Kuwait warns that pooling money to send home through one account to avoid exchange fees may lead to legal action.  @themalljumeirah
Gulf

എ​ക്സ്ചേ​ഞ്ചുകൾ വഴി പണമയക്കുന്നവർ ഇക്കാര്യം ശ്രദ്ധിക്കുക; അല്ലെങ്കിൽ പണി കിട്ടുമെന്ന് കുവൈത്ത് അധികൃതർ

കു​വൈ​ത്തി​ൽ ഒരു റൂമിൽ കഴിയുന്നവരാകും നാട്ടിലുള്ള ഒരാളുടെ അക്കൗണ്ടിലേക്ക് പണം അയക്കുന്നത്. പക്ഷെ ആ പണം പിന്നീട് വിവിധ ജില്ലയിൽ ഉള്ളവരുടെയോ,വിവിധ സംസ്ഥാനങ്ങളിൽ ഉള്ളവരുടെയോ അക്കൗണ്ടിലേക്കാകും കൈമാറുക.

സമകാലിക മലയാളം ഡെസ്ക്

കുവൈത്ത് സിറ്റി: കു​വൈ​ത്തി​ലെ മണി എ​ക്സ്ചേ​ഞ്ചുകൾ വഴി നാട്ടിലേക്ക് പണമയക്കുന്നവർ ശ്രദ്ധിക്കുക. എ​ക്സ്ചേ​ഞ്ചുകൾക്ക് നൽകേണ്ടി വരുന്ന കമ്മീഷൻ ഒഴിവാക്കാനായി നാ​ലും അ​ഞ്ചും പേർ ചേർന്ന് നാട്ടിലെ ഒരു അക്കൗണ്ടിലേക്ക് ആകും പണം അയക്കുക. ചെറിയ ഒരു ലാഭത്തിനായി ഇങ്ങനെ ചെയ്യുമ്പോൾ പണമയക്കുന്ന വ്യക്തി പിന്നീട് നിയമ നടപടികൾ നേരിടേണ്ടി വരുമെന്ന് കു​വൈ​ത്ത് അധികൃതർ വ്യക്തമാക്കി.

ഇ​ന്ത്യ​യി​ലേക്ക് നമ്മൾ നടത്തുന്ന സാമ്പത്തിക ഇടപാടുകൾ അ​ധി​കൃ​ത​ർ സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്. വലിയ തുകകൾ നിങ്ങളുടെ അക്കൗണ്ടിലൂടെ നാട്ടിലേക്ക് അയക്കുന്നത് വഴി ഈ പണത്തിന്റെ ഉറവിടം നിങ്ങൾ അധികൃതരോട് വ്യക്തമാക്കേണ്ടി വരും. ചി​ല​പ്പോ​ൾ അ​ക്കൗ​ണ്ടു​ക​ൾ മ​ര​വി​പ്പിക്കാൻ വരെ ഇത് കാരണമാകും. അടുത്തിടെ നാട്ടിലേക്ക് പണമയച്ച മലയാളികൾ ആയ ചിലർക്ക് കുവൈത്ത് അധികൃതർ കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു.

കു​വൈ​ത്തി​ൽ ഒരു റൂമിൽ കഴിയുന്നവരാകും നാട്ടിലുള്ള ഒരാളുടെ അക്കൗണ്ടിലേക്ക് പണം അയക്കുന്നത്. പക്ഷെ ആ പണം പിന്നീട് വിവിധ ജില്ലയിൽ ഉള്ളവരുടെയോ,വിവിധ സംസ്ഥാനങ്ങളിൽ ഉള്ളവരുടെയോ അക്കൗണ്ടിലേക്കാകും കൈമാറുക. ഈ പണം ഏതെങ്കിലും തരത്തിലുള്ള ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനാണോ എന്നാകും കുവൈത്ത് അധികൃതരുടെ പ്രധാന സംശയം. ഇതുമായി ബന്ധപ്പെട്ട് തൃപ്തികരമായ വിശദീകരണം നൽകാനായില്ലെങ്കിൽ ചിലപ്പോൾ നിങ്ങൾ കുവൈത്തിലെ നിയമനടപടികൾ നേരിടേണ്ടി വരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

Gulf news: Important points for those sending money to their home country through money exchanges in Kuwait.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സംഘാടന മികവ് ഒരാളുടെ മാത്രം മിടുക്കൊന്നുമല്ല'; പ്രേംകുമാറിന് മറുപടിയുമായി മന്ത്രി സജി ചെറിയാന്‍

സൗദിയിൽ ഫുഡ് ട്രക്കുകൾക്ക് കടും വെട്ട്; ഈ പ്രദേശങ്ങളിൽ കച്ചവടം പാടില്ല

അനില്‍ അംബാനിയുടെ 3000 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി; ഇ ഡി നടപടി കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍

സന്യാസിമാര്‍ ശവസംസ്‌കാര സമയത്ത് ഉരുവിടുന്ന ജപം; എന്താണ് ഡീയസ് ഈറെ? മറുപടിയുമായി സംവിധായകന്‍

സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരില്ല, ചികിത്സയ്ക്കും കാലതാമസം; ജനങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികളോട് അകലുന്നു

SCROLL FOR NEXT