Ministry Shares Easy Tips for Public to Help Control Invasive Myna Birds @AlNature21
Gulf

മൈനകളുടെ ശല്യം സഹിക്കാനാകുന്നില്ല; പൊതു ജനങ്ങളുടെ സഹായം തേടി ഖ​ത്ത​ർ

മൈനകളെ പിടികൂടാൻ സർക്കാർ സ്ഥാപിച്ചിരിക്കുന്ന കെണികൾ നശിപ്പിക്കരുതെന്നും,കൂട്ടമായി ഇവയെ കണ്ടെത്തിയാൽ ആ വിവരം ഉടൻ അധികൃതരെ അറിയിക്കണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു.

സമകാലിക മലയാളം ഡെസ്ക്

ദോഹ: ഖ​ത്ത​റി​ന്റെ സ്വാ​ഭാ​വി​ക പ​രി​സ്ഥി​തി​ക്ക് ആ​ഘാ​ത​മാ​യി മാറുന്ന മൈനകളെ തുരത്താൻ പൊതു ജനങ്ങളുടെ സഹായം തേടി അധികൃതർ. മൈനകളുടെ എണ്ണം നിയന്ത്രിക്കാൻ സർക്കാർ സംഘടിപ്പിക്കുന്ന ക്യാമ്പയിനുമായി ജനങ്ങൾ സഹകരിക്കണമെന്ന് പ​രി​സ്ഥി​തി കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന മ​ന്ത്രാ​ല​യം അഭ്യർത്ഥിച്ചു. ഇതുമായി ബന്ധപ്പെട്ട മാർഗനിർദേശവും അധികൃതർ പുറത്തിറക്കി.

മൈനകൾക്ക് ഭക്ഷണം നൽകുന്നത് ഒഴിവാക്കണമെന്നും ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ പൊതു സ്ഥലങ്ങളിൽ ഇടുന്നത് ഒഴിവാക്കണമെന്നും നിർദേശത്തിൽ പറയുന്നു. ഭക്ഷ്യ മാലിന്യങ്ങൾ നിക്ഷേപിച്ച ശേഷം ബക്കറ്റുകൾ കൃത്യമായി അടച്ചു വെയ്ക്കുക. വീട്ടിലോ പരിസരത്തോ ചെറിയ ഹോളുകൾ ഉണ്ടെങ്കിൽ അവ അടയ്ക്കണം. ഉണങ്ങിയ മരത്തിന്റെ ചില്ലകൾ വെട്ടിമാറ്റണമെന്നും അത് വഴി മൈനകൾക്ക് കൂട് നിർമ്മിക്കാൻ സാധിക്കാതെ വരുമെന്നും അധികൃതർ നൽകിയ നിർദേശത്തിൽ പറയുന്നു.

മൈനകളെ പിടികൂടാൻ സർക്കാർ സ്ഥാപിച്ചിരിക്കുന്ന കെണികൾ നശിപ്പിക്കരുതെന്നും,കൂട്ടമായി ഇവയെ കണ്ടെത്തിയാൽ ആ വിവരം ഉടൻ അധികൃതരെ അറിയിക്കണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു.

കാ​ഴ്ച​യി​ൽ നി​സ്സാ​രക്കാരൻ ആണെന്ന് തോന്നുമെങ്കിലും യഥാർത്ഥത്തിൽ മൈനകൾ കുഴപ്പക്കാരാണ്. ഇവയുടെ ആ​ക്ര​മ​ണ സ്വ​ഭാ​വം മ​റ്റു പ​ക്ഷി​വ​ർ​ഗ​ങ്ങ​ളു​ടെ നിലനില്പിന് ഭീഷണിയാണ്. ഫാ​മു​ക​ളി​ലും തോ​ട്ട​ങ്ങ​ളി​ലും വി​ള​ക​ൾ ന​ശി​പ്പി​ക്കു​ന്നതിനൊപ്പം തന്നെ പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ ഉ​ൾ​പ്പെ​ടെ രോ​ഗ​ങ്ങ​ളും ഇവ പടർത്തുകയും ചെയ്യും. 2022മു​ത​ൽ ആ​​രം​ഭി​ച്ച പ്രത്യേക ക്യാ​മ്പ​​യി​ന്റെ ഭാ​ഗ​മാ​യി 88,365 മൈ​ന​ക​ളെയാണ് സർക്കാർ കൊന്നൊടുക്കിയത്.

മൈനകളെ നി​രീ​ക്ഷി​ക്കാ​നും പി​ടി​കൂ​ടാ​നും ഇവയുടെ വളർച്ച നിയന്ത്രിക്കാനും വേണ്ടി ഒരു ഫീ​ൽ​ഡ് വ​ർ​ക്ക് സം​ഘ​ത്തെ​യും ഖത്തർ ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്.

Gulf news: Ministry Shares Easy Tips for Public to Help Control Invasive Myna Birds.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കണ്ണൂര്‍ പയ്യാമ്പലത്ത് മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

കഴുകിയ പാത്രത്തിലെ ദുർഗന്ധം പോകുന്നില്ലേ? ഈ ട്രിക്കുകൾ ചെയ്യൂ

'ഇനിയും തുടർന്നാൽ വീട്ടുകാർ സംശയിക്കുമെന്ന്' പൃഥ്വി; രാജമൗലിയുടെ സർപ്രൈസ് പൊട്ടിച്ച് കയ്യിൽ കൊടുത്ത് മഹേഷ് ബാബു

ഇന്ത്യ- ദക്ഷിണാഫ്രിക്ക വനിതാ ലോകകപ്പ്; മഴ കളിക്കുന്നു, ഫൈനല്‍ വൈകുന്നു

പ്രമേഹ രോ​ഗികൾക്ക് ധൈര്യമായി കഴിക്കാം, പാഷൻ ഷ്രൂട്ടിന്റെ ​ഗുണങ്ങൾ

SCROLL FOR NEXT