Oman Robbery 
Gulf

ഒമാനില്‍ വന്‍ സ്വര്‍ണക്കവര്‍ച്ച; ജ്വല്ലറിയുടെ ഭിത്തി തുരന്ന് 23 കോടിയിലേറെ രൂപയുടെ സ്വര്‍ണം കവര്‍ന്നു

ടൂറിസ്റ്റ് വിസയിലെത്തിയ രണ്ട് യൂറോപ്യന്‍ പൗരന്മാര്‍ കേസിൽ അറസ്റ്റിലായിട്ടുണ്ട്

സമകാലിക മലയാളം ഡെസ്ക്

മസ്‌കത്ത്: ഒമാനിലെ ജ്വല്ലറിയില്‍ വന്‍ സ്വര്‍ണ്ണക്കവര്‍ച്ച. മസ്‌കത്ത് ഗവര്‍ണറേറ്റിലെ ജ്വല്ലറിയില്‍ നിന്നാണ് സ്വര്‍ണം കവര്‍ന്നത്. ഇരുപത്തിമൂന്നര കോടി രൂപ വില വരുന്ന സ്വര്‍ണമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. സംഭവത്തില്‍ രണ്ട് യൂറോപ്യന്‍ പൗരന്മാര്‍ പിടിയിലായി.

ജ്വല്ലറിയുടെ ചുമര്‍ തുരന്നാണ് മോഷ്ടാക്കള്‍ സ്വര്‍ണം കവര്‍ന്നത്. ടൂറിസ്റ്റ് വിസയിലെത്തിയവരാണ് പിടിയിലായ യൂറോപ്യന്‍ പൗരന്മാര്‍. അതിസാഹസികമായാണ് പൊലീസ് മോഷ്ടാക്കളെ പിടികൂടിയത്. കടല്‍ക്കരയില്‍ നിന്നാണ് തൊണ്ടിമുതലുകള്‍ പൊലീസ് കണ്ടെടുത്തത്.

വാടകയ്‌ക്കെടുത്ത ടൂറിസ്റ്റ് ബോട്ടിലാണ് ഇവര്‍ കവര്‍ച്ച ചെയ്ത സ്വര്‍ണവും പണവും കടല്‍ക്കരയിലെത്തിച്ച് ഒളിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. ജ്വല്ലറിക്ക് സമീപം മുറിയെടുത്ത്, പിന്നിലെ ഭിത്തി തുരന്ന് അകത്തു കടന്നാണ് മോഷണം നടത്തിയത്. കവര്‍ച്ചയ്ക്ക് ഉപയോഗിച്ച് ആയുധങ്ങള്‍ അടക്കം കണ്ടെടുത്തതായും, വിശദമായ അന്വേഷണം നടത്തി വരികയാണെന്നും ഒമാന്‍ പൊലീസ് സൂചിപ്പിച്ചു.

Massive gold theft at a jewelry store in Oman. Gold worth Rs 23.5 crore was stolen

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജയില്‍ ഡിഐജിക്കെതിരായ കൈക്കൂലിക്കേസ്: കൊടി സുനിയടക്കം 12 തടവുകാര്‍ പണം നല്‍കി, എം കെ വിനോദ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്യും

മുഖ്യമന്ത്രി ഗവര്‍ണര്‍ക്കു വഴങ്ങി, പാര്‍ട്ടിയില്‍ വിമര്‍ശനം, സെക്രട്ടേറിയറ്റില്‍ ഒരാള്‍ പോലും പിന്തുണച്ചില്ല

ഒരു ലക്ഷം പേരില്‍ 173 കാന്‍സര്‍ ബാധിതര്‍, കേരളത്തില്‍ രോഗികള്‍ 54 ശതമാനം വര്‍ധിച്ചു, ദക്ഷിണേന്ത്യയില്‍ ഒന്നാമത്

അതിജീവിതയുടെ പേര് വെളിപ്പെടുത്തി, അധിക്ഷേപം; മാർട്ടിനെതിരെ പൊലീസ് കേസെടുത്തു

എസ്ഐആർ: പൂരിപ്പിച്ച ഫോം നൽകാൻ ഇന്നുകൂടി അവസരം; പുറത്തായത് 24.95 ലക്ഷം

SCROLL FOR NEXT