Kuwait Tightens Residency Rules Under Article 38 Kuwait police/x
Gulf

നാടുകടത്തുന്നതിനുള്ള നിയമങ്ങളിൽ മാറ്റം; കുവൈത്തിലെ പ്രവാസികൾ ഇക്കാര്യം അറിഞ്ഞിരിക്കണം

രാജ്യത്ത് നിയമപരമായ വരുമാന സ്രോതസ്സ് ഇല്ലാത്തവരെയും തൊഴിൽ നഷ്ടപ്പെട്ടിട്ടും പുതിയ സ്പോൺസറെ കണ്ടെത്താൻ ശ്രമിക്കാത്തവരെയും നാടുകടത്തും.

സമകാലിക മലയാളം ഡെസ്ക്

കുവൈത്ത് സിറ്റി: റെസിഡൻസി പെർമിറ്റുള്ള പ്രവാസികളെ ഏതെല്ലാം സാഹചര്യങ്ങളിൽ നാടുകടത്താമെന്നത്തിൽ വ്യക്തത വരുത്തി കുവൈത്ത്. ആർട്ടിക്കിൾ 38 പ്രകാരമാണ് നാടുകടത്തൽ നടപടികൾ സ്വീകരിക്കുക. രാജ്യത്ത് നിയമപരമായ വരുമാന സ്രോതസ്സ് ഇല്ലാത്തവരെയും തൊഴിൽ നഷ്ടപ്പെട്ടിട്ടും പുതിയ സ്പോൺസറെ കണ്ടെത്താൻ ശ്രമിക്കാത്തവരെയും നാടുകടത്തും.

പബ്ലിക് അതോറിറ്റി ഓഫ് മാൻപവറിൽ രജിസ്റ്റർ ചെയ്ത സ്പോൺസർക്ക് കീഴിൽ അല്ലാതെ മറ്റൊരിടത്ത് ജോലി ചെയ്യുന്നത് ഗുരുതര നിയമലംഘനമായി കണക്കാക്കും. അനുമതിയില്ലാതെ പാർട്ട് ടൈം ജോലി ചെയ്യുന്നതും ഇതിൽ ഉൾപ്പെടുന്നു.

പൊതുസുരക്ഷയ്ക്കും പൊതു ധാർമികതയ്ക്കും ഭീഷണിയായ പ്രവർത്തനം കണ്ടെത്തിയാൽ ആഭ്യന്തരമന്ത്രിയ്ക്ക് നേരിട്ട് നാടുകടത്തൽ ഉത്തരവ് നൽകാനും അധികാരം നൽകിയിട്ടുണ്ട്.

കുവൈത്തിലെ താമസ-തൊഴിൽ നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ പ്രവാസികൾക്ക് മുന്നറിയിപ്പ് നൽകി. പുതിയ നിയമം പ്രാബല്യത്തിൽ വന്നതോടെ പരിശോധനകളും നിരീക്ഷണങ്ങളും ശക്തിപ്പെടുത്തിയിട്ടുണ്ട്.

Gulf news: New Deportation Conditions Announced Under Kuwait Residency Law.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്ഥാനാര്‍ഥികളെയും ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തുന്നു'; സിപിഎം ഗുണ്ടായിസമെന്ന് വി ഡി സതീശന്‍

അപൂര്‍വ കാഴ്ച; പന്ന ടൈഗര്‍ റിസര്‍വില്‍ 57 കാരി ആന ജന്മം നല്‍കിയത് ഇരട്ടക്കുട്ടികള്‍ക്ക്

'മുസ്ലിം ലീഗും ഞാനും ഒരിക്കല്‍ അണ്ണനും തമ്പിയുമായിരുന്നു, കാര്യം സാധിച്ചപ്പോള്‍ ഒഴിവാക്കി'

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ചു, ട്യൂഷന്‍ അധ്യാപകന് 30 വര്‍ഷം കഠിനതടവ്

മണ്ഡല-മകരവിളക്ക്: ശബരിമലയില്‍ ഇതുവരെ ദര്‍ശനത്തിനെത്തിയത് ആറര ലക്ഷം തീര്‍ഥാടകര്‍

SCROLL FOR NEXT