Kuwait’s Interior Ministry conducts intensive inspections following liquor tragedy.  Kuwait’s Interior Ministry
Gulf

കുവൈത്ത് മദ്യ ദുരന്തം: ആഭ്യന്തര മന്ത്രിയുടെ നേതൃത്വത്തിൽ വ്യാപക പരിശോധന, 25 കി​ലോ രാ​സ​വ​സ്തു പിടിച്ചെടുത്തു (വിഡിയോ )

വി​ഷാം​ശ​മു​ള്ള​തും അ​പ​ക​ട​ക​ര​വു​മാ​യ രാ​സ​വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ച്ച് ല​ഹ​രി നി​ർ​മാ​ണ​ത്തി​ലേ​ർ​പ്പെ​ട്ട​യാ​ൾ പി​ടി​യി​ൽ. ക​ബ്ദി​ൽ എന്ന പ്രദേശത്തെ വാ​ട​ക കെ​ട്ടി​ട​ത്തി​ ഒരു പ്രത്യേക കേന്ദ്രം ഒരുക്കിയാണ് ഇയാൾ ല​ഹ​രി വസ്തുക്കൾ നിർമ്മിച്ചിരുന്നത്.

സമകാലിക മലയാളം ഡെസ്ക്

കുവൈത്ത് സിറ്റി: രാജ്യത്തെ ഞെട്ടിച്ച മദ്യ ദുരന്തത്തിന് പിന്നാലെ പരിശോധനകൾ ശക്തമാക്കി കുവൈത്ത് അധികൃതർ. പ്രവാസികൾ താമസിക്കുന്ന ലേബർ ക്യാമ്പുകൾ കേന്ദ്രികരിച്ചാണ് പരിശോധനകൾ നടക്കുന്നത്. ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ഫ​ഹ​ദ് യൂ​സ​ഫ് സ​ഊ​ദ് അ​സ്സ​ബാ​ഹി​ന്റെ നേ​രി​ട്ടു​ള്ള മേ​ൽ​നോ​ട്ട​ത്തി​ലാണ് പരിശോധനകൾ നടത്തുന്നത്. കുവൈത്തിലെ വിവിധ ഇടങ്ങളിൽ നടക്കുന്ന പരിശോധനകളിൽ അദ്ദേഹം നേരിട്ടെത്തുകയും ചെയ്തു.

അതിനിടെ വി​ഷാം​ശ​മു​ള്ള​തും അ​പ​ക​ട​ക​ര​വു​മാ​യ രാ​സ​വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ച്ച് ല​ഹ​രി നി​ർ​മാ​ണ​ത്തി​ലേ​ർ​പ്പെ​ട്ട​യാ​ൾ പി​ടി​യി​ൽ. ക​ബ്ദി​ൽ പ്രദേശത്തെ വാ​ട​ക കെ​ട്ടി​ട​ത്തില്‍​ പ്രത്യേക കേന്ദ്രം ഒരുക്കിയാണ് ഇയാൾ ല​ഹ​രി വസ്തുക്കൾ നിർമ്മിച്ചിരുന്നത്. രഹസ്യ വിവരത്തെത്തുടർന്ന് കുവൈത്ത് പൊലീസ് സ്ഥാനം വളഞ്ഞു പ്രതിയെ കസ്റ്റഡിയിൽ എടുത്തു. ഇയാളിൽ നിന്ന് 25 കി​ലോ രാ​സ​വ​സ്തു,വി​ഷ കീ​ട​നാ​ശി​നി​ക​ൾ തുടങ്ങിയവ കണ്ടെടുത്തു. ല​ഹ​രി വസ്തുക്കൾ നിർമ്മിക്കാൻ ആവശ്യമായ ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു.

അതേസമയം കുവൈത്തിലെ മദ്യ ദുരന്തത്തിന്റെ കാരണക്കാരെ കണ്ടെത്താനുള്ള ശ്രമം പൊലീസ് ആരംഭിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് 10 പേർ അറസ്റ്റിലായി എന്നും റിപ്പോർട്ടുകൾ ഉണ്ട്‌. ഇക്കാര്യത്തിൽ പൊലീസ് പ്രതികരിച്ചിട്ടില്ല. മലയാളികൾ അടക്കം 23 പേർ മദ്യ ദുരന്തത്തിൽ മരിച്ചതായി കുവൈത്ത് അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു. ദുരന്തങ്ങൾ ഒഴിവാക്കാൻ ജനങ്ങൾ ഇത്തരം ശീലങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കണം. നിയമ വിരുദ്ധമായ പ്രവൃത്തികൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ അധികൃതരെ വിവരം അറിയിക്കണമെന്നും കുവൈത്ത് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.

Gulf news: Kuwait’s Interior Ministry conducts intensive inspections following liquor tragedy.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT