എംഎ യൂസഫലി 
Gulf

കുവൈത്തിന്റെ ആദ്യത്തെ ഗോള്‍ഡന്‍ റസിഡന്‍സി എംഎ യൂസഫലിക്ക്

ബയാന്‍ കൊട്ടാരത്തില്‍ നടന്ന ചടങ്ങില്‍ കുവൈത്ത് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അല്‍ സബാഹ് നേരിട്ടാണ് യൂസഫ് അലിക്ക് റെസിഡന്‍സി രേഖകള്‍ കൈമാറിയത്.

Author : സമകാലിക മലയാളം ഡെസ്ക്

കുവൈത്ത് സിറ്റി: വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനായി കുവൈത്ത് പുതുതായി ആരംഭിച്ച ദീര്‍ഘകാല റെസിഡന്‍സി പ്രോഗ്രാമിലെ ആദ്യത്തെ 15 വര്‍ഷത്തെ 'ഗോള്‍ഡന്‍ റെസിഡന്‍സി' ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ചെയര്‍മാനുമായ എംഎ യൂസഫലിക്ക് ലഭിച്ചു.

ബയാന്‍ കൊട്ടാരത്തില്‍ നടന്ന ചടങ്ങില്‍ കുവൈത്ത് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അല്‍ സബാഹ് നേരിട്ടാണ് യൂസഫ് അലിക്ക് റെസിഡന്‍സി രേഖകള്‍ കൈമാറിയത്. മികച്ച നിക്ഷേപങ്ങളെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിനും മിഡില്‍ ഈസ്റ്റിലെ ഒരു പ്രധാന ബിസിനസ്-നിക്ഷേപ കേന്ദ്രമായി കുവൈറ്റിനെ മാറ്റുന്നതിനും ഈ പദ്ധതി വലിയൊരു ചുവടുവെപ്പാണെന്ന് അദ്ദേഹം പറഞ്ഞു.

വ്യാപാര സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിക്കാനും രാജ്യത്തിന്റെ ദീര്‍ഘകാല സാമ്പത്തിക വികസനത്തെ പിന്തുണയ്ക്കാനും സഹായിക്കുന്ന സുരക്ഷിതവും നിക്ഷേപസൗഹൃദവുമായ ഒരു അന്തരീക്ഷം സൃഷ്ടിക്കാനുള്ള കുവൈത്തിന്റെ പ്രതിജ്ഞാബദ്ധതയാണ് ഗോള്‍ഡന്‍ റെസിഡന്‍സിയിലൂടെ പ്രതിഫലിക്കുന്നതെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കി. മാറുന്ന സാമ്പത്തിക ആവശ്യങ്ങള്‍ക്ക് അനുസൃതമായി സര്‍ക്കാര്‍ നിയമങ്ങളിലും നടപടിക്രമങ്ങളിലും ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുവൈത്ത് ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടരി ബ്രിഗേഡിയര്‍ ജനറല്‍ ഫവാസ് അല്‍ റൗമി, മറ്റ് ഉന്നത മന്ത്രാലയം ഉദ്യോഗസ്ഥര്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

വിദേശ മൂലധനം ആകര്‍ഷിക്കുന്നതിനും രാജ്യത്തെ ഒരു മുന്‍നിര നിക്ഷേപ കേന്ദ്രമാക്കുന്നതിനുമുള്ള കുവൈറ്റിന്റെ വിപുലമായ ശ്രമങ്ങളുടെ ഭാഗമായിട്ടാണ് 'ഗോള്‍ഡന്‍ റെസിഡന്‍സി' പദ്ധതിക്ക് തുടക്കമിട്ടത്. യുഎഇ, ബഹ്റൈന്‍, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലെ ഗോള്‍ഡന്‍ റസിഡന്‍സി ഇതിനകം ലഭിച്ച യൂസഫലിക്ക് ഇതോടെ എല്ലാ ജി.സി.സി. രാജ്യങ്ങളിലെയും ഗോള്‍ഡന്‍ റസിഡന്‍സി നേടുന്ന ആദ്യത്തെ വിദേശ നിക്ഷേപകനായി.

നിലവില്‍ 21 ഹൈപ്പര്‍ മാര്‍ക്കറ്റുകളാണ് ലുലുവിന് കുവൈത്തിലുള്ളത്. നാല് പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ് പദ്ധതികള്‍ പുരോഗമിക്കുന്നു. ഇത് കൂടാതെ കുവൈത്തിലെ ഏറ്റവും വലിയ ഭക്ഷ്യ സംസ്‌കരണ ലോജിസ്റ്റിക്‌സ് പദ്ധതിയും പ്രാരംഭഘട്ടത്തിലാണ്.

Kuwait has awarded its first 15-year Golden Residency to LuLu Group chairman M.A. Yusuff Ali under a new long-term residency scheme.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അതെന്താണ് ഡീല്‍?, 219 കോടി പിഴ ഒഴിവാക്കിയത് പിണറായി സര്‍ക്കാര്‍; വിഴിഞ്ഞത്തില്‍ എല്‍ഡിഎഫിനെതിരെ മുഖ്യമന്ത്രി

'അമ്മയുടെ പ്രസിഡന്റാകാന്‍ അജു വര്‍ഗീസ് എന്നോട് പറഞ്ഞു, അവനാണ് യഥാര്‍ത്ഥ പവര്‍ ഗ്രൂപ്പ്'; ചിരി വിതറി ധ്യാന്‍ ശ്രീനിവാസന്‍

32 എംപി സെല്‍ഫി കാമറ, 7,100mAh ബാറ്ററി; മോട്ടോറോള എഡ്ജ് 70 മാക്‌സ് വിപണിയില്‍, വില 54,999 രൂപ മുതല്‍

അടൂരിലെ ഷഹാനയുടെ മരണം: ആണ്‍ സുഹൃത്ത് അരുണ്‍ അറസ്റ്റില്‍

​'ഗൗരി ഹിന്ദുവല്ല, റീനയോ കിരണോ ഒന്നും എന്നെ വിവാഹം കഴിച്ചതിന്‍റെ പേരില്‍ മതം മാറിയിട്ടില്ല'; ലവ് ജിഹാദ് ആരോപണങ്ങളിൽ ആമിർ ഖാൻ