Kuwait Police Arrest Two Indians Over Abandoned Body  chat gpt /ai image
Gulf

സുഹൃത്തിന്റെ മൃതദേഹം ഹോസ്പിറ്റലിൽ എത്തിച്ച ശേഷം മുങ്ങി; രണ്ട് ഇന്ത്യക്കാരെ പിടികൂടി കുവൈത്ത് പൊലീസ്

സുഹൃത്തിന്റെ മൃതദേഹം ആശുപത്രിയിൽ എത്തിച്ച ശേഷം ജീവനക്കാരന് കൈമാറുകയും ഉടൻ തന്നെ ഡോക്ടറെ കാണണം എന്ന് ആവശ്യപ്പെടുകയും ചെയ്തു.

സമകാലിക മലയാളം ഡെസ്ക്

കുവൈത്ത് സിറ്റി: സുഹൃത്തിന്റെ മൃതദേഹം ആശുപത്രിയിലെത്തിച്ച ശേഷം മുങ്ങിയ ഇന്ത്യക്കാരായ രണ്ട് പേരെ പിടികൂടിയതായി കുവൈത്ത് പൊലീസ്. മൃതദേഹം വീൽ ചെയറലിൽ മുബാറക് ഹോസ്പിറ്റലിൽ എത്തിച്ച ശേഷം ജീവനക്കാരന് കൈമാറുകയും ഉടൻ തന്നെ ഡോക്ടറേ കാണിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്ത ശേഷമാണ് ഇരുവരും രക്ഷപ്പെട്ടത്.

മുബാറക് ഹോസ്പിറ്റലിന്റെ പാർക്കിങ് ഏരിയയിൽ കാറിൽ എത്തിയ സംഘം സി സി ടി വി ഇല്ലാത്ത സ്ഥലം നോക്കി വാഹനം നിർത്തി. അതിനു ശേഷം മൃതദേഹം പുറത്തിറക്കി വീൽ ചെയറലിലേക്ക് മാറ്റി.

സുഹൃത്തിന്റെ മൃതദേഹം ആശുപത്രിയിൽ എത്തിച്ച ശേഷം ജീവനക്കാരന് കൈമാറുകയും ഉടൻ തന്നെ ഡോക്ടറെ കാണണം എന്ന് ആവശ്യപ്പെടുകയും ചെയ്തു. രജിസ്‌ട്രേഷൻ നടപടികൾക്കായി ജീവനക്കാരൻ മറ്റൊരു ഡിപ്പാർട്മെന്റിലേക്ക് പോയ സമയത്ത് പ്രതികളായ ഇരുവരും ആശുപത്രിയിൽ നിന്ന് രക്ഷപെടുക ആയിരുന്നു.

ജീവനക്കാരൻ ഈ വിവരം അധികൃതരെ അറിയിക്കുകയും ഡോക്ടർമാർ നടത്തിയ പരിശോധനയിൽ വീൽ ചെയറിൽ ഉണ്ടായിരുന്ന ആൾ മണിക്കൂറുകൾക്ക് മുൻപ് മരിച്ചതായും കണ്ടെത്തി. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ ഇയാളുടെ മരണത്തിൽ അസ്വാഭാവികമായി ഒന്നും തന്നെ ഇല്ലെന്ന് കണ്ടെത്തി.

സി സി ടി വി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ  വിസ കാലാവധി കഴിഞ്ഞതിനാൽ നിയമനടപടി ഭയന്നാണ് മൃതദേഹം ഉപേക്ഷിച്ചതെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു. പ്രതികൾക്കെതിരെ നിയമപരമായ തുടർനടപടികൾ സ്വീകരിച്ചു വരുന്നതായി അധികൃതർ വ്യക്തമാക്കി.

Gulf news: Kuwait Police Arrest Two Indians Who Abandoned Friend’s Body at Hospital.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പിണറായി നയിക്കും; ഭൂരിപക്ഷം കിട്ടിയാല്‍ എല്ലാവര്‍ക്കും സ്വീകാര്യനായ ആള്‍ മുഖ്യമന്ത്രി'

സ്വർണക്കപ്പ് കണ്ണൂരിന് തന്നെ; തൃശൂർ രണ്ടാമത്

'ഒറിജിനലിനെ വെല്ലും'; ജയന്റെ ഫിഗറില്‍ ചായ വില്‍പ്പന, യുവജനോത്സവ നഗരിയിലെ താരമായി അഷറഫ്- വിഡിയോ

മലപ്പുറത്ത് ജയിച്ചവരുടെ പേരുകള്‍ നോക്കിയാല്‍ മതി; മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയം വര്‍ഗീയത പടര്‍ത്തുന്നത്; അധിക്ഷേപ പരാമര്‍ശവുമായി സജി ചെറിയാന്‍

മലപ്പുറത്ത് സ്ത്രീയും രണ്ട് മക്കളും കുളത്തില്‍ മുങ്ങിമരിച്ചു

SCROLL FOR NEXT