എയര്‍ ഇന്ത്യ എക്‌സ്പ്രസ്  ഫയൽ
Gulf

പറന്നുയര്‍ന്ന് രണ്ട് മണിക്കൂറിന് ശേഷം തിരിച്ചിറങ്ങി; കണ്ണൂര്‍-ജിദ്ദ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്‌ അടിയന്തര ലാന്‍ഡിങ്

180 ലധികം യാത്രക്കാരുമായി വിമാനം ഇന്ന് രാവിലെ 7.40 നാണ് പറന്നുയര്‍ന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

ജിദ്ദ: കണ്ണൂരില്‍ നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം സാങ്കേതിക തകരാറിനെത്തുടര്‍ന്ന് തിരിച്ചിറക്കി. പറന്നുയര്‍ന്ന് രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ എഞ്ചിന്‍ തകരാര്‍ കണ്ടെത്തിയതിനെ തിരിച്ചിറക്കിയതായി വിമാനത്താവള അധികൃതര്‍ പറഞ്ഞു.

180 ലധികം യാത്രക്കാരുമായി വിമാനം ഇന്ന് രാവിലെ 7.40 നാണ് പറന്നുയര്‍ന്നത്. ഏകദേശം രണ്ട് മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ പൈലറ്റുമാര്‍ എഞ്ചിന്‍ മുന്നറിയിപ്പ് ലൈറ്റ് കണ്ടതോടെ വിമാനം തിരിച്ചിറക്കാന്‍ തീരുമാനിക്കുകയായിരുന്നു. ആദ്യം മംഗളൂരുവില്‍ വിമാനം ഇറക്കാന്‍ നീക്കം നടത്തിയെങ്കിലും സാധിക്കാതെ വന്നതോടെ കണ്ണൂരിലേക്ക് തിരിച്ചുപോരുകയായിരുന്നു. ആകാശത്ത് വട്ടമിട്ടു പറന്ന് ഇന്ധനം കുറച്ച ശേഷമാണ് വിമാനം തിരിച്ചിറക്കിയത്.

'വിമാനം കണ്ണൂരില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തതായും എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്നും അധികൃതര്‍ അറിയിച്ചു. വിമാനം പരിശോധിച്ചതില്‍ ഇന്ധന ഫില്‍ട്ടറില്‍ തകരാറുകള്‍ കണ്ടെത്തിതായും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും വിമാനത്താവള അധികൃതര്‍ അറിയിച്ചു.

Kannur-Jeddah Air India Express flight makes emergency landing

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീറ്റ് പുനഃപരീക്ഷ: ഇന്ത്യയില്‍ ടെലിഗ്രാം നിരോധിച്ചു

'ഔചിത്യം പാലിക്കണമായിരുന്നു'; തളിപ്പറമ്പിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ എംഎ ബേബി

'ശ്രീലേഖയുടെ ചെറുകഥയും ദൃഢവും തമ്മില്‍ ഒരു ബന്ധവുമില്ല'; മോഷണ ആരോപണം നിഷേധിച്ച് സംവിധായകന്‍

20 വര്‍ഷങ്ങള്‍, അണ്ണാ ഹസാരെ ഉള്‍പ്പെടെ128 സാക്ഷികള്‍: കോണ്‍ഗ്രസ് നേതാവ് പവന്‍രാജെയുടെ കൊലപാതകക്കേസില്‍ വിധി ഇന്ന്

'പണി' അറിയാത്ത ഒരു 'പണിക്കാരൻ'; സ്പെയിനിന്റെ പ്രധാന സ്ട്രൈക്കർ ആദ്യ 30 മിനിറ്റിൽ പന്ത് തൊട്ടതേ ഇല്ല!

SCROLL FOR NEXT