യുഎഇ 
Gulf

യുഎഇയില്‍ മിസൈല്‍ ഭീഷണി; അടിയന്തര മുന്നറിയിപ്പ് സന്ദേശം, ജനങ്ങള്‍ നിര്‍ദേശങ്ങള്‍ പാലിക്കണം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

ദുബൈ: യുഎഇയിലെ ചില ഇടങ്ങളില്‍ അടിയന്തര മുന്നറിയിപ്പ് സന്ദേശം. മിസൈല്‍ ഭീഷണിയുടെ പശ്ചാത്തലത്തിലാണ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. താമസക്കാര്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറാനും അധികൃതരുടെ നിര്‍ദേശങ്ങള്‍ പാലിക്കാനും നിര്‍ദേശമുണ്ട്.

നാഷനല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് അതോറിറ്റിയാണ് അലര്‍ട്ട് പുറപ്പെടുവിച്ചത്. എന്നാല്‍ ഭീഷണി അകന്നതായും സന്ദേശം നല്‍കിയിട്ടുണ്ട്.

രാജ്യത്തെ ലക്ഷ്യമിട്ട് മിസൈല്‍ ഭീഷണി കണ്ടെത്തിയതായി യുഎഇ വ്യോമപ്രതിരോധ സേന അറിയിച്ചതിനെ തുടര്‍ന്നാണ് മുന്നറിയിപ്പ്.

ജനങ്ങള്‍ ജനലുകള്‍, വാതിലുകള്‍, തുറസ്സായ സ്ഥലങ്ങള്‍ എന്നിവയില്‍നിന്ന് അകലം പാലിക്കണമെന്നും അധികൃതരില്‍നിന്നുള്ള തുടര്‍ നിര്‍ദേശങ്ങള്‍ക്കായി കാത്തിരിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

Missile threat in UAE; Emergency warning message, people should follow instructions

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര്‍ ശ്രീലേഖ നഗരസഭ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു; ബിജെപിക്ക് തിരിച്ചടി

ത്രില്ലറില്‍ പാകിസ്ഥാനെ തുരത്തി; പുരുഷ ക്രിക്കറ്റ് സ്വര്‍ണവും വിട്ടുകൊടുക്കാതെ ഇന്ത്യ!

പുതിയ രണ്ടു സ്‌കൂട്ടറുകള്‍ പുറത്തിറക്കി അപ്രീലിയ; അറിയാം ഫീച്ചറുകള്‍

കറ്റാര്‍വാഴ തഴച്ചുവളരാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ; സ്ഥലപരിമിതി പ്രശ്‌നമല്ല, ചട്ടിയിലും നടാം

സ്ത്രീകളുടെ കഥകള്‍ ആര്‍ത്തവത്തിലും പീഡനത്തിലും അതിജീവനത്തിലും ഒതുങ്ങരുത്; സ്ത്രീ സൗഹൃദങ്ങളും സംസാരിക്കണം: എസ്തര്‍