കുവൈത്ത് സിറ്റി: വിവിധ തരത്തിലുള്ള ഇലക്ട്രോണിക് കാർഡുകൾ വിൽപ്പന നടത്തുന്ന കമ്പനികൾക്ക് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തി കുവൈത്ത്. ഇനി മുതൽ ഇ-കാർഡുകൾ വിൽക്കുന്നതിന് മുൻപ് അത് വാങ്ങുന്ന വ്യക്തികളുടെ ഐഡന്റിറ്റി പരിശോധിച്ചു ഉറപ്പുവരുത്തണം. കാർഡുകളും റീചാർജ് കൂപ്പണുകളും വിൽക്കുന്ന വെബ്‌സൈറ്റുകളും ആപ്ലിക്കേഷനുകൾ പ്രവർത്തിപ്പിക്കുന്ന കമ്പനികളോടും സ്ഥാപനങ്ങളോടും പുതിയ നിയമം നടപ്പിലാക്കാൻ സർക്കാർ നിർദേശം നൽകി.
ഇ- കാർഡുകൾ വിൽപ്പന നടത്തുന്ന പ്ലാറ്റ്‌ഫോമുകളെ നിയന്ത്രിക്കാനും കമ്പനികൾ നടത്തുന്ന കൃത്രിമത്വം തടയുന്നതിനുമാണ് ഈ നടപടിഎന്നാണ് റിപ്പോർട്ട്. ഐട്യൂൺസ് കാർഡുകൾ, മൊബൈൽ ഫോൺ ക്രെഡിറ്റ്, മറ്റ് ടോപ്പ്-അപ്പ് വിൽക്കുന്നതിന് മുൻപ് ഇത് ആരാണ് വാങ്ങുന്നത് എന്ന് ഉറപ്പു വരുത്തണം. ഇതിനായി ഓൺലൈൻ സൈറ്റുകളിലും ആപ്പുകളിലും പ്രത്യേക മാറ്റങ്ങൾ വരുത്തണമെന്നും അധികൃതർ വ്യക്തമാക്കി.
ഇതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ ഓർമ്മപെടുത്തി. ചരക്കുകളുടെയും സേവനങ്ങളുടെയും വ്യാപാരത്തിന്റെ മേൽനോട്ടത്തെക്കുറിച്ചുള്ള ഡിക്രി നിയമം നമ്പർ 10/1979 പ്രകാരമുള്ള നടപടികൾ സ്വീകരിക്കും. വിൽപ്പനയുമായി ബന്ധപ്പെട്ട കണക്കുകളിൽ കൃത്രിമം കാണിക്കുന്ന കമ്പനികൾക്ക് പുതിയ തീരുമാനം തിരിച്ചടി ആകുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates