Kuwait Firefighters rescue worker whose hand got trapped in ice crusher at fish market Kuwait fire force
Gulf

ഐ​സ് ക്രഷറിൽ കൈ കുടുങ്ങി; തൊഴിലാളിക്ക് രക്ഷകരായി കുവൈത്ത് ഫയർ ഫോഴ്സ്

വിവരം ലഭിച്ച ഉടൻ തന്നെ ഫഹാഹീൽ ഉള്ള ഫയർ ഫോഴ്സ് യൂണിറ്റ് സ്ഥലത്ത് എത്തി. പ്രത്യേക ഉ​പ​ക​ര​ണ​ങ്ങ​ളും ക​ട്ട​റും ഉ​പ​യോ​ഗി​ച്ച് ഐ​സ് ക്രഷർ മുറിച്ച് മാറ്റിയ ശേഷം തൊഴിലാളിയുടെ കൈ പുറത്തെടുത്തു.

സമകാലിക മലയാളം ഡെസ്ക്

കുവൈത്ത് സിറ്റി: ഐ​സ് ക്രഷ​റി​ൽ കൈ കുടുങ്ങിയ തൊഴിലാളിയെ രക്ഷപെടുത്തി കുവൈത്ത് ഫയർ ഫോഴ്സ്. കഴിഞ്ഞ ദിവസം മത്സ്യ മാർക്കറ്റിൽ ജോലി ചെയ്യുന്നതിനിടയാണ് തൊഴിലാളിയുടെ കൈ അബദ്ധത്തിൽ ​ഐ​സ് ക്രഷ​റി​ൽ കുടുങ്ങിയത്. ഉടൻ തന്നെ യന്ത്രം ഓഫ് ചെയ്യുകയും സഹായത്തിനായി ഫയർ ഫോഴ്സ് അധികൃതരെ വിവരം അറിയിക്കുകയും ചെയ്തു.

വിവരം ലഭിച്ച ഉടൻ തന്നെ ഫഹാഹീൽ ഉള്ള ഫയർ ഫോഴ്സ് യൂണിറ്റ് സ്ഥലത്ത് എത്തി. പ്രത്യേക ഉ​പ​ക​ര​ണ​ങ്ങ​ളും ക​ട്ട​റും ഉ​പ​യോ​ഗി​ച്ച് ഐ​സ് ക്രഷർ മുറിച്ച് മാറ്റിയ ശേഷം തൊഴിലാളിയുടെ കൈ പുറത്തെടുത്തു. ഉടൻ തന്നെ ഇയാളെ തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. തൊഴിലാളിയുടെ പരിക്ക് ഗുരുതരമല്ല എന്നാണ് റിപ്പോർട്ടുകൾ.

ഫയർ ഫോഴ്സിന്റെ സമയോചിതമായ ഇടപെടലാണ് വലിയ അപകടം സംഭവിക്കാതെ തൊഴിലാളിയെ രക്ഷിക്കാൻ സാധിച്ചത്. ഇത്തരം യന്ത്രങ്ങൾ ഉപയോഗിക്കുമ്പോൾ മതിയായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

Gulf news: Kuwait Firefighters rescue worker whose hand got trapped in ice crusher at fish market.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT