Kuwait Restricts Energy Drink Sales  file
Gulf

എനർജി ഡ്രി​ങ്കു​ക​ൾക്ക് കടുത്ത നിയന്ത്രണമേർപ്പെടുത്തി കു​വൈ​ത്ത്

18 വയസിന് താഴെയുള്ളവർക്ക് ഇനി മുതൽ എ​ന​ർ​ജി ഡ്രി​ങ്കു​ക​ൾ വിൽക്കാൻ പാടില്ല. പ്രായപൂർത്തിയായ വ്യക്തികൾക്ക് ഒരു ദിവസം രണ്ട് എ​ന​ർ​ജി ഡ്രിങ്കുകൾ മാത്രമേ വിൽക്കാൻ പാടുള്ളു എന്നും സർക്കാർ പുറത്തിയ ഉത്തരവിൽ പറയുന്നു.

സമകാലിക മലയാളം ഡെസ്ക്

കു​വൈ​ത്ത് സി​റ്റി: എ​ന​ർ​ജി ഡ്രി​ങ്കു​ക​ളു​ടെ വിൽപ്പനയും വിതരണവുമായി ബന്ധപ്പെട്ട് നിർണ്ണായക നീക്കവുമായി കുവൈത്ത്. 18 വയസിന് താഴെയുള്ളവർക്ക് ഇനി മുതൽ എ​ന​ർ​ജി ഡ്രി​ങ്കു​ക​ൾ വിൽക്കാൻ പാടില്ല. പ്രായപൂർത്തിയായ വ്യക്തികൾക്ക് ഒരു ദിവസം രണ്ട് എ​ന​ർ​ജി ഡ്രിങ്കുകൾ മാത്രമേ വിൽക്കാൻ പാടുള്ളു എന്നും സർക്കാർ പുറത്തിയ ഉത്തരവിൽ പറയുന്നു.

പൊ​തു​ജ​നാ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി​. പുതിയ നിയമം നടപ്പിലാക്കാൻ എല്ലാവരും സഹകരിക്കണമെന്ന് ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​അ​ഹ​മ്മ​ദ് അ​ൽ അ​വാ​ദി അ​റി​യി​ച്ചു. പ​ല​ച​ര​ക്ക് ക​ട​ക​ൾ, ഫു​ഡ് ട്ര​ക്കു​ക​ൾ, റ​സ്റ്റോ​റ​ന്റു​ക​ൾ, ക​ഫേ​ക​ൾ,വെ​ൻ​ഡി​ങ് മെ​ഷീ​നു​ക​ൾ, ഓൺലൈൻ പ്ലാ​റ്റ്‌​ഫോ​മു​ക​ൾ എ​ന്നി​വ​യി​ലൂ​ടെ​യു​ള്ള വി​ൽ​പ്പ​ന​യ്ക്കും വിലക്ക് ബാധകമാണ്.

എനർജി ഡ്രിങ്കുകളുടെ പാക്കേജിംഗിൽ ആരോഗ്യ മുന്നറിയിപ്പുകൾ നിർബന്ധമായും ഉൾപ്പെടുത്തണം. എനർജി ഡ്രിങ്കുകളുമായി ബന്ധപ്പെട്ട എല്ലാ തരത്തിലുള്ള വാണിജ്യ പരസ്യങ്ങളും സ്പോൺസർഷിപ്പുകളും പൂർണമായും നിരോധിക്കുമെന്നും സർക്കാർ അറിയിച്ചു.

Gulf news: Kuwait Bans Energy Drink Sales to Minors, Limits Adults to Two Per Day.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇവിടെ ബുള്‍ഡോസര്‍ രാജ് ഇല്ല; കര്‍ണാടകയുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടരുത്'; പിണറായിക്ക് മറുപടി

മുട്ടം മെട്രോ സ്‌റ്റേഷനില്‍ യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ്; പിടിയില്‍

തയ്‌വാനില്‍ വന്‍ ഭൂചലനം; ഒരാഴ്ചയ്ക്കിടെ രണ്ടാം തവണ; തീവ്രത 7.0

കളഭനിറവിൽ ഗുരുവായുരപ്പൻ; ദർശനം തേടി ഭക്തസഹസ്രങ്ങൾ

'എഫ്‌ഐആറില്‍ അടയിരുന്നു; പിടി കുഞ്ഞുമുഹമ്മദിനെ രക്ഷപ്പെടുത്തി; പൊറുക്കാനാകാത്തത്'; സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഡബ്ല്യുസിസി

SCROLL FOR NEXT