uae 
Gulf

ഐഫോണ്‍ 18 പ്രോ ലാഭത്തില്‍ വാങ്ങാന്‍ മലയാളികള്‍ ഗള്‍ഫിലേക്ക്; മാളുകളില്‍ പുലര്‍ച്ചെ മുതല്‍ ക്യൂ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

ദുബൈ: ആപ്പിളിന്റെ പുതിയ ഐഫോണ്‍ 18 പ്രോ, ഐഫോണ്‍ 18 പ്രോ മാക്‌സ് ഫോണുകളുടെ വില്‍പന യുഎഇയില്‍ ആരംഭിച്ചതോടെ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരുടെ ഒഴുക്ക്. വിമാന ടിക്കറ്റ് നിരക്കും വിസ ചെലവും കൂട്ടിയാലും ഗള്‍ഫില്‍ നിന്ന് ഐഫോണ്‍ വാങ്ങുന്നത് ലാഭമാണെന്നതുകൊണ്ടാണ് ഇന്ത്യക്കാര്‍ യുഎഇയിലേക്ക് വണ്ടി കയറുന്നത്.

കുടുംബാംഗങ്ങള്‍ക്കായി ഒന്നിലേറെ ഫോണുകള്‍ വാങ്ങുന്നവര്‍ക്കാണ് ഈ വില വ്യത്യാസം ഏറെ പ്രയോജനപ്പെടുന്നത്. യുഎഇയില്‍ ഐഫോണ്‍ 18 പ്രോയ്ക്ക് 5,099 ദിര്‍ഹവും പ്രോ മാക്‌സിന് 5,499 ദിര്‍ഹവുമാണ് ആരംഭ വില. ഇന്ത്യയില്‍ ഇവയുടെ വില യഥാക്രമം 1,64,900 രൂപയും 1,79,900 രൂപയുമാണ്.

ഇന്ത്യയിലെ ഉയര്‍ന്ന നികുതി കാരണം യുഎഇയില്‍ നിന്ന് ഫോണ്‍ വാങ്ങുന്നത് ഇപ്പോഴും ലാഭകരമാണെന്നാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ പറയുന്നത്. വിമാന ടിക്കറ്റ് നിരക്കും വിസ ചെലവും കൂട്ടിയാലും ഇന്ത്യയേക്കാള്‍ 30,000 രൂപ മുതല്‍ 60,000 രൂപ വരെ ലാഭം ലഭിക്കുമെന്നും ഇവര്‍ പറയുന്നു.

രാജ്യത്ത് മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ആവശ്യക്കാരുടെ തിരക്ക് ഏറെ കുറവായിരുന്നു. മുന്‍പ് പുതിയ മോഡലുകള്‍ എത്തുമ്പോള്‍ കണ്ടിരുന്ന വന്‍ ജനത്തിരക്കോ നീണ്ട നിരയോ ഇത്തവണ അനുഭവപ്പെട്ടില്ല. മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്ക് മാത്രമാണ് കടകളില്‍ നിന്ന് നേരിട്ട് ഫോണ്‍ നല്‍കിയത്.

ഐഫോണ്‍ 18 എത്തിയെങ്കിലും ആപ്പിളിന്റെ മടക്കാവുന്ന ആദ്യത്തെ ഫോണായ 'ഐഫോണ്‍ ഡ്യുവോയ്ക്കായി കാത്തിരിക്കുകയാണ് ഉപയോക്താക്കള്‍. ഫോണിന്റെ ബുക്കിങ് അടുത്ത മാസം 16ന് ആരംഭിക്കും. 23 മുതല്‍ വിപണിയിലെത്തും. ഇതിന് 8,499 ദിര്‍ഹമാണ് പ്രതീക്ഷിക്കുന്ന പ്രാരംഭവില.

Malayalis flock to the Gulf to buy iPhone 18 Pro at a bargain price; queues form at malls since dawn

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ജയിലിലെ ആശുപത്രി ഞാന്‍ മെച്ചപ്പെടുത്തി, ആര്‍ക്കെങ്കിലും പ്രയോജനപ്പെട്ടതില്‍ സന്തോഷം'; തച്ചങ്കരിയെ പരിഹസിച്ച് ആര്‍ ശ്രീലേഖ

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു | Karunya KR KR-769 Lottery Result

'കറുത്ത മഹാലക്ഷ്മിയുടെ വി​ഗ്രഹം, നോക്കിയപ്പോൾ എന്റെ അമ്മയുടെ അതേ മുഖം'; അമ്മയെക്കുറിച്ച് ഉർവശി

റിയല്‍ എസ്റ്റേറ്റിലേക്ക് പോയ ചാക്കോച്ചനും ദുഃഖിച്ചിരുന്ന മീര ജാസ്മിനും റീ എന്‍ട്രിയ്ക്ക് കാരണമായത് എന്റെ സിനിമകള്‍: ഉര്‍വശി

'100 ഡോട് ബോൾ കളിക്കാൻ ഒരു മടിയുമില്ല, ബൗളർക്ക് ഒരു അവസരവും കിട്ടില്ല'