Kuwaiti woman files for divorce after donating kidney to husband who later married another woman and abused her chat gpt /ai
Gulf

ഭർത്താവിന് വൃക്ക ദാനം ചെയ്ത യുവതിക്ക് പകരം ലഭിച്ചത് ക്രൂര പീഡനം; ഒടുവിൽ വിവാഹമോചനത്തിലേക്ക്

ഈ ബന്ധം ഇനി മുന്നോട്ട് കൊണ്ടുപോകാൻ യുവതിക്ക് താല്പര്യമില്ല എന്ന് അറിയിച്ചതിനെത്തുടർന്നാണ് ഹർജി നൽകിയതെന്ന് പരാതിക്കാരിയുടെ അഭിഭാഷക ഹവാര അൽ ഹബീബ് പറഞ്ഞു.

സമകാലിക മലയാളം ഡെസ്ക്

കുവൈത്ത് സിറ്റി: ഭർത്താവിന് വൃക്ക ദാനം ചെയ്ത യുവതി വിവാഹനമോചനത്തിന് ഹർജി നൽകി. വൃക്ക മാറ്റി വെച്ചതോടെ ഇയാൾ മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുകയും യുവതിയെ ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തതോടെയാണ് വിവാഹനമോചനത്തിന് അപേക്ഷ നൽകിയത്. ഇതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ ആരംഭിച്ചതായി യുവതിയുടെ അഭിഭാഷക വ്യക്തമാക്കി.

നിയമം അനുസരിച്ച് മറ്റൊരാളെ വിവാഹം കഴിക്കുന്നത് വിവാഹമോചനത്തിനുള്ള കാരണമായി പരിഗണിക്കാനാവില്ല. എന്നാൽ, ഭർത്താവിന്റെ ജീവൻ നിലനിർത്താൻ വൃക്ക ദാനം ചെയ്ത ഭാര്യയെ ശാരീരികമായി ഉപദ്രവിച്ചത് അവർക്ക് വലിയ മാനസിക വേദനയുണ്ടാക്കി. അത് കൊണ്ട് ഈ ബന്ധം ഇനി മുന്നോട്ട് കൊണ്ടുപോകാൻ യുവതിക്ക് താല്പര്യമില്ല എന്ന് അറിയിച്ചതിനെത്തുടർന്നാണ് ഹർജി നൽകിയതെന്ന് പരാതിക്കാരിയുടെ അഭിഭാഷക ഹവാര അൽ ഹബീബ് പറഞ്ഞു.

രാജ്യത്തെ നിയമപ്രകാരം മറ്റൊരാളെ ഉപദ്രവിക്കുന്നത് കുറ്റകരമാണ്. ശാരീരികവും മാനസികവുമായ പീഡനം ഭർത്താവിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതിനാൽ നഷ്ടപരിഹാരം നൽകണമെന്ന ആവശ്യവും കോടതിയിൽ ഉന്നയിക്കുമെന്നും അഭിഭാഷക വ്യക്തമാക്കി. ഇരുവരുടെയും ദാമ്പത്യത്തിൽ ഒരാൾ മാത്രമാണ് വിശ്വസ്തത പുലർത്തിയത്. മറ്റേയാൾ ചതിക്കുകയും ആക്രമിക്കുകയും ചെയ്തു. കോടതി ഇക്കാര്യത്തിൽ ഉചിതമായ തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും അഭിഭാഷക ഹവാര അൽ ഹബീബ് അറിയിച്ചു.

Gulf news: Kuwaiti woman files for divorce and compensation after donating kidney to husband who later married another woman and abused her

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഷ്ട്രീയ വിമര്‍ശനം ആകാം, വ്യക്തിപരമായ അധിക്ഷേപം പാടില്ല; പിഎംഎ സലാമിനെ തള്ളി ലീഗ് നേതൃത്വം

പ്രണവിനെ കണ്ട് എഴുതിയ കഥാപാത്രം; നെഗറ്റീവ് ഷെയ്ഡ് ചെയ്യാന്‍ അദ്ദേഹവും കാത്തിരിക്കുകയായിരുന്നു; രാഹുല്‍ സദാശിവന്‍

ശബരിമലയിലെ സ്വര്‍ണപ്പാളി ഉണ്ണികൃഷ്ണന്‍ പോറ്റി വിറ്റത് 15 ലക്ഷം രൂപയ്ക്ക്?; എസ്‌ഐടിക്ക് നിര്‍ണായക മൊഴി

ലക്ഷ്യത്തിലെത്താന്‍ ഇനിയും ദൂരങ്ങള്‍ താണ്ടാനുണ്ട്, 'നവ കേരള'ത്തിന്റെ ഭാവിയില്‍ കിഫ്ബി നിര്‍ണായകം; കെ എം എബ്രഹാം

50 രൂപ പ്രതിഫലം കൊണ്ട് താജ്മഹൽ കാണാൻ പോയ ചെറുപ്പക്കാരൻ! ഇന്ന് അതിസമ്പന്നൻ; കഠിനാധ്വാനത്തിലൂടെ ഷാരുഖ് പടുത്തുയർത്തിയ സാമ്രാജ്യം

SCROLL FOR NEXT