു കൊണ്ട് ചെയ്തത് അല്ല, ഒരു കയ്യബദ്ധം'; ശബ്ദം പോയതിനെക്കുറിച്ച് കലാരഞ്ജിനി

ഇന്‍ഷുറന്‍സ് വിധി വന്ന ശേഷം കിച്ചു വിളിച്ചിരുന്നുവോ? രേണു സുധി പറയുന്നു