Jordanian Woman and Husband Detained in Kuwait for Begging kuwait police
Gulf

ഭിക്ഷാടനം: കുവൈത്തിൽ വിദേശ ദമ്പതികളെ അറസ്റ്റ് ചെയ്തു

ഭിക്ഷാടനം നിയമവിരുദ്ധമാണെന്നും ഇത്തരം പ്രവൃത്തികൾക്കെതിരെ ശക്തമായ നടപടികൾ തുടർന്നും സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

സമകാലിക മലയാളം ഡെസ്ക്

കുവൈത്ത് സിറ്റി: കുവൈത്തിൽ ഭിക്ഷാടനം നടത്തി വന്നിരുന്ന വിദേശ ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ജോർദ്ദാൻ സ്വദേശികളാണ് ഇരുവരും. രാജ്യത്ത് ഭിക്ഷാടന പ്രവർത്തനങ്ങൾ തടയുന്നതിന്റെ ഭാഗമായി ആണ് നടപടിയെന്ന് പൊലീസ് അറിയിച്ചു.

ജോർദാൻ സ്വദേശിനിയായ സുറയ്യ അലി ദർവീഷ് ഖബ്ര(21), ഭർത്താവ് റായിദ് അകീഫ് ഹുസൈൻ (35) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ വെസ്റ്റ് അബ്ദുല്ല അൽ മുബാറക് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. നിയമ നടപടികൾക്ക് ശേഷം ഇരുവരെയും നാടുകടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഭിക്ഷാടനം നിയമവിരുദ്ധമാണെന്നും ഇത്തരം പ്രവൃത്തികൾക്കെതിരെ ശക്തമായ നടപടികൾ തുടർന്നും സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. ഇത്തരം സംഭവങ്ങൾ ജനങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ 112 അടിയന്തര നമ്പറിലോ, 25582581, 97288200, 97288211 എന്നീ ഹോട്ട്‌ലൈനുകളിലോ ഉടൻ വിവരം നൽകണമെന്ന് ആഭ്യന്തര മന്ത്രാലയം അഭ്യർത്ഥിച്ചു.

Gulf news: Jordanian Woman and Husband Detained in Kuwait for Begging.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യം അവസാനിച്ചെന്ന് പറഞ്ഞവര്‍ക്ക് ഇപ്പോള്‍ എങ്ങനെ ആചാരത്തോട് സ്‌നേഹം വന്നു?, കേസെടുത്തതില്‍ എല്ലാവരും ചിരിക്കുന്നു'

ഐഎഫ്എഫ്‌കെ പ്രതിസന്ധി നീളുന്നു; ആറ് സിനിമകള്‍ക്ക് വിലക്ക്

കേരള കേന്ദ്ര സര്‍വകലാശാലയിൽ രജിസ്ട്രാര്‍, ഫിനാന്‍സ് ഓഫീസര്‍, ലൈബ്രേറിയന്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരളത്തിലെ ആറുവരിപ്പാത വൈകും, പൂര്‍ത്തിയാകുക അടുത്ത വര്‍ഷം പകുതിയോടെ

കോഴിയിറച്ചിയോ മുട്ടയോ! ആരോ​ഗ്യത്തിന് കൂടുതൽ മെച്ചം ഏത്?

SCROLL FOR NEXT