Kuwait  @AskAboutKwt
Gulf

കുവൈത്തില്‍ ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ്: ഇന്ത്യയടക്കം 10 രാജ്യങ്ങള്‍ക്ക് അംഗീകാരം

ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത് വിലക്കിയ 27 രാജ്യങ്ങളുടെ പട്ടികയും സര്‍ക്കുലറില്‍ ഉണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

കുവൈത്ത് സിറ്റി: ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റില്‍ പുതുക്കിയ ചട്ടങ്ങള്‍ പ്രഖ്യാപിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റിന് ഇന്ത്യയടക്കം 10 രാജ്യങ്ങള്‍ക്ക് മാത്രമാണ് അംഗീകാരമായിരിക്കുന്നത്. റിക്രൂട്ട്‌മെന്റ് പരിമിതപ്പെടുത്തിയ അധികൃതര്‍ 27 രാജ്യങ്ങളില്‍ നിന്നുള്ള റിക്രൂട്ട്‌മെന്റ് നിരോധിച്ചു. വിദേശകാര്യ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ എന്നിവയുള്‍പ്പെടെ നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ നിരീക്ഷണങ്ങളുടെയും ശുപാര്‍ശകളുടെയും അടിസ്ഥാനത്തിലാണ് നടപടി.

ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച പുതിയ സര്‍ക്കുലര്‍ പ്രകാരം ഇന്ത്യക്ക് പുറമേ ദക്ഷിണാഫ്രിക്ക, ബെനിന്‍, സെനഗല്‍ (പുരുഷന്മാര്‍ മാത്രം), എറിത്രിയ, എത്യോപ്യ, ഫിലിപ്പീന്‍സ്, ശ്രീലങ്ക, വിയറ്റ്നാം, നേപ്പാള്‍ എന്നീ രാജ്യങ്ങളില്‍ നിന്നാണ് ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനാകുക. ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് നിയന്ത്രിക്കാനായി അംഗീകൃത രാജ്യങ്ങളുടെ പട്ടിക ആഭ്യന്തര മന്ത്രാലയം പുതുക്കി. അപേക്ഷകള്‍ ലളിതമാക്കാന്‍ ഗവര്‍ണറേറ്റ് തലത്തിലുള്ള സേവന കേന്ദ്രങ്ങള്‍ വഴിയാണ് റിക്രൂട്ട്മെന്റ് നടപടികളെന്ന് അധികൃതര്‍ അറിയിച്ചു.സര്‍ക്കുലര്‍ റെസിഡന്‍സി അഫയേഴ്സ് വകുപ്പുകളിലേക്കും സേവന കേന്ദ്രങ്ങളിലേക്കും വിതരണം ചെയ്തു. ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത് വിലക്കിയ 27 രാജ്യങ്ങളുടെ പട്ടികയും സര്‍ക്കുലറില്‍ ഉണ്ട്.

മഡഗാസ്‌കര്‍, ഭൂട്ടാന്‍ എന്നീ ഏഷ്യന്‍ രാജ്യങ്ങളും കെനിയ, ഉഗാണ്ട, നൈജീരിയ, ടോഗോ, മലാവി, ചാഡ്, ജിബൂട്ടി, നൈജര്‍, ഗിനിയ, ഗിനിയ-ബിസാവു, കാബോ വെര്‍ഡെ, സിയറ ലിയോണ്‍, ലൈബീരിയ, മാലി, ബുര്‍ക്കിന ഫാസോ, ഗാംബിയ, കാമറൂണ്‍, ഇക്വറ്റോറിയല്‍ ഗിനിയ, സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്, റിപ്പബ്ലിക് ഓഫ് കോംഗോ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, റുവാണ്ട, ബുറുണ്ടി, അംഗോള എന്നീ ആഫ്രിക്കന്‍ രാജ്യങ്ങളും പട്ടികയിലുണ്ട്. ചില രാജ്യങ്ങളില്‍, നിയന്ത്രണങ്ങള്‍ സ്ത്രീ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് മാത്രമേ ബാധകമാകൂ, അതേസമയം പുരുഷന്മാരുടെ റിക്രൂട്ട്‌മെന്റ് അനുവദനീയമാണ്.

Kuwait restricts domestic worker recruitment to 10 countries

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അയ്യപ്പ സംഗമത്തില്‍ യോഗിയുടെ സന്ദേശം വായിച്ചത് തെറ്റ്; പരാജയം മുന്‍കൂട്ടി മനസിലാക്കാന്‍ കഴിഞ്ഞില്ല; 30 മണ്ഡലങ്ങളില്‍ ബിജെപി യുഡിഎഫിന് വോട്ട് നല്‍കി'

എച്ച്-1ബി വിസ ഫീസ് കുത്തനെ വർധിപ്പിച്ചത് റദ്ദാക്കി അമേരിക്കൻ കോടതി; ഇന്ത്യക്കാർക്ക് എങ്ങനെ ​ഗുണകരമാകും?

'ആൾക്കൂട്ടത്തിന് നടുവിൽ നിശബ്ദനും നിശ്ചലനുമായ സലിമിൻ്റെ ദൃശ്യം; മരണത്തിനു മാത്രമേ അതിനെ മറികടക്കാൻ കഴിയുമായിരുന്നുള്ളൂ'

ഹിന്ദി അധ്യാപക ട്രെയിനിംഗ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു

ഷിഗെല്ല രോഗബാധ: ശുചിത്വ ക്യാംപയിന്‍ ശക്തമാക്കി ആരോഗ്യവകുപ്പ്, വൃത്തിയില്ലാത്ത തട്ടുകടകള്‍ അടച്ചുപൂട്ടുമെന്ന് ആരോഗ്യമന്ത്രി

SCROLL FOR NEXT