Maleha Road exit to Dubai closed this weekend for rail work, Sharjah traffic alert issued.  Emirates news agency
Gulf

മലീഹ - ദുബൈ റോഡ് നാളെ വരെ അടച്ചിടുമെന്ന് ഷാർജ പൊലീസ്

യാത്രക്കാർ ലക്ഷ്യസ്ഥാനങ്ങളിൽ എത്താനായി യാത്രകൾ നേരത്തെ ആരംഭിക്കണമെന്നും, അധികൃതരുടെ നിർദേശങ്ങൾ പാലിച്ച് മറ്റ് റോഡുകളിലൂടെ സഞ്ചരിക്കണമെന്നും ഷാർജ പൊലീസ് അറിയിച്ചു.

സമകാലിക മലയാളം ഡെസ്ക്

ഷാർജ: ഇത്തിഹാദ് റെയിൽ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി മലീഹയിൽ നിന്ന് ദുബൈയിലേക്കുള്ള എമിറേറ്റ്‌സ് റോഡ് തിങ്കളാഴ്ച വരെ അടച്ചിടുമെന്ന് ഷാർജ പൊലീസ്.

ശനിയാഴ്ച അർധരാത്രി മുതൽ തിങ്കളാഴ്ച പുലർച്ചെ അഞ്ച് മണി വരെയായിരിക്കും റോഡ് അടച്ചിടുക. യാത്രക്കാർ ബദൽ റൂട്ടുകൾ വഴി സഞ്ചരിക്കണമെന്നും അധികൃതർ അറിയിച്ചു.

യു എ ഇയുടെ സ്വപ്ന പദ്ധതിയായ ഇത്തിഹാദ് റെയിലിന്റെ നിർമ്മാണ പ്രവർത്തനം അതിവേഗം പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി ഒരു താത്കാലിക പാലം അടുത്തിടെ നിർമ്മാണം ആരംഭിച്ചിരുന്നു. അത് വേഗത്തിൽ പൂർത്തീകരിക്കാൻ വേണ്ടിയാണ് റോഡുകൾ അടച്ചിടുന്നത്. യാത്രക്കാർ ലക്ഷ്യസ്ഥാനങ്ങളിൽ എത്താനായി യാത്രകൾ നേരത്തെ ആരംഭിക്കണമെന്നും, അധികൃതരുടെ നിർദേശങ്ങൾ പാലിച്ച് മറ്റ് റോഡുകളിലൂടെ സഞ്ചരിക്കണമെന്നും ഷാർജ പൊലീസ് അറിയിച്ചു.

ഇത്തിഹാദ് റെയിൽ അടുത്ത വർഷം പ്രവർത്തനം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ . 17 വർഷം നീണ്ടുനിന്ന നിർമ്മാണ പ്രവർത്തനങ്ങളാണ് നിലവിൽ അതിന്റെ അവസാന ഘട്ടത്തിൽ എത്തി നിൽക്കുന്നത്. പദ്ധതി നടപ്പിലായാൽ അബുദാബിയിൽ നിന്ന് ദുബൈയിലേക്ക് 30 മിനിറ്റ് കൊണ്ട് എത്തിച്ചേരാൻ സാധിക്കും. ഇത് യു എ എയുടെ ബിസിനസ് രംഗത്ത് വലിയ മുന്നേറ്റം സൃഷ്ടിക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ.

Maleha Road exit to Dubai closed this weekend for rail work, Sharjah traffic alert issued.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വെള്ളാപ്പള്ളി നടേശന് കനത്ത തിരിച്ചടി; എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നു നീക്കി

ഒരു പാര്‍ട്ടിയിലും ചേരില്ല, ഒരു മുന്നണിയുടെയും സ്ഥാനാര്‍ഥിയാവില്ല, സിപിഎം ആദര്‍ശം ഉപേക്ഷിക്കില്ല: ജി സുധാകരന്‍

രസികനിലൂടെ പ്രിയങ്കരനായ ബാലതാരം; നടന്‍ ഹരിമുരളി മരിച്ച നിലയില്‍

പശ്ചിമ ബംഗാളില്‍ വോട്ടെടുപ്പ് രണ്ട് ഘട്ടം, സുരക്ഷ ആശങ്ക

'നിഖില വിമലിന്റെ ഐറ്റം ഡാന്‍സ് ഇല്ലേയില്ല'; പകരമെത്തുന്നത് ഈ നടി; വെളിപ്പെടുത്തി മിഥുന്‍ മാനുവല്‍ തോമസ്

SCROLL FOR NEXT