Kuwait imposed fine of 500kd for littering food special arrangement
Gulf

ഭക്ഷണം വലിച്ചെറിഞ്ഞാൽ 500 ദിനാർ പിഴ; നിയമം കർശനമാക്കാൻ ഒരുങ്ങി കുവൈത്ത്

പൊതു നിരത്തുകളിൽ പക്ഷികൾക്കും പൂച്ചകൾക്കും ഭക്ഷണമെറിഞ്ഞു കൊടുക്കുന്നതും കുറ്റകരമാണെന്നും പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. പരിസ്ഥിതി സംരക്ഷണ നിയമത്തിലെ വിവിധ വകുപ്പുകൾ കൂടി ചേർത്താണ് ഇത്രയും വലിയ തുക പിഴയായി ഈടാക്കുക.

സമകാലിക മലയാളം ഡെസ്ക്

കുവൈത്ത് സിറ്റി:  പൊതു സ്ഥലങ്ങളിൽ ഭക്ഷണം വലിച്ചെറിഞ്ഞാൽ പിഴ അടയ്‌ക്കേണ്ടി വരുമെന്ന് ഓർമ്മപ്പെടുത്തി കുവൈത്ത് പരിസ്ഥിതി മന്ത്രാലയം. 500 കുവൈത്തി ദിനാർ (1,42,616 ഇന്ത്യൻ രൂപ) വരെ പിഴയാണ് കുറ്റക്കാർക്കെതിരെ ചുമത്തുക.

പൊതു നിരത്തുകളിൽ പക്ഷികൾക്കും പൂച്ചകൾക്കും ഭക്ഷണമെറിഞ്ഞു കൊടുക്കുന്നതും കുറ്റകരമാണെന്നും പരിസ്ഥിതി മന്ത്രാലയം അറിയിച്ചു.

പരിസ്ഥിതി സംരക്ഷണ നിയമത്തിലെ വിവിധ വകുപ്പുകൾ കൂടി ചേർത്താണ് ഇത്രയും വലിയ തുക പിഴയായി ഈടാക്കുക. സമീപ ദിവസങ്ങളിൽ മൃഗങ്ങൾക്കും പക്ഷികൾക്കുമായി ഭക്ഷണം വലിച്ചെറിഞ്ഞു നൽകുന്നത് പതിവ് കാഴ്ചയായി മാറിയിട്ടുണ്ട്. ജനങ്ങൾ ഇതിൽ നിന്ന് പിന്മാറണം. ഭക്ഷണം വലിച്ചെറിയുന്നത് വഴി പൊതു നിരത്തുകൾ വൃത്തിയില്ലാതെ ആകുകയും അത് വഴി വിവിധ രോഗങ്ങൾ പടരുകയും ചെയ്യും.

ഭക്ഷണ അവശിഷ്ടങ്ങൾ നിക്ഷേപിക്കാനായി മാലിന്യപെട്ടികളിൽ എല്ലായിടങ്ങളിലും സജ്ജീകരിച്ചിട്ടുണ്ട്. അവയിൽ മാത്രമേ നിക്ഷേപിക്കാൻ പാടുള്ളു. അല്ലാതെ വലിച്ചെറിയുന്നത് നിയമ ലംഘനമാണ്. രാജ്യത്തെ പൗരന്മാരും പ്രവാസികളും പൊതുശുചിത്വം പാലിക്കാൻ തയ്യാറാകണമെന്നും പരിസ്ഥിതി മന്ത്രാലയം അഭ്യർത്ഥിച്ചു.

Gulf news: Kuwait imposed fine of 500KD for littering food.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT